Wednesday, April 21, 2021

‘ഉടുമ്പ്’ -നൊപ്പം സുരേഷ് ഗോപിയും

സംവിധായകൻ കണ്ണൻ താമരക്കുളം ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഉടുമ്പ്’. ഡാർക്ക് ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രത്തിൽ പ്രിയനടൻ കലാഭവൻ മണിയുടെ ജീവിതകഥ പറഞ്ഞ ‘ചാലക്കുടിക്കാരൻ ചങ്ങാതി’ എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ സെന്തിൽ രാജമണിയാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ഇപ്പോളിതാ ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ. മലയാളത്തിൻ്റെ സൂപ്പര്‍താരം സുരേഷ്ഗോപിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ആടുപുലിയാട്ടം, അച്ചായൻസ്, പട്ടാഭിരാമന്‍, പുറത്തിറങ്ങാനുള്ള മരട് 357 എന്നീ ചിത്രങ്ങൾക്ക് പിന്നാലെ കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമാണ് ഉടുമ്പ്. പുതുമുഖ താരം എയ്ഞ്ചലീന ലെയ്സെന്‍ ആണ് ചിത്രത്തിലെ നായിക. അലന്‍സിയര്‍, ഹരീഷ് പേരടി, ധര്‍മജന്‍ ബോൾഗാട്ടി, മനുരാജ്, സാജല്‍ സുദര്‍ശന്‍ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് രവിചന്ദ്രനാണ്. നവാഗതരായ അനീഷ് സഹദേവന്‍, ശ്രീജിത്ത് ശശിധരന്‍ എന്നിവർ ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ചിത്രസംയോജനം വി ടി ശ്രീജിത്ത്. കൈതപ്രം, രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് സാനന്ദ് ജോര്‍ജ് ഗ്രേസ് ആണ് സംഗീതം ഒരുക്കുന്നത്. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തില്‍ ബ്രൂസ്‌ലീ രാജേഷ്, ശക്തി ശരവണൻ എന്നിവരാണ് ആക്ഷൻ കൈകാര്യം ചെയ്യുന്നത്.

Latest news

പൊന്നിയിൻ സെൽവൻ അവസാന ഘട്ടത്തിലേക്ക് !

സിനിമാപ്രേക്ഷകർക്ക് എന്നും ഒരു ദൃശ്യവിസ്മയം തന്നെയാണ് മണിരത്നത്തിന്റെ സിനിമകൾ. മികച്ച അഭിനേതാക്കളും മികച്ച ഫ്രെയിമുകളും കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കവരുന്ന സംവിധായകനാണ് മണിരത്‌നം. ലോക്ക് ഡൗണിനു മുമ്പ് ആരാധകരെല്ലാം ഒന്നടങ്കം കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ...

“അലുവ പോലെയൊരു സ്വീറ്റ് സിനിമ”- വിജയ് ബാബു

വ്യത്യസ്തമാർന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നടനാണ് ഇന്ദ്രജിത് സുകുമാരൻ. നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ നിർമ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൊവ്സിന്റെ പുതിയ ചിത്രത്തിൽ ഇന്ദ്രജിത് സുകുമാരനാണ് പ്രധാന വേഷത്തിലെത്തുന്നത് എന്നുള്ളതാണ്...

റഹ്മാൻ വീണ്ടും പോലീസ് വേഷത്തിൽ !

നവാഗത സംവിധായകനായ അമൽ കെ ജോബി സംവിധാനം നിർവഹിച്ച്, സേതു തിരക്കഥ ഒരുക്കുന്ന 'എതിരെ' എന്ന ചിത്രത്തിൽ റഹ്മാൻ പ്രധാന കഥാപാത്രമായ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്നു. മെയ് പത്തിന് ചിത്രീകരണം ആരംഭിക്കുന്ന ഈ...

ത്രയം തുടങ്ങി !

ധ്യാൻ ശ്രീനിവാസൻ, സണ്ണി വെയ്ൻ, നിരഞ്ജ് മണിയൻപിള്ള രാജു, ഡേയ്ൻ ഡേവിസ്, രാഹുൽ മാധവ്, ശാലു റഹീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന "ത്രയം" എന്ന ചിത്രത്തിന്റെ പൂജയും...

Related news

ബ്ലൂ സട്ടൈ മാരന്റെ ‘ആന്റി ഇന്ത്യൻ’

രജനി, കമൽ, വിജയ്, അജിത്ത് എന്നിവരുൾപ്പെടെയുള്ള മുൻനിര താരങ്ങളുടെ സിനിമകളെ വിമർശിച്ചതിനെ തുടർന്ന് വിവാദങ്ങളുണ്ടാക്കിയ യൂട്യൂബ് നിരൂപകൻ ബ്ലൂ സട്ടൈ മാരന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ഒരുപാട് ആരാധകരുണ്ട്. താൻ ഒരു സംവിധായകനായി...

‘കൃഷ്ണൻകുട്ടി പണി തുടങ്ങി’ ഈ മാസം !

വിഷ്ണു ഉണ്ണികൃഷ്ണൻ, സാനിയ ഇയ്യപ്പൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കൃഷ്ണൻകുട്ടി പണി തുടങ്ങി' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒരേ സമയം സീ കേരളം ചാനലിലും സീഫൈവ് ആപ്ലിക്കേഷനിലൂടെയും സിനിമ...

‘നിഴൽ’ -ന് ക്ലീൻ U !!

പ്രശസ്ത ചിത്രസംയോജകൻ, അപ്പു എൻ ഭട്ടതിരിയുടെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ - നയൻ‌താര എന്നിവർ ഒന്നിക്കുന്ന 'നിഴലി'ന്റെ സെന്‍സറിങ് പൂര്‍ത്തിയായി. ക്ലീന്‍ U സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഒരു ക്രൈം ത്രില്ലെർ...

പി ബാലചന്ദ്രൻ അന്തരിച്ചു.

  പ്രശസ്ത നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു. മലയാളസിനിമയ്ക്കും മലയാളസാഹിത്യത്തിനും നിരവധി മികച്ച സംഭവങ്ങൾ നൽകിയിട്ടുള്ള അദ്ദേഹം കഴിഞ്ഞ എട്ട് മാസമായി മെനഞ്ചൈറ്റിസിനുള്ള ചികിത്സയിലായിരുന്നു. തുടർന്ന് ഇന്ന് രാവിലെ അഞ്ചിനാണ് മരണം സംഭവിച്ചത്. 90...