Tuesday, July 27, 2021

മലയാളസിനിമയുടെ മികച്ച തിരക്കഥാകൃത്തുക്കൾക്ക് പ്രണാമം

മലയാളസിനിമക്ക് വീണ്ടും ഒരു തീരാനഷ്ടം സംഭവിച്ചിരിക്കുന്ന. അടുത്തടുത്ത 2 ദിവസങ്ങളിലായി മലയാളസിനിമയുടെ മുഖഛായ തന്നെ മാറ്റിയ 2 തിരക്കഥാകൃത്തുളെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസെഫും, തിരക്കഥാകൃത്തും സാഹിത്യകാരനുമായ മാടമ്പ് കുഞ്ഞുകുട്ടനും.

സംവിധായകൻ ഡെന്നിസ് ജോസഫ് ഹൃദയാഘാഥത്തെ തുടർന്ന് ഏറ്റുമാനൂർ വെച്ചാണ് അന്തരിച്ചത്. മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുടെ സൃഷ്ടാവായ ഡെന്നിസ് ജോസെഫിന്റെ മരണം വളരെ അപ്രതീക്ഷിതമായിരുന്നു. വിൻസെന്റ് ഗോമസ്, കോട്ടയം കുഞ്ഞച്ചൻ, ജി കെ, ടോണി കുരിശിങ്കൽ അങ്ങനെ എന്നും മലയാളിപ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന നിരവധി മികച്ച കഥാപാത്രങ്ങൾ ആണ് ഡെന്നിസ് ജോസേഫിൽ നിന്നും നമുക്ക് ലഭിച്ചിട്ടുള്ളത്. 1985 ൽ പുറത്തിറങ്ങിയ ഈറൻ സന്ധ്യ എന്ന ചിത്രത്തിന് വേണ്ടിയാണ് ഡെന്നിസ് ആദ്യമായി തിരക്കഥ ഒരുക്കിയത്. 65 ഓളം സിനിമകളുടെ തിരക്കഥാകൃത്തായ അദ്ദേഹം 1988 ൽ പുറത്തിറങ്ങിയ മനു അങ്കിൾ ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. മോഹൻലാലും മമ്മൂട്ടിയും ഇന്ന് കാണുന്ന താരരാജാക്കന്മാർ ആയതിൽ ഡെന്നിസ് ജോസഫ് എന്ന തിരക്കഥാകൃത്ത് വഹിച്ച പങ്ക് വളരെ വലുതാണ്. കാരണം രാജാവിന്റെ മകനും, ന്യൂ ഡൽഹിയും എല്ലാം ഉണ്ടായത് ഡെന്നിസ് ജോസഫിന്റെ തൂലികയിൽ നിന്നുമാണ്. 1993 ൽ ഡെന്നിസ് തിരക്കഥ എഴുതി പുറത്തിറങ്ങിയ ആകാശദൂത് എന്ന ചിത്രത്തിനായി സാമൂഹികപ്രസക്തിയുള്ള സിനിമയ്ക്കുള്ള ദേശിയ അവാർഡ് നേടി. 1980 കളിൽ നിന്ന് 90 കളിലേക്കുള്ള മലയാളസിനിമയുടെ പ്രയാണം ടെന്നീസിന്റെ തൂലികയിലൂടെയായിരുന്നു. ഒളിയമ്പുകൾ, സരോവരം, ഗാന്ധർവം, FIR , വജ്രം, ഫാന്റം അങ്ങനെ നിരവധി മികച്ച മലയാളചിത്രങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പ്രേക്ഷകർക്ക് ലഭിച്ചു.

പ്രശസ്ത എഴുത്തുകാരനും, തിരക്കഥാകൃത്തും, അഭിനേതാവും ആയിരുന്നു മാടമ്പ് കുഞ്ഞുകുട്ടൻ. അദ്ദേഹം കോവിഡ് ചികിത്സയിൽ ഇരിക്കെയാരുന്നു അന്ത്യം. 20 ഓളം സിനിമകളിൽ ആണ് മാടമ്പ് കുഞ്ഞുകുട്ടൻ എന്ന മാടമ്പ് ശങ്കരൻ നമ്പൂതിരി വേഷമിട്ടിട്ടുള്ളത്. പൈതൃകം, കരുണം, ആറാം തമ്പുരാൻ, ആനച്ചന്തം, പോത്തൻ വാവ, വടക്കുംനാഥൻ, കാറ്റു വന്നു വിളിച്ചപ്പോൾ, അഗ്നിസാക്ഷി, ദേശാടനം എന്നിവയാണ് അദ്ദേഹം വേഷമിട്ട പ്രധാന ചിത്രങ്ങൾ. അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, നിഷാദം, പാതാളം, അവിഘ്നമസ്തു, ഭ്രഷ്ട്, ആര്യാവർത്തം, അമൃതസ്യ പുത്രഃ, തോന്ന്യാസം, എന്തരോ മഹാനുഭാവുലു എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ. കേരള സാഹിത്യ അക്കാദമി പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മാടമ്പിന്റെ ആദ്യ നോവലായ അശ്വത്ഥാമാവ്, സംവിധായകൻ കെ ആർ മോഹനൻ സിനിമ ആക്കിയപ്പോൾ ആ ചിത്രത്തിൽ നായകവേഷത്തെ അവതരിപ്പിച്ചതും മാടമ്പ് കുഞ്ഞുകുട്ടൻ തന്നെ ആയിരുന്നു. ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതിലൂടെ മികച്ച തിരക്കഥാകൃത്തിനുള്ള ദേശിയ പുരക്സ്കാരം അദ്ദേഹത്തിന് ലഭിച്ചു. ‘പരിണാമം’ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതിന് അഷ്ദോദ് അന്താരാഷ്ട്ര ചലച്ചിത്ര പുരസ്കാരവും നേടി. ഇതുകൂടാതെ മലയാളികൾ എന്നും ഓർത്തിരിക്കുന്ന മകൾക്ക്, ഗൗരീശങ്കരം, സഫലം, ദേശാടനം എന്നീ ചിത്രങ്ങളുടെ തിരക്കഥയും മാടമ്പ് കുഞ്ഞുക്കുട്ടന്റേതായിരുന്നു.

അതെ മലയാളക്കരക്ക് ഇത് തീരാനഷ്ടം തന്നെയാണ്. മലയാളകക്കര കണ്ട മികച്ച തിരക്കഥാകൃത്തുക്കളിൽ 2 പേരെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. എങ്കിലും മലയാളികൾക്ക് എക്കാലവും ഓർത്തിരിക്കാൻ സാധിക്കുന്ന, എന്നും മനസ്സിൽ നിലകൊള്ളുന്ന മികച്ച ചിത്രങ്ങളിലൂടെ ഇരുവരും ഇനിയും ജീവിക്കും. മികച്ച എഴുത്തുകാർക്ക്, തിരക്കഥാകൃത്തുക്കൾക്ക്, അഭിനേതാവിന്, സംവിധായകന്, സിനിമാവില്ലയുടെ ആദരാഞ്ജലികൾ.

Latest news

ഹരികൃഷ്ണൻസിൽ രണ്ട് ക്ലൈമാക്സ് വന്നതിന്റെ കാരണം ഇതാരുന്നോ ?

മലയാളത്തിന്റെ താരരാജാക്കൻമാരായ മമ്മൂട്ടിയും മോഹന്‍ലാലും ഒരേ പോലെ വിസ്മയം തീർത്ത ചിത്രമായിരുന്നു 1998-ൽ പുറത്തിറങ്ങിയ ഹരികൃഷ്ണന്‍സ്.ആ കാലഘട്ടത്തിൽ ബോളിവുഡിലെ പ്രമുഖ താരം ജൂഹി ചൗളയാണ് ഹരികൃഷ്ണന്‍സിന്‍ നായികയായിയെത്തിയത്.ഈ ചിത്രത്തിന്റെ വലിയ ഒരു പ്രത്യേകതയായിരുന്നു ...

ആ പേരിൽ അറിയപ്പെടാൻ ഒരു താൽപര്യവുമില്ല, തുറന്ന് പറഞ്ഞ് അര്‍ഥന ബിനു

വളരെ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ മലയാള ചിത്രമായിരുന്നു മുദ്ദുഗൗ. ഈ ചിത്രത്തിലൂടെ നായികയായ അഭിനേത്രിയാണ് അര്‍ഥന ബിനു. താരത്തിന്  എതിരെയുള്ള വ്യാജ വാര്‍ത്തകളില്‍ ശക്തമായ പ്രതികരിച്ച്‌ എത്തിയിരിക്കുകയാണ് അര്‍ഥന ബിനു. അര്‍ഥനയെ...

ആദ്യത്തെ സിനിമയിൽ പ്രതിഫലം കിട്ടിയില്ല എന്നാൽ നായികയെ കുറിച്ചറിയാൻ കഴിഞ്ഞു, ചെമ്പൻ വിനോദ്

വളരെ വ്യത്യസ്ത അഭിനയശൈലി കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടി താരമാണ് ചെമ്പൻ വിനോദ്.ഇപ്പോളിതാ താരത്തിന്റെ ആദ്യ ചിത്രമായ നായകനെ കുറിച്ച് തുറന്ന് പറയുകയാണ്. 2010ൽ പുറത്തിറങ്ങിയ ഈ ചിത്രം ലിജോ ജോസ്...

ആ സിനിമയെ കുറിച്ച് വികാരിയച്ഛനോട് പറഞ്ഞപ്പോൾ മറുപടി ഇങ്ങനെയായിരുന്നു , തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബൻ

മലയാളികളുടെ പ്രിയപ്പെട്ട യുവ താരം കുഞ്ചാക്കോ ബോബന്‍ വളരെ വേറിട്ട കഥാപാത്രമായി അഭിനയിച്ച ചിത്രമായിരുന്നു രാമന്റെ ഏദന്‍ തോട്ടം. അതെ പോലെ  ഒരു അഭിനേതാവ് എന്ന നിലയിൽ താരത്തിന് കൂടുതൽ പുതുമ നൽകിയ...

Related news

അഞ്ച് മിനുട്ട് കൊണ്ടൊരു അടിപൊളി ത്രില്ലർ ഷോർട്ട് ഫിലിം – ഇരവ് കാണാം

അഞ്ചു മിനിറ്റ് കൊണ്ട് പ്രേക്ഷകരുടെ മനസ്സ് ത്രില്ലടിപ്പിച്ച് കീഴടക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല..എന്നാൽ ഇക്കാര്യത്തിൽ വിജയിച്ചിരിക്കുകയാണ് ഇരവ് എന്ന കൊച്ചു ഷോർട്ട് ഫിലിം.സ്റ്റെബിൻ അഗസ്റ്റിനാണ് ഇരവ് എന്ന ഷോർട്ട് ഫിലിം സംവിധാനം...

നിശകളിൽ അവളൊരു കനവ്- പ്രേക്ഷക ശ്രദ്ധ നേടി ആയിഷ വെഡ്സ് ഷമീറിലെ ഗാനം

സിക്കന്ദർ ദുൽഖർനെയിൻ സംവിധാനം ചെയ്ത ആയിഷ വെഡ്സ് ഷമീറിലെ ആദ്യ വീഡിയോ സോങ്ങ് പുറത്തിറങ്ങി. നിശകളിൽ എന്ന ഗാനമാണ് പുറത്തിറങ്ങിയത്.റൂബിനാഥ് വരികളെഴുതി സംഗീതം നൽകിയ ഗാനമാലപിച്ചത് സിയ ഉൾ ഹഖാണ്.മനോഹരമായ ഒരു പ്രണയ...

അഭിമാനമായി ആമിർ ഖാന്റെ ‘പാനി ഫൌണ്ടേഷൻ’ !

മഹാരാഷ്ട്രയിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സർക്കാരേതര സംഘടനയാണ് 'പാനി ഫൌണ്ടേഷൻ'. വരൾച്ച തടയൽ, ജലപാത പരിപാലനം എന്നിവയ്ക്ക് വേണ്ടി ആരംഭിച്ച ഈ സംഘടന, ഇന്ത്യൻ നടൻ ആമിർ ഖാനും ഭാര്യ കിരൺ റാവുമാണ്...

‘അണ്ണാത്തെ’ സിനിമയിൽ സ്വന്തം പഞ്ച് ഡയലോഗുകൾ എഴുതി സൂപ്പർസ്റ്റാർ രജനികാന്ത്!

തെന്നിന്ത്യൻ സിനിമാപ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് സൂപ്പർസ്റ്റാർ രജനികാന്ത് നായകൻ ആകുന്ന 'അണ്ണാത്തെ'. 'ദർബാർ' എന്ന സിനിമയ്ക്ക് ശേഷം രജനികാന്ത് എത്തുന്ന സിനിമ ഏറെ പ്രതീക്ഷയോടെ ആണ് ആരാധകർ നോക്കി കാണുന്നത്....

‘സേതുമാധവൻ തോറ്റുപോയ നായകൻ’ – കിരീടം ഉണ്ണി

ജീവിതത്തിൽ ഇനി എന്ത് എന്ന് അറിയാതെ നിന്നിരുന്ന നിമിഷത്തിലാണ് മോഹൻലാലിനെ നായകനാക്കി താൻ 'കിരീടം' എന്ന സിനിമ ചെയ്‌തതെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് കിരീടം ഉണ്ണി ഒരു അഭിമുഖത്തിൽ മനസ്സ്തുറന്നു. മോഹൻലാൽ നായകനായി തിളങ്ങി...

ടാക്സി ഡ്രൈവർ ആയി രാഹുൽ മാധവ്

2019 ൽ പുറത്തിറങ്ങിയ 'പൊറിഞ്ചു മറിയം ജോസ്' ആയിരുന്നു നടൻ രാഹുൽ മാധവ് അവസാനമായി പ്രത്യക്ഷപ്പെട്ട സിനിമ. തന്റെ ഏറ്റവും പുതിയ സിനിമയുടെ തയ്യാറെടുപ്പിലാണ് രാഹുൽ ഇപ്പോൾ.'സൺ ഓഫ് ഗ്യാങ്സ്റ്റർ' എന്ന സിനിമയിൽ...

ആഷിഖ് അബു – റിമ കല്ലിങ്കൽ ബാനറിൽ വിനായകന്റെ ‘പാർട്ടി’

സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ വിനായകൻ ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ചിത്രമാണ് 'പാർട്ടി'. ആഷിഖ് അബു, റിമ കല്ലിങ്കൽ എന്നി താരദമ്പതികൾ ആണ് ചിത്രം നിർമ്മിക്കുന്നത്. ആഷിഖ് അബു...

അഷ്ടമി രോഹിണിയിൽ ഏവരും കേൾക്കാൻ ആഗ്രഹിക്കുന്ന മലയാള സിനിമയിലെ ചില കൃഷ്ണ ഭക്തി ഗാനങ്ങൾ.

ഇന്ന് മലയാളികൾ ജന്മാഷ്ടമി ആഘോഷിക്കുകയാണ്. കോവിഡ് 19 എന്ന മഹാമാരി ഇല്ലായിരുന്നെങ്കിൽ ശ്രീകൃഷ്ണന്റെയും രാധയുടെയും വേഷങ്ങൾ അണിഞ്ഞു അതിമനോഹരമായ ഘോഷയാത്രകൾ കൊണ്ട് ആഘോഷിക്കേണ്ട ഒരു ദിനമായിരുന്നു ഇന്ന്. ശ്രീകൃഷ്ണന്റെ ജന്മദിനം  ആയി കൊണ്ടാടുന്ന...