ബിലാലിന് മുൻപേ മറ്റൊരു മമ്മൂട്ടി – അമൽ നീരദ് ചിത്രം എന്ന വാർത്തയ്ക്ക് പ്രേക്ഷകർക്ക് ഇടയിൽ വലിയ സ്വീകാര്യത ആയിരുന്നു ലഭിച്ചത്. തുടർന്ന് ഭീഷ്മപർവം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ മമ്മൂട്ടിയുടെ മാസ്സ് ലുക്ക് കൂടി ആയപ്പോൾ ഭീഷ്മപർവം ഇന്റർനെറ്റിൽ തരംഗം സൃഷ്ടിച്ചു. ഇന്നിപ്പോൾ കൊച്ചിയിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ വാർത്ത. നസ്രിയയും ജ്യോതിർമൈയും ചേർന്നാണ് ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്.
രവി ശങ്കർ, ദേവദത്ത് ഷാജി, മനോ ജോസ് എന്നി മൂവർസംഘം തിരക്കഥ ഒരുക്കുന്ന ഭീഷ്മപർവ്വത്തിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ലെന എന്നിവരും അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഇനിയും അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. എന്നാലും ഭീഷ്മപർവം മറ്റൊരു ഗ്യാങ്സ്റ്റർ മൂവിയാണെന്നതിൽ സംശയമൊന്നുമില്ല.