Monday, January 24, 2022

ഉറപ്പിച്ചു… ഷാരൂഖാന്റെ നായിക നയന്‍സ് തന്നെ …

തെന്നിന്ത്യന്‍ സൂപ്പര്‍ നടി നയന്‍താര കിംഗ്ഖാന്റെ കൂടെ ഒരു സിനിമ എന്നത് ആരാധകരുടെ ഒരു വലിയ ആഗ്രഹമായിരുന്നു. ഷാരൂഖാന്റെ നായികയായി നയന്‍സ് അറ്റ്‌ലിയുടെ ചിത്രത്തില്‍ എത്തുന്നു എന്ന വാര്‍ത്ത ബോളിവുഡില്‍ ആവേശമുണര്‍ത്തി എങ്കിലും പിന്നീട് പുറത്ത് വന്ന വിവരങ്ങള്‍ആരാധകരെ നിരാശയിലാഴ്ത്തുന്നത് ആയിരുന്നു. നന്‍താര ഈ ചിത്രത്തില്‍ നിന്ന് പിന്മാറി എന്നായിരുന്നു വാര്‍ത്തകള്‍, അതിന്റെ കാരണം അന്വേഷിച്ച് പോയപ്പോളും പലതരം വാര്‍ത്തകളാണ് പുറത്ത് വന്നത്. ഷാരൂഖാന്റെ മകന്‍ ജയിലിലായ സമയത്ത് ആയിരുന്നു സിനിമയുടെ ഷൂട്ടിംഗ് നടക്കേണ്ടിയിരുന്നത്.എന്നാല്‍ ഷാരൂഖാന്റെ മാനസികാവസ്ഥ കണക്കില്‍ എടുത്ത് ഷൂട്ടിംഗ് നീട്ടി വെച്ചിരുന്നു. ഷൂട്ടിംഗ് നീണ്ടുപോവുന്നത് കമ്മിറ്റ് ചെയ്ത പടങ്ങള്‍ക്ക് എത്തിച്ചേരാനാകാത്ത വിധം നയന്‍താരയ്ക്കും ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു. അതോടെയാണ് നയന്‍താര ചിത്രത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചത്. എന്നാല്‍ പിന്നീട് ഇത് നടിയുടെ കല്യാണക്കാര്യം മുന്‍പില്‍ ഉള്ളത്‌കൊണ്ടാണെന്നും വാര്‍ത്തകള്‍ വന്നു. നയന്‍സിന് പകരം സാമന്ത ഈ ചിത്രത്തില്‍ നായികയാകുമെന്ന് അഭ്യൂഹങ്ങള്‍ വന്നിരുന്നു. പക്ഷെ ഇപ്പോള്‍ നയന്‍സ് തന്നെയായിരിക്കും ഈ ചിത്രത്തില്‍ നായികയാകുന്നതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഉറപ്പിച്ച് പറയുന്നു. മാസങ്ങള്‍ക്ക് മുന്‍പാണ് ഷാരൂഖ് ചിത്രത്തില്‍ നായികയാകാന്‍ നയന്‍താര കരാറൊപ്പിട്ടത്. എന്നാല്‍ മകന്‍ ആര്യന്‍ഖാന്‍ ലഹരിമരുന്ന് കേസില്‍ കുടുങ്ങിയതോടെ തന്റെ ചിത്രങ്ങളുടെ ഷൂട്ടിംഗ് ഷാരൂഖ് നീട്ടിവച്ചതും വിഘ്നേശ് ശിവനുമായുള്ള വിവാഹം ഡിസംബറില്‍ നടത്താന്‍ നിശ്ചയിച്ചതും കാരണം ഡേറ്റ് ക്‌ളാഷുണ്ടാകുമെന്നതിനാല്‍ നയന്‍താര ഹിന്ദി ചിത്രത്തില്‍ല്‍ നിന്ന് പിന്മാറാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ മകന് ജാമ്യം ലഭിച്ചതോടെ ഷാരൂഖ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ചിരഞ്ജീവി നായകനാകുന്ന ഗോഡ്ഫാദറിന്റെ ഡേറ്റുകള്‍ അഡ്ജസ്റ്റ് ചെയ്ത് ഷാരൂഖ് ചിത്രത്തിലഭിനയിക്കാനാണ് നയന്‍താരയുടെ തീരുമാനമെന്നറിയുന്നു. ഷാരൂഖിനെ പ്രണയിക്കുന്ന ഒരു കുറ്റാന്വേഷകയുടെ വേഷമാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ നയന്‍താര അവതരിപ്പിക്കുന്നത്. നയന്‍സിനെ കൂടാതെ മറ്റ് മൂന്ന് നായികമാര്‍ കൂടി ചിത്രത്തിലുണ്ടാകും എന്നാണ് വിവരം. കിംഗ് ഖാനോടൊപ്പം ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് നയന്‍താര.

Latest news

രണ്ടു തലമുറക്കൊപ്പം അഭിനയിക്കാൻ സാധിച്ചത് തന്റെ ഭാഗ്യം ലാലു അലക്സ് തുറന്നു പറയുന്നു…

ബ്രോഡാഡി ഇപ്പോൾ  റിലീസിനെ ഒ രുങ്ങുകയാണ് ചിത്രത്തിന്റെഓ ടി ടി റിലീസിന്റെ കാത്തിരിപ്പിലാണ് ഇപ്പോൾ പ്രേക്ഷകർ. എന്നാൽ സിനിമയിൽ  ലാലു അലക്സ്ന്റെ സാനിദ്യവും ചർച്ചയാകുന്നുണ്ട്. ഈ ചിത്രത്തിൽ ഒരു അച്ഛന്റെ വേഷം ആണ്...

ഇത്രയും നല്ല ഒരു ഹൊറർചിത്രം കണ്ടിട്ടില്ല; ഭൂതകാലത്തെ വാനോളം പുകഴ്ത്തിരാംഗോപാൽവർമ്മ

വെത്യസ്ത വേഷത്തിൽ ഷെയിൻനിഗവും , രേവതി യും മത്സരിച്ച അഭിനയിച്ച ചിത്രമാണ്  ഭൂതകാലം. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ചിത്രത്തെ വാനോളം പുകഴ്ത്തി ബോളിവുഡ് സംവിധയകാൻ രാംഗോപാൽവർമ്മ. ഭൂത്, രാത്ത്, ട്വൽവ്...

ധാക്ക ഫിലിം ഫെസ്റ്റിവൽ,ഏഷ്യൻ മത്സര വിഭഗത്തിൽ ഏറ്റവും നല്ല നടനായി ജയസൂര്യ…

ധാക്ക രാജ്യന്തര ചലച്ചിത്ര മേളയിൽ ഏഷ്യൻ മത്സര വിഭാഗത്തിൽ മികച്ച നടനായി ജയസൂര്യയെ തേടി എത്തി. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയുന്ന സണ്ണി എന്ന ചിത്രത്തിന് ആണ് ഈ അവാർഡ് പുരസ്‌കാരംലഭിച്ചത്. ഈ...

ഹൃദയത്തെ പ്രശംസിച്ചു കൊണ്ട് രാഹുൽ മാങ്കൂട്ടത്തിന്റെ വാക്കുകൾ ഇങ്ങനെ…

മലയാളസിനിമപ്രേഷകരുടെ  ഹൃദയം കവർന്ന ഹൃദയം സിനിമയെ പ്രശംസിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടം. മറവിയിൽ  വല പിടിച്ചു കിടന്നിരുന്ന ഗൃഹാതുരത്തിന്റെ അറകൾ തുറക്കാൻ സഹായിച്ചതിനും പഴയകാലത്തിന്റെ ജീവിതത്തിന്റെ അഭിവാജ്യഘടകമായ മനുഷ്യരെ...

Related news

സീരിയൽ നടി ദേവിക നമ്പ്യാർ വിവാഹിതയായി

മലയാളി ടി വി പ്രേഷകരുടെ പ്രിയ നടി ദേവിക നമ്പ്യാർ വിവാഹിതയായി. കുറച്ചു നാളുകൾക്കു മുൻപ് തന്നെ ദേവികയുടെ വിവാഹത്തിന്റെ വാർത്തകൾ വന്നിരുന്നു. അവസാനം ഗുരുവായൂർ അമ്പലനടയിൽ വെച്ച്ലളിതമായ രീതിയിലാണ് വിവാഹം നടന്നത്....

നാളുകൾ കഴിഞ്ഞിട്ടും മണി ചേട്ടന്റെ വിയോഗത്തിന് ശേഷം അലി അക്ബർ എന്നെ മറന്നില്ല,രാമകൃഷ്ണൻ മറന്നില്ല

കലാഭവൻ മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്‌ണൻ പറയുന്നു 1921പുഴ മുതൽ പുഴ വരെ എന്ന സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ടന്നു. അലി അക്ബറിന്റെ ബാംബൂ ബോയ്സ് എന്ന...

കള്ളൻ ഡിസൂസയുടെ റിലീസ് തീയതി നീട്ടി;

സൗബിൻ ഷഹീർ നായകനായ ചിത്രം കള്ളൻ ഡിസൂസ കോവിഡ് വ്യാപനപശ്ചാത്തലത്തിൽ  റിലീസ് തീയതി നീട്ടി.ജനുവരി ഇരുപത്തിഒന്നിന് റിലീസ് ചെയ്യാൻ കരുതിയിരുന്നത്. ചിത്രത്തിന്റെ സംവിധയകാൻനവാഗതനായ  ജിത്തു ജയൻ. റംഷി അഹമ്മദ പ്രൊഡക്ഷൻ ബാനറിൽ റംഷി...

പ്രണവ് ഒരുപാടു മെച്ചപ്പെട്ടു ,കൂടുതൽ പറഞ്ഞാൽ ഇമോഷണൽ ആകും സുചിത്രമോഹൻലാൽ

പ്രണവ് മോഹൻലാൽ അഭിനയിച്ചഹൃദയം സിനിമഈ കഴിഞ്ഞ ദിവസം തീയിട്ടറിൽ റിലീസ് ആയത്. മകന്റെ സിനിമകാണാൻ അമ്മയായസുചിത്ര മോഹൻലാൽ ആദ്യ ദിവസത്തിൽ തന്നെ തീയറ്ററിൽ എത്തി. ഇടപ്പള്ളി വിനീത തീയറ്ററിൽ വൈകിട്ടത്തെ ഷോയോക്കു തന്നെ...