സ്വന്തമായി ഒരു ഐലൻഡ് നിർമ്മിച്ച് സർവ്വസ്വാതന്ത്ര്യങ്ങളോടെ അത് ലോകത്തിന് വേണ്ടി തുറന്ന് കൊടുത്ത ഒരാളുടെ കഥയാണ് റോസ് ഐലൻഡ്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പുറത്ത് വന്നിരിക്കുന്നത്. നായകനും ഇറ്റാലിയൻ ഗവൺമെന്റും തമ്മിൽ ഉണ്ടാകുന്ന പ്രശ്നങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.
ഫ്രാൻസെസ്ക മനേറി, സിഡ്നി സിബിലിയാ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധാനവും സിഡ്നി തന്നെയാണ് നിർവഹിക്കുന്നത്. എലിയോ ജർമനോയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസറും ട്രെയ്ലറും യൂട്യുബിലും നെറ്ഫ്ലിക്സിലും റിലീസ് ചെയ്തിട്ടുണ്ട്. ഡിസംബർ 9 ന് ചിത്രം പ്രേക്ഷകരിലേക്കെത്തും.