തെലുങ്ക് താരം നാനി നായകനായി അണിയറയിൽ ഒരുങ്ങുന്ന രണ്ട് ചിത്രങ്ങളാണ് ‘ടക്ക് ജഗദീഷും’ ‘ശ്യാം സിംഗ റോയ്’ എന്ന സൂപ്പർ നാച്ചുറൽ ത്രില്ലറും. ഇരു ചിത്രങ്ങളുടെയും ഫസ്റ്റ് ലുക്കുകൾ ഉടൻ തന്നെ പ്രേക്ഷകരിലേക്ക് എത്തുമെന്ന് നാനി അറിയിച്ചിരുന്നു. തുടർന്ന് ഇപ്പോഴിതാ ടക്ക് ജഗദീഷിന്റെ വീഡിയോ പ്രോമോ ഫെബ്രുവരി മാസം 23ന് വൈകുന്നേരം 5:04ന് ഇന്റർനെറ്റിലൂടെ റിലീസ് ചെയ്യുമെന്ന് താരം അറിയിച്ചു. ഒരു ആക്ഷൻ പാക്ക്ഡ്മോഷൻ പോസ്റ്ററിലൂടെയാണ് ഈ വാർത്ത ആരാധകരിലേക്ക് താരം എത്തിച്ചിരിക്കുന്നത്.
2017 ൽ റിലീസ് ചെയ്ത ‘നിന്നു കോറി’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നാനിയും സഎംവിധായകൻ ശിവ നിർവനായും ഒന്നിക്കുന്ന ചിത്രമാണ് ടക്ക് ജഗദിഷ്. റിതു വർമയും ഐശ്വര്യ രാജേഷുമാണ് ചിത്രത്തിൽ നായികാ വേഷങ്ങളിൽ എത്തുന്നത്. ജഗപതി ബാബുവും ചിത്രത്തിൽ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ഏപ്രിൽ 23ന് തീയേറ്ററുകളിൽ എത്തും.
ഫെബ്രുവരി 14 ന് ചിത്രത്തിലെ ഇന്കോസാരി എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ യുട്യൂബിൽ റിലീസ് ചെയ്തത് ആരാധകർ ആഘോഷമാക്കിയിരുന്നു.