പ്രേക്ഷകർ ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രമാണ് ‘വണ്ടർ വുമൺ 1984’. ജെന്കിന്സാണ് സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം ഇന്ത്യയില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. ഡിസംബർ 24 -ന് ചിത്രം തീയേറ്ററുകളിൽ റിലീസിനായി എത്തും എന്നാണ് വാർണർ ബ്രോസ് വ്യക്തമാക്കുന്നത്. അമേരിക്കയിൽ ക്രിസ്മസ് ദിനത്തിൽ ചിത്രം റിലീസ് ചെയ്യും എന്ന് നിർമ്മാതാക്കൾ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഈ വർഷം ജൂണിൽ റീലിസ് ചെയ്യാനിരുന്ന ചിത്രം കൊറോണ വ്യാപനത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.
2017ൽ റിലീസായ സൂപ്പർഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം ആണ് ഇത്. ചിത്രത്തിന്റെ ട്രെയ്ലർ നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. ചിത്രത്തിൽ ഡയാന എന്ന വണ്ടർ വുമൺ ആയി ഗാൽ ഗാഡറ്റ് ആണ് അഭിനയിക്കുന്നത്. ഗാൽ ഗാഡോട്ടിന് പുറമേ ക്രിസ് പിനെ, ക്രിസ്റ്റൻ വിഗ്, റോബിൻ റൈറ്റ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. പെട്രോ പാസ്ക്കലാണ് ചിത്രത്തിലെ പ്രതിനായക വേഷത്തിൽ എത്തുന്നത്. പുതിയ ആയുധങ്ങളും ,യുദ്ധങ്ങളും ,വില്ലന്മാരും കൊണ്ട് ഒരു അത്ഭുത ലോകം തന്നെ തീർക്കുകയാണ് ‘വണ്ടർ വുമൺ 1984’. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക. കോവിഡ് പ്രതിസന്ധികൾക്കൊടുവിൽ തീയേറ്ററിൽ പ്രദർശനത്തിനെത്തുന്ന രണ്ടാമത്തെ ഹോളിവുഡ് ചിത്രമാണ് വണ്ടർ വുമൻ. ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ടെനറ്റ് ഡിസംബർ നാലിന് റിലീസിനെത്തിയിരുന്നു.