Sunday, December 5, 2021

“ഈ അവാര്‍ഡ് എനിക്ക് കിട്ടിയതില്‍ സച്ചി സാറ് എവിടെയെങ്കിലുമിരുന്ന് സന്തോഷിക്കുന്നുണ്ടാകും” – നഞ്ചിയമ്മ

അയ്യപ്പനും കോശിയും എന്ന സിനിമയില്‍ പാടാന്‍ എത്തിയപ്പോള്‍ നഞ്ചിയമ്മയുടെ പാട്ടും നിഷ്‌കളങ്കമായ ആ മുഖവും മലയാളി മനസ്സില്‍ എന്നെന്നേക്കുമായി പതിഞ്ഞതാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഗാനത്തിന് നഞ്ചിയമ്മയ്ക്ക് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചിരിക്കുന്നു. പ്രത്യേക ജൂറി പരാമര്‍ശമുണ്ടെന്നു പറഞ്ഞപ്പോള്‍ ആദ്യം എന്താണെന്ന് പോലും ആ അമ്മയ്ക്ക് മനസ്സിലായില്ല. പിന്നെ മനസ്സിലാക്കി കഴിഞ്ഞപ്പോള്‍ കണ്ണീരോടെ അല്ലാതെ ആ അവാര്‍ഡ് നഞ്ചിയമ്മയ്ക്ക് ചേര്‍ത്ത് വെയ്ക്കാന്‍ കഴിയില്ലായിരുന്നു.ഈ അവാര്‍ഡ് തനിക്ക് ലഭിച്ചതില്‍ സച്ചി സാറ് എവിടെയെങ്കിലുമിരുന്ന് സന്തോഷിക്കുന്നുണ്ടാകും. ഇത് ഞാന്‍ സാറിന്റെ ആത്മാവിന് സമര്‍പ്പിക്കുന്നു. സച്ചി സാറില്ലെങ്കില്‍ സിനിമാ പിന്നണിഗാനരംഗത്ത് എത്തില്ലായിരുന്നു’ എന്നും നഞ്ചിയമ്മ പറയുന്നു. തനിയ്ക്ക് കിട്ടിയ അവാര്‍ഡ് അമ്മ സംവിധായകന്‍ സച്ചിക്ക് സമര്‍പ്പിച്ചു. പുരസ്‌കാര പ്രഖ്യാപന വേളയില്‍ നഞ്ചിയമ്മ കൂടന്‍ചാള ഊരിലെ മകന്‍ ശ്യാമിന്റെ വീട്ടിലായിരുന്നു. സര്‍ക്കാരിന്റെ സമ്മാനമാണെന്നു പറഞ്ഞപ്പോള്‍ ആദ്യം പുഞ്ചിരിച്ചു. പിന്നെ സച്ചി സാറിനെ ഓര്‍ത്തു കരഞ്ഞു.‘എനിക്കറിയാം, സര്‍ക്കാര്‍ എനിക്കെന്തെങ്കിലും ചെയ്യുമെന്ന്’- നഞ്ചിയമ്മ പറഞ്ഞു. അയ്യപ്പനും കോശിയും ജനപ്രിയ സിനിമയായി തിരഞ്ഞെടുത്തെന്ന് അറിഞ്ഞപ്പോള്‍ ഇരട്ടി സന്തോഷമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അയ്യപ്പനും കോശിയിലും പാടിയ ദൈവ മകളെ, കലക്കാത്ത എന്നീ പാട്ടുകളാണ് നഞ്ചിയമ്മയെ പ്രസിദ്ധയാക്കിയത്. നഞ്ചിയമ്മ സ്വന്തമായി വരികള്‍ തയ്യാറാക്കി സംഗീത സംവിധാനം ചെയ്ത നാലുപാട്ടുകളാണ് സിനിമയ്ക്കായി പാടിയത്.ഇതില്‍ ആദ്യം പുറത്തുവന്ന കലക്കാത്ത എന്ന ഗാനം കോടിക്കണക്കിന് പേരാണ് കണ്ടത്. പ്രിയനന്ദനന്റെ സംവിധാനത്തിലൊരുങ്ങുന്ന, ഗോത്രവിഭാഗക്കാര്‍മാത്രം അഭിനയിക്കുന്ന ‘ധബാരി ക്യൂരുവി’യിലാണ് നഞ്ചിയമ്മ ഇപ്പോള്‍ അഭിനയിക്കുന്നത്. പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച അയ്യപ്പനും കോശിയും എന്ന ചിത്രം, സംസ്ഥാന പുരസ്‌കാര തിളക്കത്തില്‍ നില്‍ക്കുമ്പോള്‍ അതു കാണാന്‍ സച്ചിയില്ല എന്നതും ഹൃദയഭേദകമാണ്.

Latest news

കുഞ്ഞെൽ ദോയുടെ രണ്ടാമത്തെ ടീസർപുറത്തിറങ്ങി.പേര് പ്രശ്‍നം എന്ന് ആസിഫ്

ആസിഫ് അലിയുടെ പുതിയ സിനിമ കുഞ്ഞെൽദോയുടെ രണ്ടമത്തെ ടീസർ പുറത്തിറങ്ങി. ഈ ചിത്രം സംവിധാനം ചെയുന്നത്ആർ ജെ മാത്തുകുട്ടിയാണ് അദ്ദേഹം ആദ്യമായി ചെയുന്ന സിനിമകൂടിയാണ് കുഞ്ഞെൽ ദോ. പേരിലാണ് പ്രശ്നം എന്ന് വ്യക്തമാകുന്നതാണ്...

ടാപ്പിംഗ് തൊഴിലാളിആയി സണ്ണി വെയിൻ .അപ്പൻ ഫസ്റ്റ്ലുക്ക് പോസ്റ്റർപുറത്തിറങ്ങി

അപ്പൻ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ് സണ്ണിവെയിൻ ഒരു ടാപ്പിംഗ് തൊഴിലാളിയായി എത്തുന്നത്.ഒരു നല്ല വേറിട്ട ഗെറ്റപ്പിലാണ് സണ്ണി എത്തുന്നത്. അപ്പൻ എന്ന ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത് സണ്ണി വെയിൻ...

അമ്മ ഉറങ്ങി കഴിഞ്ഞു പുറത്തു വന്ന്എനിക്കൊരുമ്മ തരുമോ ?പേടിച്ചുഗൗരി കൃഷ്ണ.

ടി വി പ്രേക്ഷകർക്ക് കൂടതൽ പ്രിയങ്കരിയായ താരം ആണ് ഗൗരി കൃഷ്ണ .സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ തന്റെ ആദ്യ കാലത്തു നേരിടേണ്ടി വന്ന മോശ സ്വഭാവത്തെ കുറിച്ച് പറയുകയാണ് എനിക്ക്...

ഭർത്താവിനെ ഉപേക്ഷിച്ചു കാമുകനുമായി കെട്ടിപിടിച്ചു നിൽ ക്കുന്ന അർച്ചന സുശീലന്റെചിത്രങ്ങൾവൈറൽ ആകുന്നു.

ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്ത് എന്റെ മാനസപുത്രി എന്ന സീരിയലിൽ ഗ്ലോറിയെ പ്രേക്ഷകർക്ക് ഒരിക്കലുംമറക്കാൻ കഴിയില്ല.മിനി സ്ക്രീൻ ലോകത്തു തന്റേതായ വ്യക്തകത നേടിയെടുത്ത നടിയാണ് അർച്ചന സുശീലൻ.ഒരു നായികയെക്കാൾ കൂടുതൽ ഇഷ്ട്ടം വില്ലൻറോളുകൾ...

Related news

അഭിയുടെ ഓർമകൾക്ക് നാലാണ്ട് ; ഇന്നും ആരാധകർ നെഞ്ചോട് ചേർത്ത് അഭിയുടെ ആമിനാത്ത

മലയാളികൾ ഇന്നും നെഞ്ചോട് ചേർക്കുന്ന ഒരു മുഖമാണ് നടൻ അഭിയുടെത്. ഒട്ടേറെ ചലച്ചിത്രങ്ങളിൽ ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരത്തിന് നിരവധി ആരാധകരെയാണ് സ്വന്തമാക്കാൻ സാധിച്ചത്. അഭിയുടെ ഓർമ്മകൾക്ക് ഇന്ന് നാലു...

സിനിമയിൽ എത്തുന്നതിനു മുൻപ് ജയറാമിന്റെ ജോലി ഇതായിരുന്നു

മലയാള സിനിമയിലെ സൂപ്പർ താരമാണ് ജയറാം. ഒട്ടേറെ ഹിറ്റ് ചലച്ചിത്രങ്ങളിലൂടെ ജയറാം മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമായി മാറുകയായിരുന്നു. എന്നാൽ ഇന്ന് സിനിമയിൽ എത്തുന്നതിനു മുൻപുള്ള താരത്തിന്റെ ജോലി എന്തായിരുന്നു എന്ന ചോദ്യത്തിനുള്ള...

വളരെ ചെറുപ്പത്തിൽ തന്നെ സിനിമയില്‍ എത്തിയ ആളാണ് ഞാൻ ; മനസ്സ് തുറന്ന് ഭാവന

നമ്മൾ എന്ന മലയാള ചലച്ചിത്രത്തിലെ പരിമളം എന്ന കഥാപാത്രത്തിനെ ആർക്കും അത്ര പെട്ടെന്ന് മറക്കാൻ സാധിക്കില്ല. അക്കാലത്തെ പരിമളം വലിയൊരു ഓളം തന്നെയായിരുന്നു സൃഷ്ടിച്ചത്. ഇന്നും പരിമളം എന്ന പേര് പലപ്പോഴും നമ്മൾ...

എന്റെ പേരക്കുട്ടികളുടെ കൂടെ സമയം ചെലവിടണം ; രൺബീറിന്റെ വിവാഹത്തെ കുറിച്ച് ഋഷി കപൂർ

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും തമ്മിലുള്ള പ്രണയം കുറച്ച്‌ നാളുകളായി ബോല്‍വുഡിലേയും ഗോസിപ്പ് കോളങ്ങളിലേയും ചൂടേറിയ ചര്‍ച്ചാ വിഷയമാണ്. നേരത്തെ രണ്‍ബീറും ആലിയയും ഡിസംബറില്‍ വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അടുത്ത...

പുഷ്പായിൽ സാമന്ത എത്തുക അൾട്രാ ഗ്ലാമറസായി ; പ്രതിഫലം ഒന്നരക്കോടി

പുഷ്പ എന്ന അല്ലു അര്‍ജുന്‍ സിനിമയിലെ സാമന്തയുടെ ഐറ്റം ഡാൻസാണ് ഇപ്പോൾ സോഷ്യൽ ലോകത്തെ പ്രധാന ചർച്ച വിഷയം. കാരണം, അൾട്രാ ഗ്ലാമറസ് ആയാണ് ഡാൻസിൽ സാമന്ത പ്രത്യക്ഷപ്പെടുന്നത്. ഒന്നരക്കോടി രൂപയാണ് ഐറ്റം...

മഞ്ഞക്കിളിയായ് അപർണ ; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഒട്ടേറെ ആരാധകരുള്ള ഒരു താരമാണ് അപർണ തോമസ്. അവതാരകയായി എത്തി മലയാളി മനസ്സിൽ ഇടം നേടിയ താരം അവതാരകനും അഭിനേതാവുമായ ജീവയുടെ ഭാര്യ എന്നതിനപ്പുറം അവതാരക എന്ന നിലയിൽ സ്വന്തമായ വ്യക്തിത്വം തെളിയിക്കുവാൻ...

ഭാവനയുമായി റൊമാൻസ് നടക്കില്ല – കുഞ്ചാക്കോ ബോബൻ

മലയാള സിനിമയിലെ റൊമാന്റിക് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. ഒട്ടേറെ റൊമാന്റിക് ചിത്രങ്ങളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരത്തിന് ഒട്ടേറെ ആരാധകരാണ് ഉള്ളത്. ഇന്നിപ്പോൾ താരം പറഞ്ഞ ഒരു കാര്യമാണ് ചർച്ചയാകുന്നത്. നടി...

അതിലാണ് വാണി വീണുപോയത് ; വാണിയെ വീഴ്ത്തിയതെങ്ങനെയെന്ന് പറഞ്ഞ് ബാബുരാജ്

ഒരുകാലത്ത് ആക്ഷന്‍ സിനിമകളിലൂടെ ഞെട്ടിച്ച വാണി വിശ്വനാഥിന്റെയും നടൻ ബാബു രാജിന്റെയും കുടുംബ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് വലിയ താല്പര്യമാണ്. അത്തരത്തിൽ ബാബുരാജും വാണി വിശ്വനാഥും തമ്മിലുള്ള പ്രണയത്തെ കുറിച്ച് ബാബുരാജ് പറഞ്ഞ...