പബ്‌ജി ഇന്ത്യയിൽ വീണ്ടും വരുന്നു

ഇന്ത്യയിൽ ഒരുപാട് ആരാധകരെ സൃഷ്ടിക്കാൻ സാധിച്ച ഗെയിമിങ് ആപ്പ്‌ളീക്കേഷനാണ് പബ്‌ജി . യുവജനങ്ങൾക്ക് ഇടയിൽ തരംഗമായി നിൽക്കുമ്പോഴാണ് പബ്‌ജിയ്ക്ക് ഇന്ത്യയിൽ നിരോധനം വന്നത്. ദക്ഷിണ കൊറിയന്‍ നിര്‍മിത ഗെയിം ആണെങ്കിലും അത് ഇന്ത്യയില്‍ വിതരണത്തിനെത്തിച്ചത് ടെന്‍സെന്റ് എന്ന ചൈനീസ് കമ്പനിയായതാണ് പബ്ജിയ്ക്ക് വിനയായത്. നിരവധി ചൈനീസ് മൊബൈൽ ആപ്ലീക്കേഷനുകളോടൊപ്പം അന്ന് പബ്‌ജിയും ഇന്ത്യയിൽ നിരോധിക്കപ്പെട്ടു.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കൊറിയൻ ഗേമിങ് കമ്പനിയായ ക്രാഫ്റ്റ് ഓൺ പബ്‌ജിയുടെ ഇന്ത്യൻ വേർഷൻ റീലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ് . ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ എന്ന പേരിൽ എത്തുന്ന ഗെയിമിന്റെ യൂട്യൂബ് ടീസർ കഴിഞ്ഞ ദിവസം റിലേ ചെയ്തിരുന്നു. ഒരൊറ്റ ദിവസം കൊണ്ട് ടീസർ കണ്ടത് 7 മില്യണിൽ അധികം പ്രേക്ഷകരാണ്. ഒരുപാട് ഉപഭോക്താക്കളുടെ സ്വീകാര്യതയുടെ തെളിവാണ് യൂട്യൂബ് ട്രെൻഡിങ്ങിൽ ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈൽ ഇന്ത്യയുടെ ടീസറിന് ലഭിച്ച ഒന്നാം സ്ഥാനം. എന്നാൽ ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ എന്ന് പുറത്തിറക്കുമെന്ന് ഔദ്യോഗിക അറിയിപ്പ് ഇതുവരെ പുറത്തു വന്നിട്ടില്ല.

Latest news

ആകാംക്ഷ നിറച്ച് ‘തുരുത്ത്’ ടൈറ്റിൽ അന്നൗൺസ്‌മെന്റ് ട്രൈലെർ

നിവിൻ പോളിയും രാജീവ് രവിയും ഒന്നിക്കുന്ന ചിത്രമായ "തുറമുഖ" ത്തിനു ശേഷം തെക്കേപാട്ട് ഫിലിംസിന്‍റെ ബാനറിൽ സുകുമാർ തെക്കേപാട്ട് നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമായ 'തുരുത്തി'ന്റെ ടൈറ്റിൽ അന്നൗൺസ്‌മെന്റ് ട്രൈലെർ അണിയറപ്രവർത്തകർ റിലീസ് ചെയ്തു....

മലയാളസിനിമയുടെ മികച്ച തിരക്കഥാകൃത്തുക്കൾക്ക് പ്രണാമം

മലയാളസിനിമക്ക് വീണ്ടും ഒരു തീരാനഷ്ടം സംഭവിച്ചിരിക്കുന്ന. അടുത്തടുത്ത 2 ദിവസങ്ങളിലായി മലയാളസിനിമയുടെ മുഖഛായ തന്നെ മാറ്റിയ 2 തിരക്കഥാകൃത്തുളെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസെഫും, തിരക്കഥാകൃത്തും സാഹിത്യകാരനുമായ മാടമ്പ് കുഞ്ഞുകുട്ടനും. സംവിധായകൻ...

ബസ്റ്റർ കീറ്റൺ-നെ കുറിച്ച് നിങ്ങൾക്ക് എന്തൊക്കെ അറിയാം?

ചാർളി ചാപ്ലിൻ എന്ന നടനെ നമ്മൾ മലയാളികൾ ഉൾപ്പടെ എല്ലാവർക്കും അറിയാവുന്നതാണ്. 1914 ൽ ആയിരുന്നു ചാപ്ലിന്റെ ആദ്യ ചിത്രമായ 'മേക്കിങ് എ ലിവിങ്' റിലീസ് ആവുന്നത്. അതിനു ശേഷം ചാപ്ലിൻ തന്റെ...

വീട്ടമ്മമാർക്ക് പ്രചോദനമായി ലിബാസ് സാദിഖ്

സ്വന്തം സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും ഒക്കെ ചിറകിലൊതുക്കി ജീവിക്കുന്ന ഒരുപാട് വീട്ടമ്മമാർ നമ്മുടെ ചുറ്റുമുണ്ട്. അവർക്കൊക്കെ ഒരു പ്രചോദനം ആണ് ലിബാസ് സാദിഖ് എന്ന വീട്ടമ്മ. പവർ ലിഫ്റ്റിങ്ങിൽ കേരളത്തെ പ്രതിനിതീകരിച്ചുകൊണ്ട് ദേശിയ തലത്തിൽ...

Related news