Wednesday, April 21, 2021

റഹ്മാന്റെ യാത്രകൾ…

ഇന്ത്യൻ സംഗീതത്തിന്റെ ഇൻറ്റർനാഷണൽ ശബ്ദം. മൂന്ന് ദശാബ്ദങ്ങളായി ഇന്ത്യൻ ജനതതയുടെ സംഗീതനിശകളിൽ പ്രണയവും, സന്തോഷവും, വിരഹവും ഒക്കെ മാറി മാറി കേട്ട് കൊണ്ടിരിക്കുന്ന, പാട്ടുകളുടെ പിന്നിലെ മാന്ത്രികവിരലുകൾ. എ ർ റഹ്മാൻ എന്ന ഇതിഹാസത്തിന് ഇന്ന് 53 ആം പിറന്നാൾ.

സിനിമാഗാനങ്ങൾ ഓർക്കസ്ട്രയുടെ താളങ്ങളിൽ മുങ്ങിപ്പോയ ഒരു കാലഘട്ടത്തിൽ സംഗീതപ്രേമികളുടെ ഹൃദയത്തിലേക്ക് ഒരു കുളിർമഴ സമ്മാനിച്ച് 1992 ൽ റോജ എന്ന ചിത്രത്തിലൂടെ എ ർ റഹ്മാൻ സിനിമാലോകത്തേക്ക് എത്തി. അതുവരെ ഉണ്ടായിരുന്ന, ആളുകൾ കേട്ടുകൊണ്ടിരുന്ന പാട്ടുകളുടെ ഫോർമുലയിൽ നിന്ന് വ്യത്യസ്തമായി ഒരു ലൈറ്റർ വേർഷൻ ഓഫ് മ്യുസിക്കുമായി എത്തി പ്രേക്ഷകരെ പിടിച്ചിരുത്തി ആ പതിനെട്ട് വയസ്സ്കാരൻ. ചിന്ന ചിന്ന ആസയും, പുതു വെള്ളൈ മഴൈയുമൊക്കെ കേട്ടിരിക്കുമ്പോൾ ഉള്ളിലൊരു ചാറ്റൽമഴ പെയ്തിറങ്ങുന്ന സുഖം, 90 കളിലെ പ്രേക്ഷകർക്ക് പുതിയതായിരുന്നു. ഇതേ വർഷം തന്നെയാണ് റഹ്‌മാൻ മലയാളക്കരയെ ഒന്നടങ്കം യോദ്ധയിലെ പടകാളി എന്ന ഗാനത്തിലൂടെ ആവേശത്തിരയിൽ ആഴ്ത്തിയത്.

90 കളുടെ അവസാനപാതിയിൽ റഹ്മാൻ എത്തിയത് ഒരേ സമയം ക്‌ളാസിക്കൽ സ്കോറുകളും പെപ്പി ഡാൻസ് നമ്പറുകളുമായായിരുന്നു. ബോംബെ എന്ന ചിത്രത്തിലെ ഉയിരേ എന്ന ഗാനം ഹൃദയത്തിലേക്ക് ഇങ്ങനെ ആഴ്ന്നിറങ്ങുമ്പോൾ അതേയ് ചിത്രത്തിലെ ‘അന്ത അറബി കടലോരം’ എന്ന ഗാനം ഇന്നും കേൾക്കുന്നവർ ഒക്കെ അറിയാതെ ഒന്ന് താളം പിടിക്കും. ഇത് തന്നെയാണ് എ ആർ ആർ എന്ന മാജിക്ക്. വർഷങ്ങൾക്കിപ്പുറം 2016 ൽ റിലീസ് ചെയ്ത ഓക്കേ ജാനു എന്ന ചിത്രത്തിൽ ആ ഗാനം റീകംപോസ് ‌ ചെയ്ത് റിലീസ് ചെയ്തപ്പോൾ ഉണ്ടായ തരംഗം, കാലഘട്ടങ്ങൾക്ക് അപ്പുറവും എ ആർ ആറിന്റെ സ്വീകാര്യതയ്ക്ക് ഉദാഹരണമാണ്.

മണിരത്നം – റഹ്മാൻ കൊമ്പൊയിലുള്ള മ്യുസിക്കൽ മൊമെന്റ്‌സ്‌ അന്നുമിന്നും ഇന്ത്യൻ സിനിമയ്ക്ക് തന്നെ മുതൽക്കൂട്ടാണ്. 97 ൽ ‘ഇരുവർ’ എന്ന ചിത്രത്തിലൂടെ ഇരുവരും സൃഷ്ട്ടിച്ച സംഗീതവിസ്മയം ഇതിന് ഒരു ഉദാഹരണമാണ്. അതുപോലെ തന്നെ എടുത്ത് പറയേണ്ട മറ്റൊരു ചിത്രമാണ് ഇരുവരും ഒന്നിച്ച ‘ദിൽ സെ’. ഷാരൂഖ് ഖാനും മനീഷ കൊയ്‌രാളയും മത്സരിച്ചഭിനയിച്ച പ്രണയവിരഹ മുഹൂർത്തങ്ങൾക്ക് പ്രേക്ഷകരുടെ കണ്ണുനിറയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിൽ റഹ്മാൻ നിർവഹിച്ച പങ്ക് ഒട്ടും ചെറുതല്ല. അമറിന്റെയും മേഘ്നയുടെയും പ്രണയം പറഞ്ഞ ദിൽ സെയിലെ ചൽ ചയ്യ ചയ്യ എന്ന ഗാനവും, ജിയാ ജലേയും, ദിൽ സെ രേയുമൊക്കെ കഥയ്ക്കും കഥാപാത്രങ്ങൾക്കും ജീവൻ നൽകി.

ഫോക്ക് ജോണറിൽ വ്യത്യസ്തമായ കോമ്പോസിഷനുകളുമായി റഹ്മാൻ ആരാധകരെ നേടിയെടുത്ത ചിത്രമാണ് ‘മുതൽവ’നും ‘ലഗാനു’മൊക്കെ. കൾച്ചറൽ എലമെൻറ്സിന്റെ സൗന്ദര്യം നിറഞ്ഞ ഗാനങ്ങളാണ് റഹ്മാന്റെ പ്രത്യേകത. കഥയ്ക്ക് അനുയോജ്യമായ, കഥ പറയുന്ന കാലഘട്ടത്തിന് അനുയോജ്യമായ കോമ്പോസിഷനും ആ പാട്ട് പറയാൻ ശ്രമിക്കുന്ന ഇമോഷൻസിന് ഇണങ്ങുന്ന ശബ്ദവുംകൊണ്ട് റഹ്മാൻ ഗാനങ്ങൾ വേറിട്ട് നിന്നു. ശങ്കറിന്റെ ‘ബോയ്സ്’ എന്ന ചിത്രത്തിലെ ഗാനങ്ങൾ 90 കളിൽ നിന്ന് പുതിയ നൂറ്റാണ്ടിലേക്കുള്ള കുതിപ്പായിരുന്നു. റഹ്മാന്റെ 75 ആമത്തെ ചിത്രമായിരുന്നു ‘ബോയ്സ്’. ‘സില്ലുന്നൊരു കാതലിലെ’ ന്യു യോർക്ക് നഗരവും, ഗുരുവിലെ തേരെ ബിനയും ബർ സൊരെയുമൊക്കെ ഇന്ത്യൻ ജനത ഒന്നാകെ ഏറ്റെടുത്തു. 2008 ലെ ‘സ്ലം ഡോഗ് മില്ല്യണയർ’ എന്ന ചിത്രത്തിന് ഒന്നല്ല രണ്ട് ഓസ്‌കാറാണ് റഹമാനെ തേടി എത്തിയത്.

ജീവിതത്തിലെ എല്ലാ അനുഭവങ്ങളോടും ചേർത്തവയ്ക്കാവുന്ന പാട്ടുകൾ റഹ്മാൻ ഹിറ്റ്‌സിലുണ്ട്. പക്ഷെ മാനുഷീകമായ മതിൽക്കെട്ടുകൾക്കപ്പുറം സംഗീതം പ്രാർത്ഥനയായി മാറ്റിയ അമാനുഷിക നിമിഷങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട് റഹ്‌മാൻ എന്ന പ്രതിഭ. സൂഫിസത്തിന്റെ മിസ്റ്റിക് ഭാവങ്ങൾ സംഗീതത്തിന് ആത്മാവ് നൽകിയ കോമ്പോസിഷൻസ് കേട്ടിരുന്നവരുടെ കണ്ണുകൾ നിറച്ചു. ഡൽഹി 6 ലെ ആർസിയാൻ എന്ന ഗാനവും, റോക്‌സ്‌റ്റാറിലെ കുൻ ഫായ കുൻ എന്ന ഗാനവും ഇതിന് ഉദാഹരങ്ങളാണ്. എങ്കിലും റഹ്മാൻ എന്ന മനുഷ്യന്റെ ആത്മീയ സമർപ്പണം അത്രയും അലിഞ്ഞു ചേർന്നത് ജോധാ അക്ബറിലെ ഖ്‌വാജാ ജീ എന്ന ഗാനത്തിലാണ്.

വിണൈത്താണ്ടി വരുവായ, രാവണൻ, എന്തിരൻ, ജബ് തക് ഹേയ് ജാൻ, കടൽ, ബിഗിൽ അങ്ങനെ അങ്ങനെ റഹ്‌മാൻ മാജിക്ക് മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ട് പിന്നെയും മുന്നോട്ട് തന്നെ…
സംഗീത മാന്ത്രികന് ഏഷ്യൻ മൊസാർട്ടിന്, ഇസൈ പുയൽ എ ആർ റഹ്‌മാന്‌ ഞങ്ങളുടെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.

Latest news

പൊന്നിയിൻ സെൽവൻ അവസാന ഘട്ടത്തിലേക്ക് !

സിനിമാപ്രേക്ഷകർക്ക് എന്നും ഒരു ദൃശ്യവിസ്മയം തന്നെയാണ് മണിരത്നത്തിന്റെ സിനിമകൾ. മികച്ച അഭിനേതാക്കളും മികച്ച ഫ്രെയിമുകളും കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കവരുന്ന സംവിധായകനാണ് മണിരത്‌നം. ലോക്ക് ഡൗണിനു മുമ്പ് ആരാധകരെല്ലാം ഒന്നടങ്കം കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ...

“അലുവ പോലെയൊരു സ്വീറ്റ് സിനിമ”- വിജയ് ബാബു

വ്യത്യസ്തമാർന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നടനാണ് ഇന്ദ്രജിത് സുകുമാരൻ. നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ നിർമ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൊവ്സിന്റെ പുതിയ ചിത്രത്തിൽ ഇന്ദ്രജിത് സുകുമാരനാണ് പ്രധാന വേഷത്തിലെത്തുന്നത് എന്നുള്ളതാണ്...

റഹ്മാൻ വീണ്ടും പോലീസ് വേഷത്തിൽ !

നവാഗത സംവിധായകനായ അമൽ കെ ജോബി സംവിധാനം നിർവഹിച്ച്, സേതു തിരക്കഥ ഒരുക്കുന്ന 'എതിരെ' എന്ന ചിത്രത്തിൽ റഹ്മാൻ പ്രധാന കഥാപാത്രമായ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്നു. മെയ് പത്തിന് ചിത്രീകരണം ആരംഭിക്കുന്ന ഈ...

ത്രയം തുടങ്ങി !

ധ്യാൻ ശ്രീനിവാസൻ, സണ്ണി വെയ്ൻ, നിരഞ്ജ് മണിയൻപിള്ള രാജു, ഡേയ്ൻ ഡേവിസ്, രാഹുൽ മാധവ്, ശാലു റഹീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന "ത്രയം" എന്ന ചിത്രത്തിന്റെ പൂജയും...

Related news

പി ബാലചന്ദ്രൻ അന്തരിച്ചു.

  പ്രശസ്ത നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു. മലയാളസിനിമയ്ക്കും മലയാളസാഹിത്യത്തിനും നിരവധി മികച്ച സംഭവങ്ങൾ നൽകിയിട്ടുള്ള അദ്ദേഹം കഴിഞ്ഞ എട്ട് മാസമായി മെനഞ്ചൈറ്റിസിനുള്ള ചികിത്സയിലായിരുന്നു. തുടർന്ന് ഇന്ന് രാവിലെ അഞ്ചിനാണ് മരണം സംഭവിച്ചത്. 90...

‘അമ്മ’യുടെ ചിത്രത്തിൽ നിന്ന് പ്രിയദർശൻ പിന്മാറി

മലയാളത്തിലെ എക്കാലത്തെയും മികച്ച മൾട്ടിസ്റ്റാർ ചിത്രത്തിമായ 20 20 ക്ക് ശേഷം താരസംഘടനയായ അമ്മയിലെ അംഗങ്ങൾ എല്ലാവരും ഒരിക്കൽ കൂടി ക്യാമറക്ക് മുന്നിൽ എത്തുന്നു എന്ന വാർത്ത മലയാളികൾ ആകാംക്ഷയോടെയാണ് സ്വീകരിച്ചത്. ചിത്രം...

നമ്പൂതിരിയും ലാലേട്ടനും കൂടെ ഗന്ധർവനും !

മലയാളത്തിലെ രണ്ട് ലെജന്ഡ്സ്. മറ്റൊരു മനുഷ്യനാലും പകരം വയ്ക്കാനാവാത്ത രണ്ട് പ്രതിഭകൾ - അഭിനയകുലപതി പത്മശ്രീ മോഹൻലാലും ചായങ്ങൾ കൊണ്ട് കഥ എഴുതുന്ന വാസുദേവൻ എന്ന ആര്ടിസ്റ് നമ്പൂതിരിയും. വർഷങ്ങൾ നീണ്ട അടുപ്പമുള്ള...

ചെന്നൈ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ അപ്പാനി രവിയും !!

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച അപ്പാനി ശരത് തമിഴകത്തും കാലുറപ്പിച്ചിരിക്കുകയാണ്. ഒന്നിന് പുറകെ മറ്റൊന്നായി നിരവധി തമിഴ് ചിത്രങ്ങളിലാണ് അപ്പാനി വേഷമിടാൻ ഒരുങ്ങുന്നത്. കൈ നിറയെ ചിത്രങ്ങൾ...

റിമയുടെ മാമാങ്കം അടച്ചു

  കോവിടിന്റെ കടന്ന് വരവോടുകൂടി നിരവധി ബിസിനസ്സ് സ്ഥാപനങ്ങളും കടകളുമാണ് അടച്ച് പൂട്ടേണ്ടി വന്നത്. നടി റിമ കല്ലിങ്കലും തന്റെ ഡാൻസ് സ്റ്റുഡിയോ 'മാമാങ്കം' അടച്ച് പൂട്ടാൻ ഒരുങ്ങുന്നു. തരാം തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് ഈ...

‘കലാക്കാത്ത’യ്ക്ക് ശേഷം നഞ്ചിയമ്മ…

  സച്ചി സംവിധാനം ചെയ്ത 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലെ 'കലാക്കാത്ത' എന്ന ഗാനം കേട്ടിട്ടുള്ളവർക്കൊക്കെ നഞ്ചിയമ്മയെ അറിയാം. ഒരു പ്രമുഖ മലയാളം മാഗസിൻ നൽകിയ അഭിമുഖത്തിൽ ചിത്രത്തിൽ ഗാനം ആലപിക്കുന്നതിന് മുൻപും ശേഷവുമുള്ള...

ജാമ്യമില്ലാ വാറണ്ട് !!!

രജനി -ശങ്കർ കൂട്ടുകെട്ടിൽ 2010ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു യന്തിരൻ. എന്നാൽ ചിത്രത്തിന്റെ കഥ മോഷ്ടിച്ചതാണെന്ന പരാതിയിൽ എഴുത്തുകാരൻ ആരുർ 2010ൽ കോടതിയെ സമീപിച്ചിരുന്നു. ഇപ്പോഴിതാ സംവിധായകൻ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്...

നിലക്കാത്ത സംഗീതത്തിന് ആദരാഞ്ജലികൾ !

പ്രശസ്ത പിന്നണി ഗായകൻ സോമദാസ്‌ ചാത്തന്നൂർ അന്തരിച്ചു . പാരിപ്പള്ളി മെഡിക്കൽ കോളേജിൽ കോവിഡാനന്തര ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സോമദാസ് അന്തരിച്ചത്....