പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് “ആദിപുരുഷ്”, “തൻഹാജി” എന്ന സിനിമ സംവിധാനം ചെയ്ത ഓം റൗട്ട് ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ പ്രഭാസ് ആണ് നായകൻ. പ്രശസ്ത ബോളിവുഡ് താരം സൈഫ് അലി ഖാൻ ആണ് സിനിമയിൽ രാവണനെ അവതരിപ്പിക്കുന്നത്. 3 ഡി ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന സിനിമയിൽ സീത ആയി അനുഷ്ക ശർമ്മ എത്തുമെന്ന ആണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് വരെ കിയാര അദ്വാനി ആയിരിക്കും നായിക എന്നായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്. എന്നാൽ സംവിധായകൻ സീത എന്ന കഥാപാത്രത്തിന് വേണ്ടി അനുഷ്കയെ സമീപിച്ചിരിക്കുകയാണ്.
സിനിമയുടെ പ്രീ പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് മുമ്പ് തന്നെ സിനിമയിലെ അഭിനേതാക്കളുടെ നിര കൊണ്ട് ശ്രദ്ധേയമാവുകയാണ് “ആദിപുരുഷ്”. അനുഷ്ക ഗർഭിണി ആണെന്ന് കുറച്ചു ആഴ്ചകൾക്ക് മുമ്പ് സമൂഹ മാധ്യമങ്ങളിൽ പ്രഖ്യാപിച്ചിരുന്നു. പ്രസവം കഴിഞ്ഞു രണ്ടു മാസങ്ങൾക്ക് ശേഷം അനുഷ്ക സിനിമയുടെ ഭാഗമാകും എന്ന വാർത്തകൾ ആണിപ്പോൾ പ്രചരിക്കുന്നത്. എന്നാൽ ഈ വാർത്തകളെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഇത് വരെ പുറത്തു വിട്ടിട്ടില്ല.