Sunday, December 5, 2021

“എന്നെ തെറ്റായി ചിത്രീകരിച്ചു, അത്‌കൊണ്ടാണ് മാറിനില്‍ക്കുന്നത്” എന്ന് നയന്‍താര…

പുരുഷ താരങ്ങള്‍ അരങ്ങ് വാഴുന്നിടത്ത് ത്‌നറെതായ സ്ഥാനം നേടാന്‍ സാധിച്ച ചുരുക്കം ചില നായികമാരില്‍ ഒരാളാണ് നയന്‍താര. മലയാളത്തിലൂടെ ചലച്ചിത്ര രംഗത്ത് കാലെടുത്തവെച്ച താരത്തിന് പിന്നെ രാശി തെളിയുകയായിരുന്നു. ഇതര ഭാഷകളിലെല്ലാം നയന്‍സ് തന്‌റെ കഴിവ് പ്രകടിപ്പിച്ചു. ഒരുകാലത്ത് ഗ്ലാമര്‍ വേഷങ്ങളുടെ പേരില്‍ നയന്‍താരയെ പലരും വിമര്‍ശിച്ചിരുന്നു. ഇപ്പോഴിതാ നാളിതുവരെ മാറ്റി വച്ച ബോളിവുഡ് അരങ്ങേറ്റത്തിനും തയ്യാറാവുകയാണ് നയന്‍താര. സൂപ്പര്‍ താരമായിരിക്കുമ്പോഴും മാധ്യമങ്ങളോടും അഭിമുഖ പരിപാടികളോടും അകലം പാലിക്കുന്ന വ്യക്തിയാണ് നയന്‍താര. അവാര്‍ഡ് ദാന ചടങ്ങുകള്‍ പോലെയുള്ള ചില പൊതുപരിപാടികള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ അഭിമുഖങ്ങളിലോ പ്രൊമോഷന്‍ പരിപാടികളിലോ നയന്‍താര എത്താറില്ല. എന്താണ് ഇതിന് കാരണം എന്നത് മലയാളികള്‍ ഉള്‍പ്പെടെ തിരക്കുന്ന ഒരു ചോദ്യമാണ്. എന്നാല്‍ ഇതിനിപ്പോള്‍ ഉത്തരം താരം തന്നെ പറഞ്ഞു കഴിഞ്ഞു. തന്റെ കരിയറിന്റെ തുടക്കത്തില്‍ മാധ്യമങ്ങള്‍ തന്നെ വളരെ തെറ്റായി ചിത്രീകരകിച്ചിട്ടുണ്ടെന്നും അതുകാരണം തനിക്ക് പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ടെന്നുമാണ് നയന്‍താര പറയുന്നത്. ആരംഭ കാലത്തില്‍ എന്നെ മാധ്യമങ്ങള്‍ വളരെ തെറ്റായി ചിത്രീകരിച്ചിട്ടുണ്ട്. അതിനാല്‍ നിറയെ പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. അഭിമുഖം വരുമ്പോള്‍ അതില്‍ എന്റെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ വരും. ഞാന്‍ ചിന്തിക്കുന്നതിനെ കുറിച്ചും പറയേണ്ടി വരും. എന്നാല്‍ എന്റെ പേഴ്‌സണല്‍ കാര്യങ്ങള്‍ തന്റേതായി മാത്രം ഇരിക്കണമെന്നതാണ് ആഗ്രഹം. അതുപോലെ തന്നെ ഞാന്‍ ചിന്തിക്കുന്നത് എന്താണ് എന്നുള്ളത് ലോകം അറിയുന്നതില്‍ എനിക്ക് താല്പര്യമില്ല” എന്നായിരുന്നു നയന്‍താര പറഞ്ഞത്. സിനിമയെ സംബന്ധിച്ച് പറയുകയാണെങ്കില്‍ അഭിനയം തനിക്ക് ജോലി മാത്രമാണെന്നും അതുകൊണ്ട് താന്‍ അഭിനയിക്കുന്ന സിനിമകള്‍ മാത്രം സംസാര വിഷയം ആയാല്‍ മതിയെന്നും വിചാരിക്കുന്ന ആളാണ് താനെന്നും നയന്‍താര പറയുന്നു.അതിനാലാണ് താന്‍ മീഡിയയില്‍ നിന്നും പ്രൊമോഷന്‍ എന്നിവയില്‍ നിന്നുമെല്ലാം ഒഴിഞ്ഞു മാറി നില്‍ക്കുന്നതെന്നും താരം വ്യക്തമാക്കി. തമിഴ് ഗോസിപ്പു കോളങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന താരമാണ് നയന്‍താര. രണ്ട് മൂന്ന് വര്‍ഷമായി തമിഴ് ഗോസിപ്പു കോളങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയമാണ് വിഘ്നേശ് ശിവന്‍ നയന്‍താര പ്രണയം.നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് ഈ പ്രണയ കഥ പുറത്ത് വന്നത്. വിഘ്നേശ് സംവിധാനം ചെയ്ത ചിത്രത്തിലെ നായികയായിരുന്നു നയന്‍.പ്രണയ ഗോസിപ്പുകള്‍ ആദ്യം നിരസിച്ചുവെങ്കിലും പിന്നീട്, അത് ശരിവയ്ക്കും വിധത്തിലുള്ള ചിത്രങ്ങളാണ് ലൊക്കേഷനില്‍ നിന്ന് പുറത്ത് വന്നത്. ഇപ്പോള്‍ നയന്‍താര ബോളിവുഡിന്റെ താരരാജവായ ഷാരൂഖ് ഖാന്‍ ആണ് ചിത്രത്തിലെ നായകന്‍. ഇപ്പോള്‍ പൃഥ്വാരാജിനൊപ്പം ഗോള്‍ഡ് എന്ന മലയാള ചിത്രത്തില്‍ അഭിനയിക്കുകയാണ് നയന്‍താര.

Latest news

കുഞ്ഞെൽ ദോയുടെ രണ്ടാമത്തെ ടീസർപുറത്തിറങ്ങി.പേര് പ്രശ്‍നം എന്ന് ആസിഫ്

ആസിഫ് അലിയുടെ പുതിയ സിനിമ കുഞ്ഞെൽദോയുടെ രണ്ടമത്തെ ടീസർ പുറത്തിറങ്ങി. ഈ ചിത്രം സംവിധാനം ചെയുന്നത്ആർ ജെ മാത്തുകുട്ടിയാണ് അദ്ദേഹം ആദ്യമായി ചെയുന്ന സിനിമകൂടിയാണ് കുഞ്ഞെൽ ദോ. പേരിലാണ് പ്രശ്നം എന്ന് വ്യക്തമാകുന്നതാണ്...

ടാപ്പിംഗ് തൊഴിലാളിആയി സണ്ണി വെയിൻ .അപ്പൻ ഫസ്റ്റ്ലുക്ക് പോസ്റ്റർപുറത്തിറങ്ങി

അപ്പൻ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ് സണ്ണിവെയിൻ ഒരു ടാപ്പിംഗ് തൊഴിലാളിയായി എത്തുന്നത്.ഒരു നല്ല വേറിട്ട ഗെറ്റപ്പിലാണ് സണ്ണി എത്തുന്നത്. അപ്പൻ എന്ന ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത് സണ്ണി വെയിൻ...

അമ്മ ഉറങ്ങി കഴിഞ്ഞു പുറത്തു വന്ന്എനിക്കൊരുമ്മ തരുമോ ?പേടിച്ചുഗൗരി കൃഷ്ണ.

ടി വി പ്രേക്ഷകർക്ക് കൂടതൽ പ്രിയങ്കരിയായ താരം ആണ് ഗൗരി കൃഷ്ണ .സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ തന്റെ ആദ്യ കാലത്തു നേരിടേണ്ടി വന്ന മോശ സ്വഭാവത്തെ കുറിച്ച് പറയുകയാണ് എനിക്ക്...

ഭർത്താവിനെ ഉപേക്ഷിച്ചു കാമുകനുമായി കെട്ടിപിടിച്ചു നിൽ ക്കുന്ന അർച്ചന സുശീലന്റെചിത്രങ്ങൾവൈറൽ ആകുന്നു.

ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്ത് എന്റെ മാനസപുത്രി എന്ന സീരിയലിൽ ഗ്ലോറിയെ പ്രേക്ഷകർക്ക് ഒരിക്കലുംമറക്കാൻ കഴിയില്ല.മിനി സ്ക്രീൻ ലോകത്തു തന്റേതായ വ്യക്തകത നേടിയെടുത്ത നടിയാണ് അർച്ചന സുശീലൻ.ഒരു നായികയെക്കാൾ കൂടുതൽ ഇഷ്ട്ടം വില്ലൻറോളുകൾ...

Related news

അഭിയുടെ ഓർമകൾക്ക് നാലാണ്ട് ; ഇന്നും ആരാധകർ നെഞ്ചോട് ചേർത്ത് അഭിയുടെ ആമിനാത്ത

മലയാളികൾ ഇന്നും നെഞ്ചോട് ചേർക്കുന്ന ഒരു മുഖമാണ് നടൻ അഭിയുടെത്. ഒട്ടേറെ ചലച്ചിത്രങ്ങളിൽ ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരത്തിന് നിരവധി ആരാധകരെയാണ് സ്വന്തമാക്കാൻ സാധിച്ചത്. അഭിയുടെ ഓർമ്മകൾക്ക് ഇന്ന് നാലു...

സിനിമയിൽ എത്തുന്നതിനു മുൻപ് ജയറാമിന്റെ ജോലി ഇതായിരുന്നു

മലയാള സിനിമയിലെ സൂപ്പർ താരമാണ് ജയറാം. ഒട്ടേറെ ഹിറ്റ് ചലച്ചിത്രങ്ങളിലൂടെ ജയറാം മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമായി മാറുകയായിരുന്നു. എന്നാൽ ഇന്ന് സിനിമയിൽ എത്തുന്നതിനു മുൻപുള്ള താരത്തിന്റെ ജോലി എന്തായിരുന്നു എന്ന ചോദ്യത്തിനുള്ള...

വളരെ ചെറുപ്പത്തിൽ തന്നെ സിനിമയില്‍ എത്തിയ ആളാണ് ഞാൻ ; മനസ്സ് തുറന്ന് ഭാവന

നമ്മൾ എന്ന മലയാള ചലച്ചിത്രത്തിലെ പരിമളം എന്ന കഥാപാത്രത്തിനെ ആർക്കും അത്ര പെട്ടെന്ന് മറക്കാൻ സാധിക്കില്ല. അക്കാലത്തെ പരിമളം വലിയൊരു ഓളം തന്നെയായിരുന്നു സൃഷ്ടിച്ചത്. ഇന്നും പരിമളം എന്ന പേര് പലപ്പോഴും നമ്മൾ...

എന്റെ പേരക്കുട്ടികളുടെ കൂടെ സമയം ചെലവിടണം ; രൺബീറിന്റെ വിവാഹത്തെ കുറിച്ച് ഋഷി കപൂർ

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും തമ്മിലുള്ള പ്രണയം കുറച്ച്‌ നാളുകളായി ബോല്‍വുഡിലേയും ഗോസിപ്പ് കോളങ്ങളിലേയും ചൂടേറിയ ചര്‍ച്ചാ വിഷയമാണ്. നേരത്തെ രണ്‍ബീറും ആലിയയും ഡിസംബറില്‍ വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അടുത്ത...

പുഷ്പായിൽ സാമന്ത എത്തുക അൾട്രാ ഗ്ലാമറസായി ; പ്രതിഫലം ഒന്നരക്കോടി

പുഷ്പ എന്ന അല്ലു അര്‍ജുന്‍ സിനിമയിലെ സാമന്തയുടെ ഐറ്റം ഡാൻസാണ് ഇപ്പോൾ സോഷ്യൽ ലോകത്തെ പ്രധാന ചർച്ച വിഷയം. കാരണം, അൾട്രാ ഗ്ലാമറസ് ആയാണ് ഡാൻസിൽ സാമന്ത പ്രത്യക്ഷപ്പെടുന്നത്. ഒന്നരക്കോടി രൂപയാണ് ഐറ്റം...

മഞ്ഞക്കിളിയായ് അപർണ ; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഒട്ടേറെ ആരാധകരുള്ള ഒരു താരമാണ് അപർണ തോമസ്. അവതാരകയായി എത്തി മലയാളി മനസ്സിൽ ഇടം നേടിയ താരം അവതാരകനും അഭിനേതാവുമായ ജീവയുടെ ഭാര്യ എന്നതിനപ്പുറം അവതാരക എന്ന നിലയിൽ സ്വന്തമായ വ്യക്തിത്വം തെളിയിക്കുവാൻ...

ഭാവനയുമായി റൊമാൻസ് നടക്കില്ല – കുഞ്ചാക്കോ ബോബൻ

മലയാള സിനിമയിലെ റൊമാന്റിക് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. ഒട്ടേറെ റൊമാന്റിക് ചിത്രങ്ങളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരത്തിന് ഒട്ടേറെ ആരാധകരാണ് ഉള്ളത്. ഇന്നിപ്പോൾ താരം പറഞ്ഞ ഒരു കാര്യമാണ് ചർച്ചയാകുന്നത്. നടി...

അതിലാണ് വാണി വീണുപോയത് ; വാണിയെ വീഴ്ത്തിയതെങ്ങനെയെന്ന് പറഞ്ഞ് ബാബുരാജ്

ഒരുകാലത്ത് ആക്ഷന്‍ സിനിമകളിലൂടെ ഞെട്ടിച്ച വാണി വിശ്വനാഥിന്റെയും നടൻ ബാബു രാജിന്റെയും കുടുംബ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് വലിയ താല്പര്യമാണ്. അത്തരത്തിൽ ബാബുരാജും വാണി വിശ്വനാഥും തമ്മിലുള്ള പ്രണയത്തെ കുറിച്ച് ബാബുരാജ് പറഞ്ഞ...