ക്രിസ്റ്റഫർ നോളൻ ചിത്രം ‘ടെനറ്റ്’ ഇന്ത്യയിൽ റിലീസിനൊരുങ്ങുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലായി ഇതിനോടകം തന്നെ റിലീസ് ചെയ്ത ചിത്രം, ഇതിനോടകം പ്രേക്ഷക പ്രശംസ നേടിയിരുന്നു. എന്നാൽ ഇന്ത്യയിൽ തീയേറ്ററുകൾ അടഞ്ഞുകിടന്നിത്തനാൽ ഇന്ത്യൻ റിലീസ് മാറ്റി വച്ചിരിക്കുകയായിരുന്നു. ഡിസംബർ 4 നാണ്ചിത്രത്തിന്റെ ഇന്ത്യൻ റിലീസ്.
ജോൺ ഡേവിഡ് വാഷിങ്ടൺ, കെന്നെത് ബ്രാനാഗ്, റോബർട്ട് പാറ്റിൻസൺ, എലിസബേത് ഡെബിക്കി, ഡിംപിൾ കപാഡിയ, മൈക്കിൾ കെയ്ൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ഇൻവെർഷൻ’ എന്നൊരു കോൺസെപ്ടിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോവുന്നത്.
വേൾഡ് വാർ 3 യിൽ നിന്ന് ലോകത്തെ രക്ഷിക്കാൻ ഒരുങ്ങുന്ന ഒരാളാണ് ചിത്രത്തിലെ നായകകഥാപാത്രം. ആ വേഷത്തിലെത്തുന്നത് വാഷിങ്ടണ്ണാണ്. ഡിംപിൾ കപാടിയായാണ് ഈ വാർത്ത തന്റെ ട്വിറ്ററിലൂടെ ഇന്ത്യൻ സിനിമ പ്രേമികളെ അറിയിച്ചത്.