ജോജിയുടെ റിലീസ് ഡെയ്റ്റ് !!

മലയാളസിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജോജി. ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ ഒരുക്കുന്ന ചിത്രം ഏപ്രിൽ 7 ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ഫഹദിനെ കൂടാതെ ചിത്രത്തിൽ ബാബുരാജും ഷമ്മി തിലകനും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഉണ്ണിമായയും ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ‘ജോജി’ വില്യം ഷേക്സ്പിയറിന്റെ വിഖ്യാത ദുരന്ത നാടകമായ മാക്ബെത്തിന്റെ സമകാലിക അവതരണമാണ്. ചിത്രത്തിന്റെ ഒഫീഷ്യൽ ടീസറും അണിയറപ്രവർത്തകർ റിലീസ് ചെയ്തിട്ടുണ്ട്. ആമസോൺ പ്രൈം യൂട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്.

ശ്യാം പുഷ്ക്കരൻ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഭാവന സ്‌റ്റുഡിയോസിന്റെ ബാനറിൽ ‘ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ്’ ഉം, ദിലീഷ് പോത്തന്റെയും ശ്യാം പുഷ്കരന്റെയും ‘വർക്കിംഗ് ക്ലാസ് ഹീറോ’ യും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിക്കുന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് കിരൺ ദാസാണ്‌. സംഗീതം പകരുന്നത് ‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള’ എന്നീ ചിത്രങ്ങൾക്ക് വേണ്ടി സംഗീതം ഒരുക്കിയ ജസ്റ്റിൻ വർഗീസ് ആണ്. ഗോകുൽ ദാസ് പ്രൊഡക്ഷൻ ഡിസൈനും, മാഷർ ഹംസ കോസ്റ്റയുംസ്, റോണക്‌സ് സേവ്യർ മേക്കപ്പ്, ബെന്നി കട്ടപ്പന പ്രൊഡക്ഷൻ കൺട്രോളർ എന്നിവരാണ് മറ്റു അണിയറപ്രവർത്തകർ. കോട്ടയവും മുണ്ടക്കയവുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.

Latest news

ആകാംക്ഷ നിറച്ച് ‘തുരുത്ത്’ ടൈറ്റിൽ അന്നൗൺസ്‌മെന്റ് ട്രൈലെർ

നിവിൻ പോളിയും രാജീവ് രവിയും ഒന്നിക്കുന്ന ചിത്രമായ "തുറമുഖ" ത്തിനു ശേഷം തെക്കേപാട്ട് ഫിലിംസിന്‍റെ ബാനറിൽ സുകുമാർ തെക്കേപാട്ട് നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമായ 'തുരുത്തി'ന്റെ ടൈറ്റിൽ അന്നൗൺസ്‌മെന്റ് ട്രൈലെർ അണിയറപ്രവർത്തകർ റിലീസ് ചെയ്തു....

മലയാളസിനിമയുടെ മികച്ച തിരക്കഥാകൃത്തുക്കൾക്ക് പ്രണാമം

മലയാളസിനിമക്ക് വീണ്ടും ഒരു തീരാനഷ്ടം സംഭവിച്ചിരിക്കുന്ന. അടുത്തടുത്ത 2 ദിവസങ്ങളിലായി മലയാളസിനിമയുടെ മുഖഛായ തന്നെ മാറ്റിയ 2 തിരക്കഥാകൃത്തുളെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസെഫും, തിരക്കഥാകൃത്തും സാഹിത്യകാരനുമായ മാടമ്പ് കുഞ്ഞുകുട്ടനും. സംവിധായകൻ...

ബസ്റ്റർ കീറ്റൺ-നെ കുറിച്ച് നിങ്ങൾക്ക് എന്തൊക്കെ അറിയാം?

ചാർളി ചാപ്ലിൻ എന്ന നടനെ നമ്മൾ മലയാളികൾ ഉൾപ്പടെ എല്ലാവർക്കും അറിയാവുന്നതാണ്. 1914 ൽ ആയിരുന്നു ചാപ്ലിന്റെ ആദ്യ ചിത്രമായ 'മേക്കിങ് എ ലിവിങ്' റിലീസ് ആവുന്നത്. അതിനു ശേഷം ചാപ്ലിൻ തന്റെ...

വീട്ടമ്മമാർക്ക് പ്രചോദനമായി ലിബാസ് സാദിഖ്

സ്വന്തം സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും ഒക്കെ ചിറകിലൊതുക്കി ജീവിക്കുന്ന ഒരുപാട് വീട്ടമ്മമാർ നമ്മുടെ ചുറ്റുമുണ്ട്. അവർക്കൊക്കെ ഒരു പ്രചോദനം ആണ് ലിബാസ് സാദിഖ് എന്ന വീട്ടമ്മ. പവർ ലിഫ്റ്റിങ്ങിൽ കേരളത്തെ പ്രതിനിതീകരിച്ചുകൊണ്ട് ദേശിയ തലത്തിൽ...

Related news

ആകാംക്ഷ നിറച്ച് ‘തുരുത്ത്’ ടൈറ്റിൽ അന്നൗൺസ്‌മെന്റ് ട്രൈലെർ

നിവിൻ പോളിയും രാജീവ് രവിയും ഒന്നിക്കുന്ന ചിത്രമായ "തുറമുഖ" ത്തിനു ശേഷം തെക്കേപാട്ട് ഫിലിംസിന്‍റെ ബാനറിൽ സുകുമാർ തെക്കേപാട്ട് നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമായ 'തുരുത്തി'ന്റെ ടൈറ്റിൽ അന്നൗൺസ്‌മെന്റ് ട്രൈലെർ അണിയറപ്രവർത്തകർ റിലീസ് ചെയ്തു....

പൊന്നിയിൻ സെൽവൻ അവസാന ഘട്ടത്തിലേക്ക് !

സിനിമാപ്രേക്ഷകർക്ക് എന്നും ഒരു ദൃശ്യവിസ്മയം തന്നെയാണ് മണിരത്നത്തിന്റെ സിനിമകൾ. മികച്ച അഭിനേതാക്കളും മികച്ച ഫ്രെയിമുകളും കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കവരുന്ന സംവിധായകനാണ് മണിരത്‌നം. ലോക്ക് ഡൗണിനു മുമ്പ് ആരാധകരെല്ലാം ഒന്നടങ്കം കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ...

“അലുവ പോലെയൊരു സ്വീറ്റ് സിനിമ”- വിജയ് ബാബു

വ്യത്യസ്തമാർന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നടനാണ് ഇന്ദ്രജിത് സുകുമാരൻ. നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ നിർമ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൊവ്സിന്റെ പുതിയ ചിത്രത്തിൽ ഇന്ദ്രജിത് സുകുമാരനാണ് പ്രധാന വേഷത്തിലെത്തുന്നത് എന്നുള്ളതാണ്...

റഹ്മാൻ വീണ്ടും പോലീസ് വേഷത്തിൽ !

നവാഗത സംവിധായകനായ അമൽ കെ ജോബി സംവിധാനം നിർവഹിച്ച്, സേതു തിരക്കഥ ഒരുക്കുന്ന 'എതിരെ' എന്ന ചിത്രത്തിൽ റഹ്മാൻ പ്രധാന കഥാപാത്രമായ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്നു. മെയ് പത്തിന് ചിത്രീകരണം ആരംഭിക്കുന്ന ഈ...

ത്രയം തുടങ്ങി !

ധ്യാൻ ശ്രീനിവാസൻ, സണ്ണി വെയ്ൻ, നിരഞ്ജ് മണിയൻപിള്ള രാജു, ഡേയ്ൻ ഡേവിസ്, രാഹുൽ മാധവ്, ശാലു റഹീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന "ത്രയം" എന്ന ചിത്രത്തിന്റെ പൂജയും...

ബ്ലൂ സട്ടൈ മാരന്റെ ‘ആന്റി ഇന്ത്യൻ’

രജനി, കമൽ, വിജയ്, അജിത്ത് എന്നിവരുൾപ്പെടെയുള്ള മുൻനിര താരങ്ങളുടെ സിനിമകളെ വിമർശിച്ചതിനെ തുടർന്ന് വിവാദങ്ങളുണ്ടാക്കിയ യൂട്യൂബ് നിരൂപകൻ ബ്ലൂ സട്ടൈ മാരന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ഒരുപാട് ആരാധകരുണ്ട്. താൻ ഒരു സംവിധായകനായി...

‘കൃഷ്ണൻകുട്ടി പണി തുടങ്ങി’ ഈ മാസം !

വിഷ്ണു ഉണ്ണികൃഷ്ണൻ, സാനിയ ഇയ്യപ്പൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കൃഷ്ണൻകുട്ടി പണി തുടങ്ങി' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒരേ സമയം സീ കേരളം ചാനലിലും സീഫൈവ് ആപ്ലിക്കേഷനിലൂടെയും സിനിമ...

‘നിഴൽ’ -ന് ക്ലീൻ U !!

പ്രശസ്ത ചിത്രസംയോജകൻ, അപ്പു എൻ ഭട്ടതിരിയുടെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ - നയൻ‌താര എന്നിവർ ഒന്നിക്കുന്ന 'നിഴലി'ന്റെ സെന്‍സറിങ് പൂര്‍ത്തിയായി. ക്ലീന്‍ U സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഒരു ക്രൈം ത്രില്ലെർ...