പ്രിയതമന് പിറന്നാൾ ആശംസകളുമായി ഷഫ്‌ന ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ !

0
90

നിരവധി ചലച്ചിത്രങ്ങളിൽ ചെറിയ കഥാപാത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പരയാണ് സജിൻ എന്ന അഭിനേതാവിന്റെ അഭിനയ ജീവിതം തന്നെ മാറ്റി മറിച്ചത്. സാന്ത്വനത്തിലെ ശിവൻ എന്ന കഥാപാത്രം അത്രമാത്രം ആരാധകരുടെ ഹൃദയം കീഴടക്കി കഴിഞ്ഞു. നിരവധി ആരാധകരുള്ള പരമ്പരയിലെ ഏവരുടെയും ഇഷ്ട കഥാപാത്രങ്ങൾ ആണ് ശിവനും അഞ്ജലിയും. സിനിമ സീരിയൽ താരം ഷഫ്‌നയുടെ ഭർത്താവ് കൂടിയാണ് സജിൻ. ഇന്നിപ്പോൾ തന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് താരവും താരത്തിന്റെ ആരാധകരും. സാജിന്റെ പിറന്നാളിനോട് അനുബന്ധിച്ച് ഷഫ്‌ന സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിയ്ക്കുന്ന ചിത്രങ്ങളും മറ്റുമാണ് ഇപ്പ്പോൾ വൈറൽ ആയിരിയ്ക്കുന്നത്. സജിനൊപ്പമുള്ള പിറന്നാൾ ആഘോഷ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഷഫ്‌ന കുറിച്ചത് ഇപ്രകാരമാണ്.  “ജീവിതകാലം മുഴുവൻ നിങ്ങൾക്ക് ഉള്ളിലെ കുട്ടിയായി തന്നെ നിലനിൽക്കൂ. അതാണ് നിങ്ങളെ മികച്ചതാക്കുന്നത്.നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും നിങ്ങളെയും എനിയ്ക്ക് ഇഷ്ടമാണ്. ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിയ്ക്കുന്ന ഇക്കാ. പിറന്നാൾ ആശംസകൾ. നിരവധി ലൈക്കുകളും കമ്മന്റുകളുമാണ് താരം പങ്കുവെച്ചിരിയ്ക്കുന്ന ചിത്രത്തിന് താഴെയായി എത്തിയിരിയ്ക്കുന്നത്. സജിന് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടാണ് എല്ലാവരും എത്തിയിരിയ്ക്കുന്നത്.