മലയാളികളുടെ പ്രിയപ്പെട്ട ഗായികയായ സുജാത മോഹന്റെ ശബ്ദത്തിൽ ഒരു പുതിയ ക്രൈസ്തവഗാനം. ക്രിസ്തുവിന്റെ സ്നേഹസന്ദേശത്തെ കുറിച്ചുള്ള ഈ ഗാനത്തിന്റെ പേര് ‘നാഥാ നീ’ എന്നാണ്. നിരവധി ഭക്തി ഗാനങ്ങൾക്ക് വരികൾ എഴുതിയിട്ടുള്ള എഡ്ഡി ഐസക്കാണ് ‘നാഥാ നീ’യുടെ ഗാനരചയിതാവ്. മലയാള സിനിമകളിൽ നിരവധി ഗാനങ്ങൾക്ക് സംഗീതം പകർന്നിട്ടുള്ള അനുഗ്രഹീത കലാകാരൻ രതീഷ് വേഗയാണ് ഈ ഭക്തിഗാനത്തിന് ഈണം പകർന്നിരിക്കുന്നത്.
മലയാളത്തിലെ പുതിയ മ്യുസിക്ക് പ്ലാറ്റ്ഫോമായ 123 മ്യുസിക്സിന്റെ ഒഫീഷ്യൽ യുട്യൂബ് ചാനലിലാണ് ‘നാഥാ നീ’ റിലീസ് ചെയ്തിരിക്കുന്നത്. ഭക്തിസാന്ദ്രമായ ഒരു ഗാനാനുഭവമാണ് ‘നാഥാ നീ’.
https://www.facebook.com/123Musix/