പി ബാലചന്ദ്രൻ അന്തരിച്ചു.

 

പ്രശസ്ത നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു. മലയാളസിനിമയ്ക്കും മലയാളസാഹിത്യത്തിനും നിരവധി മികച്ച സംഭവങ്ങൾ നൽകിയിട്ടുള്ള അദ്ദേഹം കഴിഞ്ഞ എട്ട് മാസമായി മെനഞ്ചൈറ്റിസിനുള്ള ചികിത്സയിലായിരുന്നു. തുടർന്ന് ഇന്ന് രാവിലെ അഞ്ചിനാണ് മരണം സംഭവിച്ചത്.

90 കൾ മുതൽ ഇങ്ങോട്ട് മലയാളസിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള കലാകാരനാണ് ബാലചന്ദ്രൻ. 1991 ൽ ഉള്ളടക്കം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായി മലയാളസിനിമയിലേക്ക് രംഗപ്രവേശം ചെയ്ത അദ്ദേഹം പിന്നീട് 1994 ൽ മോഹൻലാലിൻറെ സിനിമാജീവിതത്തിൽ മികച്ച കഥാപാത്രങ്ങളിലൊന്നായ പവിത്രത്തിലെ ചേട്ടച്ഛന് കഥയൊരുക്കി. പിന്നീട് മലയാളസിനിമയിലെ എക്കാലത്തെയും മികച്ച സ്ത്രീകഥാപാത്രങ്ങളിലൊന്നായ സുദർശനയായി രേവതിയും അണിയൻകുട്ടനായി മോഹൻലാലുമെത്തിയ അഗ്നിദേവൻ രചിച്ചു. 2000 ൽ പുനരധിവാസത്തിന് തിരക്കഥ ഒരുക്കി. ഒടുവിൽ തിരക്കഥ രചിച്ചത് മലയാളികൾ എന്നും ഓർത്തിരിക്കുന്ന ക്‌ളാസ് ചിത്രങ്ങളിൽ ഒന്നായ കമ്മട്ടിപ്പാടത്തിനാണ്. 2012 ൽ ഇവാൻ മേഘരൂപൻ എന്നൊരു ചിത്രം സംവിധാനവും ചെയ്തിരുന്നു. 1989 ൽ പാവം ഉസ്മാൻ എന്ന അദ്ദേഹത്തിന്റെ നാടകത്തിന് കേരളം സാഹിത്യ അക്കാദമിയുടെ പുരസ്കാരവും ലഭിച്ചിരുന്നു. നിരവധി സിനിമകിൽ അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. മമ്മൂട്ടി കടക്കൽ ചന്ദ്രനായെത്തിയ വാൻ എന്ന ചിത്രമായിരുന്നു തീയേറ്ററുകളിൽ എത്തിയ അദ്ദേഹത്തിന്റെ അവസാന ചിത്രം.

ശ്രീ പി ബാലചന്ദ്രന് സിനിമാവില്ലയുടെ ആദരാഞ്ജലികൾ.

Latest news

പബ്‌ജി ഇന്ത്യയിൽ വീണ്ടും വരുന്നു

ഇന്ത്യയിൽ ഒരുപാട് ആരാധകരെ സൃഷ്ടിക്കാൻ സാധിച്ച ഗെയിമിങ് ആപ്പ്‌ളീക്കേഷനാണ് പബ്‌ജി . യുവജനങ്ങൾക്ക് ഇടയിൽ തരംഗമായി നിൽക്കുമ്പോഴാണ് പബ്‌ജിയ്ക്ക് ഇന്ത്യയിൽ നിരോധനം വന്നത്. ദക്ഷിണ കൊറിയന്‍ നിര്‍മിത ഗെയിം ആണെങ്കിലും അത് ഇന്ത്യയില്‍...

ശ്രദ്ധ നേടി ‘ആരാരോ’ മ്യൂസിക് വീഡിയോ

ഒരു കൂട്ടം ചെറുപ്പക്കാർ ഒരുക്കിയ ഒരു ചെറിയ മ്യൂസിക് വീഡിയോ ആയ 'ആരാരോ' ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടികൊണ്ടിരിക്കുകയാണ്. The Hangover Club യൂട്യൂബ് ചാനലിലൂടെയാണ് മ്യൂസിക് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. സൂപ്പർ...

പൊന്നിയിൻ സെൽവൻ അവസാന ഘട്ടത്തിലേക്ക് !

സിനിമാപ്രേക്ഷകർക്ക് എന്നും ഒരു ദൃശ്യവിസ്മയം തന്നെയാണ് മണിരത്നത്തിന്റെ സിനിമകൾ. മികച്ച അഭിനേതാക്കളും മികച്ച ഫ്രെയിമുകളും കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കവരുന്ന സംവിധായകനാണ് മണിരത്‌നം. ലോക്ക് ഡൗണിനു മുമ്പ് ആരാധകരെല്ലാം ഒന്നടങ്കം കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ...

“അലുവ പോലെയൊരു സ്വീറ്റ് സിനിമ”- വിജയ് ബാബു

വ്യത്യസ്തമാർന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നടനാണ് ഇന്ദ്രജിത് സുകുമാരൻ. നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ നിർമ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൊവ്സിന്റെ പുതിയ ചിത്രത്തിൽ ഇന്ദ്രജിത് സുകുമാരനാണ് പ്രധാന വേഷത്തിലെത്തുന്നത് എന്നുള്ളതാണ്...

Related news

“അലുവ പോലെയൊരു സ്വീറ്റ് സിനിമ”- വിജയ് ബാബു

വ്യത്യസ്തമാർന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നടനാണ് ഇന്ദ്രജിത് സുകുമാരൻ. നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ നിർമ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൊവ്സിന്റെ പുതിയ ചിത്രത്തിൽ ഇന്ദ്രജിത് സുകുമാരനാണ് പ്രധാന വേഷത്തിലെത്തുന്നത് എന്നുള്ളതാണ്...

റഹ്മാൻ വീണ്ടും പോലീസ് വേഷത്തിൽ !

നവാഗത സംവിധായകനായ അമൽ കെ ജോബി സംവിധാനം നിർവഹിച്ച്, സേതു തിരക്കഥ ഒരുക്കുന്ന 'എതിരെ' എന്ന ചിത്രത്തിൽ റഹ്മാൻ പ്രധാന കഥാപാത്രമായ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്നു. മെയ് പത്തിന് ചിത്രീകരണം ആരംഭിക്കുന്ന ഈ...

ത്രയം തുടങ്ങി !

ധ്യാൻ ശ്രീനിവാസൻ, സണ്ണി വെയ്ൻ, നിരഞ്ജ് മണിയൻപിള്ള രാജു, ഡേയ്ൻ ഡേവിസ്, രാഹുൽ മാധവ്, ശാലു റഹീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന "ത്രയം" എന്ന ചിത്രത്തിന്റെ പൂജയും...

‘കൃഷ്ണൻകുട്ടി പണി തുടങ്ങി’ ഈ മാസം !

വിഷ്ണു ഉണ്ണികൃഷ്ണൻ, സാനിയ ഇയ്യപ്പൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കൃഷ്ണൻകുട്ടി പണി തുടങ്ങി' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒരേ സമയം സീ കേരളം ചാനലിലും സീഫൈവ് ആപ്ലിക്കേഷനിലൂടെയും സിനിമ...

‘നിഴൽ’ -ന് ക്ലീൻ U !!

പ്രശസ്ത ചിത്രസംയോജകൻ, അപ്പു എൻ ഭട്ടതിരിയുടെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ - നയൻ‌താര എന്നിവർ ഒന്നിക്കുന്ന 'നിഴലി'ന്റെ സെന്‍സറിങ് പൂര്‍ത്തിയായി. ക്ലീന്‍ U സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഒരു ക്രൈം ത്രില്ലെർ...

‘അമ്മ’യുടെ ചിത്രത്തിൽ നിന്ന് പ്രിയദർശൻ പിന്മാറി

മലയാളത്തിലെ എക്കാലത്തെയും മികച്ച മൾട്ടിസ്റ്റാർ ചിത്രത്തിമായ 20 20 ക്ക് ശേഷം താരസംഘടനയായ അമ്മയിലെ അംഗങ്ങൾ എല്ലാവരും ഒരിക്കൽ കൂടി ക്യാമറക്ക് മുന്നിൽ എത്തുന്നു എന്ന വാർത്ത മലയാളികൾ ആകാംക്ഷയോടെയാണ് സ്വീകരിച്ചത്. ചിത്രം...

ജോജിയുടെ റിലീസ് ഡെയ്റ്റ് !!

മലയാളസിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജോജി. ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ ഒരുക്കുന്ന ചിത്രം ഏപ്രിൽ 7 ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ഫഹദിനെ കൂടാതെ ചിത്രത്തിൽ...

തിരക്കോടെ ഏപ്രിൽ റിലീസുകൾ !

നിരവധി മലയാള ചിത്രങ്ങളാണ് തിയേറ്റർ റിലീസിനായി തയ്യാറായിരിക്കുന്നത്. ഏപ്രിലിൽ ഒരേ ദിവസങ്ങളിൽ തന്നെ ഒന്നിലധികം റിലീസുകളുണ്ടെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ഏപ്രിൽ ഒന്നിന് 'അനുഗ്രഹീതൻ ആന്റണി' യും, 'ആർക്കറിയാം' എന്ന ചിത്രവുമാണ് റിലീസ് ചെയുന്നത്....