Sunday, February 28, 2021

‘രാധേ ശ്യാം’ -ന്റെ വാലെന്റൈൻസ് ഡേ സമ്മാനം !

പ്രഭാസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘രാധേ ശ്യാം’ -ന്റെ ടീസർ റിലീസ് ആയി. ടീസറിലൂടെ ചിത്രത്തിന്റെ റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ജൂലൈ 30 -ന് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തും. നായകനായ വിക്രമാദിത്യ എന്ന പ്രഭാസിന്റെ നായികയായി എത്തുന്നത് പൂജ ഹെഗ്‌ഡെ ആണ്. പ്രേരണ എന്നാണ് പൂജയുടെ കഥാപാത്രത്തിന്റെ പേര്. ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് പ്രഭാസ് ഒരു റൊമാന്റിക് വേഷം അവതരിപ്പിക്കുന്നത്. 2010 ല്‍ പുറത്തിറങ്ങിയ ‘ഡാര്‍ലിങ്’ എന്ന ചിത്രത്തിലായിരുന്നു താരം അവസാനമായി റൊമാന്റിക് വേഷം കൈകാര്യം ചെയ്തിരുന്നത്. വാലന്റൈൻസ് ഡേയിൽ പുറത്തിറങ്ങിയിരിക്കുന്ന ടീസറിന് വൻ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ പ്രീ ടീസറും സമൂഹമാധ്യമങ്ങളിൽ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

രാധാകൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് യു വി ക്രീയേഷൻസിന്റെയും ടി സീരിസിന്റെയും ബാനറിൽ ഭൂഷൺ കുമാർ, വംശി പ്രമോദ് എന്നിവർ ചേർന്നാണ്. ജസ്റ്റിൻ പ്രഭാകരൻ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ നിർവ്വഹിച്ചിരിക്കുന്നത് റസൂൽ പൂക്കുട്ടി ആണ്. മനോജ് പരമഹംസയാണ് ‘രാധേ ശ്യാം’ -ന്റെ ഛായാഗ്രാഹകൻ. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലായി ആണ് ചിത്രം ഒരുങ്ങുന്നത്. മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടും എന്നും സൂചനകൾ ഉണ്ട്. ചിത്രത്തിന്റെ എഡിറ്റിംഗ്- കോട്ടഗിരി വെങ്കിടേശ്വര റാവു, ആർട് – രവീന്ദർ, ആക്ഷന്‍ കോറിയോഗ്രഫി- നിക്ക് പവല്‍, നൃത്തം- വൈഭവി, കോസ്റ്റ്യൂം ഡിസൈനര്‍- തോട്ട വിജയഭാസ്‌കര്‍, ഇഖ ലഖാനി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍. സന്ദീപ് എന്നിവരാണ് നിർവ്വഹിക്കുന്നത്.

Latest news

‘സാനി കായിധം’ ഒരുങ്ങുന്നു !!

23 വർഷത്തെ സംവിധായകജീവിതത്തിനൊടുവിൽ ആദ്യമായി ക്യാമറക്ക് മുന്നിൽ നിൽക്കുവാൻ ഒരുങ്ങുകയാണ് സെൽവരാഘവൻ. 'സാനി കായിധം' എന്ന ചിത്രത്തിലാണ് സെൽവരാഘവൻ അഭിനയിക്കുന്നത്. അരുൺ മാതേഷ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിൽ...

നമ്പി എഫക്ട് ഏപ്രിലിൽ ?

കോളിവുഡ് സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നടൻ മാധവൻ, തിരക്കഥയും, സംവിധാനവും, നിർമ്മാണവും നിർവഹിക്കുന്ന 'റോക്കറ്റ്‌റി ദി നമ്പി എഫ്ഫക്റ്റ്'. മാധവന്റെ ഏറെ നാളത്തെ പ്രയത്നത്തിന്റെ ഫലമാണ് ഈ ചിത്രം. കുറ്റാരോപിതനായ...

‘മുംബൈ സാഗ’ ഒഫീഷ്യൽ ട്രെയ്‌ലർ !!

ബോളിവുഡ് സ്റ്റാർസ് ഇമ്രാൻ ഹാഷ്മിയും ജോൺ എബ്രഹാമും ബിഗ് സ്‌ക്രീനിൽ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന 'മുംബൈ സാഗ'. ആക്ഷൻ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ ഇന്ന്...

ജീവിതത്തിന് പ്രതീക്ഷയായി ‘സ്വപ്നങ്ങൾക്കപ്പുറം’

ജീവിതത്തിന് പ്രതീക്ഷയുടെ ജാലകം നൽകുന്ന സ്വപ്നങ്ങൾക്ക് അപ്പുറത്തുള്ള കാഴ്ചകളെ കുറിച്ചുള്ള കഥ പറയുന്ന ചിത്രമാണ് ദിവ്യദർശൻ നായകനാകുന്ന 'സ്വപ്നങ്ങൾക്കപ്പുറം'. യുവതാരങ്ങളായ ഷൈൻ ടോം ചാക്കോയും അന്ന രേഷ്മ രാജനും ചേർന്ന് ഇരുവരുടെയും ഫേസ്ബുക്...

Related news

നിമിഷയുടെ ചിത്രത്തിൽ റസൂൽ പൂക്കുട്ടി !!

  ‘തൊണ്ടിമുതലും ദൃസാക്ഷിയും എന്ന മലയാള ചിത്രത്തിലൂടെ സിനിമാലോകത്തേക്കെത്തിയ നിമിഷ സജയൻ ഒരു ഇംഗ്ലീഷ് സിനിമയിൽ അഭനയിക്കാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ‘ഫൂട്ട്പ്രിന്റ്സ് ഓണ്‍ വാട്ടര്‍’ എന്ന ചിത്രത്തിലാണ്...

പിസാസ് 2 ൽ വിജയ് സേതുപതിയും

  നായകനോ പ്രതിനായകനോ സപ്പോർട്ടിങ് കാരക്ടറോ എന്തുമാകട്ടെ അവയെല്ലാം ബിഗ് സ്‌ക്രീനിൽ പൂർണതയോടെ അവതരിപ്പിക്കാൻ കഴിവുള്ള നടനാണ് വിജയ് സേതുപതി. അഭിനയിക്കാൻ ലഭിക്കുന്ന ഏത് കഥാപാത്രത്തെയും അത്രയധികം ലാഘവത്തോടെയാണ് അദ്ദേഹം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുക....

സെൽവരാഘവൻ ക്യാമറക്ക് മുന്നിലേക്ക്

ഒരു സംവിധായകൻ എന്ന നിലയിൽ തമിഴ് സിനിമയ്ക്ക് നിരവധി മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള പ്രഗത്ഭനായ സംവിധായകനാണ് സെൽവരാഘവൻ. 23 വർഷത്തെ സംവിധായകജീവിതത്തിനൊടുവിൽ അദ്ദേഹം ഇപ്പോഴിതാ ആദ്യമായി ക്യാമറക്ക് മുന്നിൽ നിൽക്കുവാൻ ഒരുങ്ങുകയാണ്. പിതാവ്...

‘ഉടുമ്പ്’ -നൊപ്പം സുരേഷ് ഗോപിയും

സംവിധായകൻ കണ്ണൻ താമരക്കുളം ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഉടുമ്പ്'. ഡാർക്ക് ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രത്തിൽ പ്രിയനടൻ കലാഭവൻ മണിയുടെ ജീവിതകഥ പറഞ്ഞ ‘ചാലക്കുടിക്കാരൻ ചങ്ങാതി’ എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ...