Tuesday, October 19, 2021

‘ഫെയിമുള്ള എല്ലാ നടിമാരും അത് ചെയ്യേണ്ടത് അനിവാര്യമാണ്’ ; തന്റെ മാറ്റത്തെ കുറിച്ച് തുറന്നു പറഞ്ഞ് അമൃത സുരേഷ് !

മലയാള സംഗീത റിയാലിറ്റി ഷോയിലൂടെ എത്തി മലയാളി മനസ്സിൽ ഇടം നേടിയ ഗായിക ആയിരുന്നു അമൃത സുരേഷ്. നടൻ ബാലയുമായുള്ള വിവാഹം കഴിഞ്ഞതോടെ പിന്നണി ഗാന രംഗത്ത് നിന്നും ഇടവേള എടുത്തിരുന്ന താരം വിവാഹ മോചനം നേടിയതിനു ശേഷം സംഗീത ലോകത്ത് സജീവമാണ്. എന്നാൽ വിവാഹ മോചനത്തിന് ശേഷം അമൃതയുടെ മാറ്റങ്ങൾ ആരാധകരെ ഞെട്ടിയ്ക്കുന്ന തരത്തിൽ ഉള്ളതായിരുന്നു. പുത്തൻ മേക്കോവറുകളിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയുമെല്ലാം ആരാധകരെ അമ്പരപ്പിച്ചുകൊണ്ടിരിയ്ക്കുന്ന താരത്തിന്റെ ഈ മാറ്റത്തിനു പിന്നിലെ കാരണം ചികഞ്ഞ ആരാധകർക്കുള്ള മറുപടിയുമായി താരം തന്നെ ഇപ്പോൾ രംഗത്ത് എത്തിയിരിയ്ക്കുകയാണ്. “റിയാലിറ്റി ഷോ കഴിഞ്ഞിട്ട് 15 വർഷത്തോളമായി, അപ്പോൾ എനിക്ക് മാറ്റമുണ്ടാകില്ലേ. ഇത്രയും വർഷത്തിനിടയിലാണ് എന്നിൽ മാറ്റങ്ങൾ ഉണ്ടായത്. അതൊക്കെ മനുഷ്യ സഹജം തന്നെയല്ലേ. ഞാൻ മനപൂർവ്വമായി പ്രത്യേകിച്ച് എന്നിൽ ഒരു വ്യത്യാസവും വരുത്തിയിട്ടില്ല. പിന്നെ ഫോട്ടോഷൂട്ടുകൾ ,അത് നമുക്ക് എടുക്കേണ്ട രീതിയിൽ അല്ലെങ്കിൽ എടുക്കേണ്ട സമയത്ത് എടുക്കണം. എനിക്ക് ഇതിപ്പോൾ കംഫോർട്ട് ആയി തോന്നി. അല്ലെങ്കിൽ എനിക്ക് ഇത് ഇഷ്ടപ്പെട്ടു. ഞാനെടുത്തു. അല്ലാതെങ്കിൽ ഇനി എടുക്കില്ല അല്ലെങ്കിൽ എടുക്കുമെന്നൊരു വാക്ക് എനിക്ക് തരാനാവില്ല. പ്രായം കൂടുന്തോറും മുടിയും വളരുന്ന പോലെ സ്വാഭാവികമല്ലേ. അന്നത്തെ ആ മുഖം മനസ്സിൽ വെച്ചിട്ട് ഇപ്പോഴത്തേത് താരതമ്യം ചെയ്താണ് ആളുകൾ ചിലപ്പോൾ അത് പറയുന്നത്. അന്ന് ഒരു കുട്ടിയുടെ മുഖം ആണ് ഇന്ന് ഞാൻ ഒരു അമ്മയാണ്. ഒരു പെൺകുട്ടിയുടെ അമ്മയാണ്. അതിൻ്റെ ടെൻഷനും , പിന്നെ അമ്മയാകുമ്പോൾ ഉള്ള വയസിലെ വ്യത്യാസവും ഒക്കെ എനിക്ക് ഉണ്ടാകും. ഇത്രയും വർഷമായി ഞാൻ കരിയർ മിസ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഒരു ഫെയ്മുള്ള കരിയറാണ്. അപ്പോൾ എനിക്ക് എൻ്റെ മുഖവും എൻ്റെ ലുക്കും എനിക്ക് സംരക്ഷിക്കണം. അതിന് വേണ്ടത് ഞാൻ ചെയ്യും. എല്ലാ നടിമാരും അല്ലെങ്കിൽ എല്ലാം ഫെയിമുള്ള സ്ത്രീകളും അത് ചെയ്യേണ്ടത് അനിവാര്യമായ കാര്യം തന്നെയാണ്. അത്രമാത്രമേ എനിക്കും സംഭവിച്ചിട്ടുള്ളൂ.” എന്നായിരുന്നു അമൃതയുടെ വാക്കുകൾ.

Latest news

“ജീവിതത്തില്‍ ആരുമായും മത്സരിക്കരുത് എന്ന് കരുതി ജീവിക്കാനാണ് എനിക്കിഷ്ടം” അവാര്‍ഡില്‍ പ്രതികരിച്ച് ജയസൂര്യ

മികച്ച നടനുളള ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കിയതിന്റെ സന്തോഷത്തിലാണ് മലയാളികളുടെ പ്രിയനടന്‍ ജയസൂര്യ. ആ സന്തോഷം ആരാധകരുമായി പങ്കുവയ്ക്കുകയാണ് ജയസൂര്യ. ഈ അവാര്‍ഡ് എന്റെ അല്ല... നിങ്ങളുടേതാണ്, അല്ല നമ്മുടേതാണ്.. എന്നാണ് ജയസൂര്യ...

മമ്മൂട്ടി യൂറോപ്പിലേക്ക്… തെലുങ്ക് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു

തന്‌റെ അടുത്ത തെലുങ്ക് സിനിമയ്ക്കായി ഒരുങ്ങുകയാണ് സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി. വൈ.എസ് .ആറിന്റെ  ജീവിതം പറഞ്ഞ 'യാത്ര'യ്ക്ക് ശേഷമാണ് താരം പുതിയ പ്രൊജക്ട് ഏറ്റെടുത്തിരിക്കുന്നത്. നാഗാര്‍ജുനയുടെ മകനും യുവതാരവുമായ അഖില്‍ അക്കിനേനിയുടെ 'ഏജന്റ്'...

സിനിമ ഹിറ്റായി… ഗിഫ്റ്റായി സംവിധായകന് നിര്‍മ്മാതാവിന്‌റെ വക ആഡംബര കാര്‍

ആര്യയും സയേഷയും പ്രധാന കഥാപാത്രങ്ങളായി സംവിധായകന്‍ ശക്തി സൗന്ദര്‍ രാജൻ  ഒരുക്കിയ സിനിമയായിരുന്നു ടെഡി. ടെഡി ബിയറാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നത്. അനിമേഷന്‍ ഡ്രാമയായി ചിത്രീകരിച്ച സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഇപ്പോഴിതാ...

“ദിലീപിന് വേണ്ടി ആ സിനിമ നീട്ടിവെച്ചു” സംവിധായകന്‍ ലാല്‍ജോസ് പറയുന്നു…

ദിലീപ് എന്ന ജനപ്രിയ നടന്‌റെ തലവര തെളിയുന്നത് വരെ തന്‌റെ മനസ്സിലുണ്ടായിരുന്ന സിനിമയെ പുറം ലോകം അറിയാതെ ദിലീപിനായി കാത്ത് വെച്ചതിന്‌റെ ഓര്‍മ്മകള്‍ പങ്കവുവെയ്ക്കുകയാണ് സംവിധായകന്‍ ലാല്‍ജോസ്. ദിലീപ്-ബെന്നി പി നായരമ്പലം- ലാല്‍ജോസ്...

Related news

“ചെയ്തത് തെറ്റായിപ്പോയി…പേടിച്ചിട്ടാണ് അങ്ങനെ ചെയ്തത്” മാപ്പ് അപേക്ഷിച്ച് നടി ഗായത്രി

മലയാളത്തിലെ മുന്‍നിര യുവനടന്മാരോട് കൂടെയെല്ലാം അഭിനയിച്ച് തന്‌റെ അഭിനയ മികവ് തെളിയിച്ച നടിയാണ് തൃശ്ശൂര്‍കാരിയായ ഗായത്രി ആര്‍ സുരേഷ്. കുഞ്ചാക്കോ ബോബന്‌റെ നായികയായി ജമ്‌ന പ്യാരിയിലൂടെ ആയിരുന്നു തുടക്കം. ഇപ്പോഴിതാ ഒരു ആക്‌സിഡന്‌റ്...

“എന്നെ തെറ്റായി ചിത്രീകരിച്ചു, അത്‌കൊണ്ടാണ് മാറിനില്‍ക്കുന്നത്” എന്ന് നയന്‍താര…

പുരുഷ താരങ്ങള്‍ അരങ്ങ് വാഴുന്നിടത്ത് ത്‌നറെതായ സ്ഥാനം നേടാന്‍ സാധിച്ച ചുരുക്കം ചില നായികമാരില്‍ ഒരാളാണ് നയന്‍താര. മലയാളത്തിലൂടെ ചലച്ചിത്ര രംഗത്ത് കാലെടുത്തവെച്ച താരത്തിന് പിന്നെ രാശി തെളിയുകയായിരുന്നു. ഇതര ഭാഷകളിലെല്ലാം നയന്‍സ്...

“ഈ അവാര്‍ഡ് എനിക്ക് കിട്ടിയതില്‍ സച്ചി സാറ് എവിടെയെങ്കിലുമിരുന്ന് സന്തോഷിക്കുന്നുണ്ടാകും” – നഞ്ചിയമ്മ

അയ്യപ്പനും കോശിയും എന്ന സിനിമയില്‍ പാടാന്‍ എത്തിയപ്പോള്‍ നഞ്ചിയമ്മയുടെ പാട്ടും നിഷ്‌കളങ്കമായ ആ മുഖവും മലയാളി മനസ്സില്‍ എന്നെന്നേക്കുമായി പതിഞ്ഞതാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഗാനത്തിന് നഞ്ചിയമ്മയ്ക്ക് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചിരിക്കുന്നു. പ്രത്യേക...

‘ചീരു നീയാണ് എന്‌റെ വെളിച്ചം’… പ്രതിസന്ധികള്‍ തരണം ചെയ്ത് മേഘ്‌ന സിനിമയിലേക്ക് തിരിച്ചു വരുന്നു…

സിനിമാപ്രേമികളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയായിരുന്നു കന്നഡ താരം ചിരഞ്ജീവി സര്‍ജ അകാലത്തില്‍ വിടപറഞ്ഞത്. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് നാളുകള്‍ പിന്നിടവെ ജൂണ്‍ ഏഴിനായിരുന്നു ചിരുവിന്റെ അപ്രതീക്ഷിത വിയോഗം. കുഞ്ഞതിഥി വരികയാണെന്ന സന്തോഷം ആഘോഷിച്ച്...