നായകനോ പ്രതിനായകനോ സപ്പോർട്ടിങ് കാരക്ടറോ എന്തുമാകട്ടെ അവയെല്ലാം ബിഗ് സ്ക്രീനിൽ പൂർണതയോടെ അവതരിപ്പിക്കാൻ കഴിവുള്ള നടനാണ് വിജയ് സേതുപതി. അഭിനയിക്കാൻ ലഭിക്കുന്ന ഏത് കഥാപാത്രത്തെയും അത്രയധികം ലാഘവത്തോടെയാണ് അദ്ദേഹം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുക. ഏറ്റവും പുതിയ വാർത്തകൾ അനുസരിച്ച് ‘പിസാസ് 2’ൽ താരം കാമിയോ റോളിൽ എത്തുന്നു എന്നാണ്.
ആൻഡ്രിയ ജെറമിയ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പിസാസ് 2’ സംവിധാനം ചെയ്യുന്നത് മിഷ്കിനാണ്. പൊള്ളാച്ചിയിൽ നാൾ ദിവസത്തെ ചിത്രീകരണത്തിനായി അടുത്ത ദിവസങ്ങളിൽ തന്നെ വിജയ് സേതുപതി എത്തിച്ചേരുമെന്നാണ് റിപോർട്ടുകൾ. രാജ്കുമാർ പിച്ചുമണി, പൂർണ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. സംഗീത സംവിധാനം കാർത്തിക് രാജ. റോക്ക്ഫോട് എന്റർടൈൻമെൻറ്സിന്റെ ബാനറിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുക.
ചെറുതും വലുതുമായ വശങ്ങളിലായി ഏകദേശം പത്തോളം ചിത്രങ്ങളിലാണ് വിജയ് സേതുപതി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വിജയുടെ ആദ്യ ബോളിവുഡ് ചിത്രമായ ‘മുംബൈക്കർ’ എന്ന ചിത്രവും അണിയറയിൽ പുരോഗമിക്കുന്നുണ്ട്. സൂപ്പർഹിറ്റ് തമിഴ് ചിത്രം മാനഗരത്തിൻറെ റീമേയ്ക്കാണ് ‘മുംബൈക്കർ’.