സുസ്മിത സെന്നിന്റെ മകൾ റെനി ഇനി ബോളിവുഡിൽ !

1994 ൽ ഫെമിന മിസ് ഇന്ത്യ കിരീടവും, 18-ാം വയസ്സിൽ മിസ്സ് യൂണിവേഴ്സ് കിരീടവും നേടിയ ഇന്ത്യൻ നടിയും മോഡലുമാണ് സുസ്മിത സെൻ. മത്സരത്തിൽ വിജയിച്ച ആദ്യത്തെ ഇന്ത്യൻ വനിത കൂടിയാണ് സെൻ. അതിനുശേഷം ഹിന്ദി സിനിമകളിൽ നായികയായി അരങ്ങേറ്റം കുറിച്ചു. ഈ അടുത്തായി താരം ഹോട്ട്സ്റ്റാർ വെബ് സീരിയസായ ‘ആര്യ’ യിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. സുസ്മിത സെന്നിന്റെ മകൾ റെനി ബോളിവുഡിൽ നായികയായി അരങ്ങേറ്റം കുറിക്കാൻ പോവുകയാണെന്നാണ് പുതിയ വാർത്തകൾ.

ഇരുപത്തിയൊന്നുകാരിയായ റെനി ‘സൂട്ടബാസി’ എന്ന ചിത്രത്തിലൂടെയാകും ബോളിവുഡിലെത്തുക. മകളെക്കുറിച്ച് ഒരു ഇന്റർവ്യൂവിൽ സുസ്മിത സെൻ പറഞ്ഞത്, തന്റെ മകൾ എല്ലായ്പ്പോഴും ഒരു നടിയാകാൻ ആഗ്രഹിച്ചിരുന്നുവെന്നും, അതിനാൽ മകളുടെ തിരഞ്ഞെടുപ്പിനെ പിന്തുണയ്ക്കാൻ സുസ്മിത തീരുമാനിച്ചിരുന്നുവെന്നുമാണ്. എന്നാൽ റെനി ഒരു ബിരുദം നേടണം എന്ന് മാത്രമായിരുന്നു അമ്മയായ സുസ്മിതയുടെ ആവശ്യം.

 

 

Latest news

പബ്‌ജി ഇന്ത്യയിൽ വീണ്ടും വരുന്നു

ഇന്ത്യയിൽ ഒരുപാട് ആരാധകരെ സൃഷ്ടിക്കാൻ സാധിച്ച ഗെയിമിങ് ആപ്പ്‌ളീക്കേഷനാണ് പബ്‌ജി . യുവജനങ്ങൾക്ക് ഇടയിൽ തരംഗമായി നിൽക്കുമ്പോഴാണ് പബ്‌ജിയ്ക്ക് ഇന്ത്യയിൽ നിരോധനം വന്നത്. ദക്ഷിണ കൊറിയന്‍ നിര്‍മിത ഗെയിം ആണെങ്കിലും അത് ഇന്ത്യയില്‍...

ശ്രദ്ധ നേടി ‘ആരാരോ’ മ്യൂസിക് വീഡിയോ

ഒരു കൂട്ടം ചെറുപ്പക്കാർ ഒരുക്കിയ ഒരു ചെറിയ മ്യൂസിക് വീഡിയോ ആയ 'ആരാരോ' ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടികൊണ്ടിരിക്കുകയാണ്. The Hangover Club യൂട്യൂബ് ചാനലിലൂടെയാണ് മ്യൂസിക് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. സൂപ്പർ...

പൊന്നിയിൻ സെൽവൻ അവസാന ഘട്ടത്തിലേക്ക് !

സിനിമാപ്രേക്ഷകർക്ക് എന്നും ഒരു ദൃശ്യവിസ്മയം തന്നെയാണ് മണിരത്നത്തിന്റെ സിനിമകൾ. മികച്ച അഭിനേതാക്കളും മികച്ച ഫ്രെയിമുകളും കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കവരുന്ന സംവിധായകനാണ് മണിരത്‌നം. ലോക്ക് ഡൗണിനു മുമ്പ് ആരാധകരെല്ലാം ഒന്നടങ്കം കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ...

“അലുവ പോലെയൊരു സ്വീറ്റ് സിനിമ”- വിജയ് ബാബു

വ്യത്യസ്തമാർന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നടനാണ് ഇന്ദ്രജിത് സുകുമാരൻ. നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ നിർമ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൊവ്സിന്റെ പുതിയ ചിത്രത്തിൽ ഇന്ദ്രജിത് സുകുമാരനാണ് പ്രധാന വേഷത്തിലെത്തുന്നത് എന്നുള്ളതാണ്...

Related news

പി ബാലചന്ദ്രൻ അന്തരിച്ചു.

  പ്രശസ്ത നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു. മലയാളസിനിമയ്ക്കും മലയാളസാഹിത്യത്തിനും നിരവധി മികച്ച സംഭവങ്ങൾ നൽകിയിട്ടുള്ള അദ്ദേഹം കഴിഞ്ഞ എട്ട് മാസമായി മെനഞ്ചൈറ്റിസിനുള്ള ചികിത്സയിലായിരുന്നു. തുടർന്ന് ഇന്ന് രാവിലെ അഞ്ചിനാണ് മരണം സംഭവിച്ചത്. 90...

‘അമ്മ’യുടെ ചിത്രത്തിൽ നിന്ന് പ്രിയദർശൻ പിന്മാറി

മലയാളത്തിലെ എക്കാലത്തെയും മികച്ച മൾട്ടിസ്റ്റാർ ചിത്രത്തിമായ 20 20 ക്ക് ശേഷം താരസംഘടനയായ അമ്മയിലെ അംഗങ്ങൾ എല്ലാവരും ഒരിക്കൽ കൂടി ക്യാമറക്ക് മുന്നിൽ എത്തുന്നു എന്ന വാർത്ത മലയാളികൾ ആകാംക്ഷയോടെയാണ് സ്വീകരിച്ചത്. ചിത്രം...

‘ദ്രുവങ്ങൾ പതിനാറ്’ ബോളിവുഡിലേക്ക് !

'ദ്രുവങ്ങൾ പതിനാറ്' എന്ന സൂപ്പർഹിറ്റ് ക്രൈം ത്രില്ലറിലൂടെ സംവിധാന രംഗത്ത് തുടക്കം കുറിച്ച വ്യക്തിയാണ് കാർത്തിക് നരേൻ. റഹ്മാൻ നായകനായെത്തിയ ഈ ചിത്രം ധാരാളം പ്രശംസ നേടിയെടുത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഹിന്ദി പതിപ്പ്...

ബോളിവുഡിന്റെ വിക്രം വേദ !

വിജയ് സേതുപതിയും, മാധവനും ഒന്നിച്ച സൂപ്പർഹിറ്റ് തമിഴ് ആക്ഷൻ ത്രില്ലർ ചിത്രമായ 'വിക്രം വേദ' യുടെ ഹിന്ദി റീമേക്ക് ഒരുങ്ങുകയാണ്. തമിഴിൽ വിജയ് സേതുപതി അവതരിപ്പിച്ച ഗ്യാങ്സ്റ്ററുടെ കഥാപാത്രമായി ഹിന്ദിയിൽ ഋത്വിക് റോഷനും,...

തലൈവിയായ കങ്കണ !

ബോളിവുഡിന്റെ സൂപ്പർസ്റ്റാർ നായിക, മികച്ച നടിക്കുള്ള നാല് ദേശീയ പുരസ്കാരങ്ങളും സ്വന്തമാക്കിയ പ്രതിഭ, കങ്കണ റണൗത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'തലൈവി' യുടെ ട്രൈലെർ റിലീസായി. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ...

‘ഹലോ ചാർളി’ ഒഫീഷ്യൽ ട്രെയിലർ !!

പങ്കജ് സരസ്വതിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബോളിവുഡ് ചിത്രമാണ് 'ഹലോ ചാർളി'. ഏപ്രിൽ 9 നു റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. ആമസോൺ പ്രൈം വീഡിയോ ഇന്ത്യയുടെ...

മുംബൈക്കാരിലെ വിജയ് സേതുപതി !

ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങിയ മാനഗരം എന്ന തമിഴ് ആക്ഷൻ ത്രില്ലറിന്റെ റീമേക്കായി ഒരുങ്ങുന്ന ഹിന്ദി ചിത്രമാണ് 'മുംബൈക്കാർ'. സന്തോഷ് ശിവൻ തന്നെ നിർമ്മാണവും, സംവിധാനവും, തിരക്കഥയും, ഛായാഗ്രഹണവും, എഡിറ്റിംഗും നിർവഹിക്കുന്ന ഈ ചിത്രത്തിൽ...

നമ്പൂതിരിയും ലാലേട്ടനും കൂടെ ഗന്ധർവനും !

മലയാളത്തിലെ രണ്ട് ലെജന്ഡ്സ്. മറ്റൊരു മനുഷ്യനാലും പകരം വയ്ക്കാനാവാത്ത രണ്ട് പ്രതിഭകൾ - അഭിനയകുലപതി പത്മശ്രീ മോഹൻലാലും ചായങ്ങൾ കൊണ്ട് കഥ എഴുതുന്ന വാസുദേവൻ എന്ന ആര്ടിസ്റ് നമ്പൂതിരിയും. വർഷങ്ങൾ നീണ്ട അടുപ്പമുള്ള...