ഒരു സംഗീത കുടുംബത്തിന്റെ പാരമ്പര്യത്തിൽ വളർന്ന് വന്ന്, തന്റേതായ ശൈലികൊണ്ട് ആകർഷണീയമായ ശബ്ദം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിക്കുന്ന പ്രിയ ഗായകനാണ് സിയ ഉൽ ഹഖ്. വൺ ടു ത്രീ മ്യൂസിക്സ് എന്ന യൂട്യൂബ് ചാനലിന് വേണ്ടി സിയാ ആലപിച്ച ‘ശരിഅത്ത് ‘ എന്ന മാപ്പിളപ്പാട്ട് സിയയിലെ അതുല്യ കലാകാരനുള്ള ഉത്തമ ഉദ്ദാഹരണങ്ങളിൽ ഒന്നാണ്. കോഴിക്കോട് അബൂബക്കർ സംഗീതം ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ബാപ്പു വെള്ളിപ്പറമ്പ ആണ്. മാപ്പിളപ്പാട്ടിന്റെ താളവും ഭാവവും ആത്മീകതയും എല്ലാം വ്യക്തമായി തെളിഞ്ഞു നിൽക്കുന്ന ഒരു ഗാനമാണ് ‘ശരിഅത്ത് ‘. നാരാണിപ്പുഴ ഷാനവാസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘സൂഫിയും സുജാതയും’ എന്ന മലയാള സിനിമയിലെ സൂഫി കൊടുക്കുന്ന ബാങ്ക് വിളിയുടെ ശബ്ദം കൊടുത്തിരിക്കുന്നതും സിയ ഉൽ ഹഖ് ആണ്. ചിത്രത്തിലെ ഹിറ്റ് ഗാനമായ ‘വാതിക്കൽ വെള്ളരിപ്രാവ്’ -ലും ഒരു ഭാഗം സിയ ആലപിച്ചിട്ടുണ്ട്. തമിഴിൽ മദ്രാസിപട്ടണം എന്ന ചിത്രത്തിലായിരുന്നു സിയ ആദ്യമായി പാടിയത്. ശേഷം നിരവധി ചിത്രങ്ങളിലും പാടിയ സിയ മലയാളത്തിൽ ആദ്യമായി ഒരു സോളോ ഗാനം പാടിയത് ‘ഗോദ’ -യിലായിരുന്നു. ‘ഗോദ’ -യിലെ ‘ഓ റബ്ബാ ഭയങ്കരിയാ’ എന്ന ഗാനമാണ് സിയ ആലപിച്ചത്. ഗാനം പ്രേക്ഷകർക്കിടയിൽ സൂപ്പർഹിറ്റായി മാറുകയും ചെയ്തു.
https://www.instagram.com/123MusixOfficial/