Sunday, December 5, 2021

‘ചീരു നീയാണ് എന്‌റെ വെളിച്ചം’… പ്രതിസന്ധികള്‍ തരണം ചെയ്ത് മേഘ്‌ന സിനിമയിലേക്ക് തിരിച്ചു വരുന്നു…

സിനിമാപ്രേമികളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയായിരുന്നു കന്നഡ താരം ചിരഞ്ജീവി സര്‍ജ അകാലത്തില്‍ വിടപറഞ്ഞത്. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് നാളുകള്‍ പിന്നിടവെ ജൂണ്‍ ഏഴിനായിരുന്നു ചിരുവിന്റെ അപ്രതീക്ഷിത വിയോഗം. കുഞ്ഞതിഥി വരികയാണെന്ന സന്തോഷം ആഘോഷിച്ച് തീരും മുന്‍പായിരുന്നു മേഘ്‌നയ്ക്ക് ചിരുവിനെ നഷ്ടമായത്. നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് പോവുമ്പോഴും താന്‍ തിരിച്ച് വരുമെന്നായിരുന്നു ചിരു മേഘ്‌നയ്ക്ക് വാക്ക് കൊടുത്തത്. എന്നാല്‍ ആ വാക്ക് പാലിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

ചിരഞ്ജീവി മരിക്കുന്ന സമയത്ത് നാല് മാസം ഗര്‍ഭിണിയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ മേഘ്‌ന. തുടര്‍ന്നിങ്ങോട്ട് തന്റെ ദുഃഖങ്ങളെയെല്ലാം കടിച്ചമര്‍ത്തി പൊരുതിയ മേഘ്‌നയെയാണ് ആരാധകര്‍ കണ്ടത്. ചിരു ഇപ്പോഴും തനിക്കരികിലുണ്ട്, അദ്ദേഹത്തിന് തന്നെ വിട്ട് പോവാനാവില്ലെന്നായിരുന്നു മേഘ്‌ന പറഞ്ഞത്. ഇപ്പോഴിതാ ഭര്‍ത്താവിന്റെ പിറന്നാള്‍ ദിനത്തില്‍ സിനിമയിലേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ചിരിക്കുകയാണ് താരം.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു പ്രഖ്യാപനം. നവാഗതനായ വിശാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. മേഘ്നയുടേയും ചിരഞ്ജീവിയുടേയും ഉറ്റസുഹൃത്തും സംവിധായകനുമായ പന്നഗ ഭരണയാണ് ചിത്രം നിര്‍മിക്കുന്നത്. ത്രില്ലര്‍ സിനിമയില്‍ പ്രധാന കഥാപാത്രമായാണ് മേഘ്ന എത്തുന്നത്. ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ പ്രഖ്യാപനം. ഇതോടൊപ്പം മേഘ്‌ന എഴുതിയ കുറിപ്പും നെഞ്ചില്‍ തൊടുന്നതാണ്. ‘ഇത് നമ്മുടെ സ്വപ്നം’മറ്റൊരു ദിവസവും ഇതിലും മികച്ചതാവില്ല. മറ്റൊരു ടീമും ഇതിലും മികച്ചതാവില്ല.

ഇത് നിന്റെ പിറന്നാളാണ്, ഇത് നമ്മുടെ സ്വപനമാണ്. ഇത് നിനക്കു വേണ്ടിയാണ് ചീരു. പന്നയ്ക്കു വേണ്ടിയല്ലായിരുന്നെങ്കില്‍ ഇതേക്കുറിച്ച് ചിന്തിക്കുമോ എന്നുപോലും അറിയില്ല. ഞാനിപ്പോള്‍ കുടുംബത്തിലെത്തി. ഔദ്യോഗികമായി കാമറ റോളിങ് ആക്ഷന്‍.- മേഘ്ന കുറിച്ചു. രണ്ടു വര്‍ഷമായി സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ് മേഘ്ന രാജ്. ചിരഞ്ജീവിയുടെ പിറന്നാള്‍ ദിനത്തില്‍ മറ്റൊരു കുറിപ്പുകൂടി താരം പങ്കുവച്ചിട്ടുണ്ട്. ജീവിതം നിശ്ചലമാകുമ്പോള്‍, തുരങ്കത്തിന്റെ അറ്റത്ത് എപ്പോഴും ഒരു വെളിച്ചം ഉണ്ടാകും.

തന്റെ വെളിച്ചം ചീരുവാണ് എന്നാണ് മേഘ്‌ന കുറിക്കുന്നത്. ‘കഷ്ടതയുടെ അവസാനം എല്ലായ്പ്പോഴും വിജയമാണ്. അഗ്‌നി പരീക്ഷണം വലിയ കാര്യങ്ങള്‍ നേടുന്നതിലേക്കുള്ള പാതയാണ്, ആ പരീക്ഷണം ഒരിക്കലും എളുപ്പമുള്ളതല്ല. എല്ലാ പ്രതീക്ഷകളും മങ്ങുമ്പോള്‍, ജീവിതം നിശ്ചലമാകുമ്പോള്‍, തുരങ്കത്തിന്റെ അറ്റത്ത് എപ്പോഴും ഒരു വെളിച്ചം ഉണ്ടാകും. എന്നെ സംബന്ധിച്ചിടത്തോളം ആ വെളിച്ചം ചിരുവാണ്. ആ വെളിച്ചത്തിലേക്കാണ് എന്റെ യാത്ര. പ്രിയപ്പെട്ട ഭര്‍ത്താവിന് ജന്മദിനാശംസകള്‍. എന്റെ ജീവിതം, എന്റെ വെളിച്ചം.’- എന്ന് മേഘ്‌ന കുറിച്ചു. തന്‌റെ തിരിച്ചു വരവ് പ്രഖ്യാപിച്ചതോടെ നിരവധി ആരാധകരാണ് താരത്തിന് ആശംസകളും പ്രാര്‍ത്ഥനകളും അറിയിച്ച് എത്തിയത്.

Latest news

കുഞ്ഞെൽ ദോയുടെ രണ്ടാമത്തെ ടീസർപുറത്തിറങ്ങി.പേര് പ്രശ്‍നം എന്ന് ആസിഫ്

ആസിഫ് അലിയുടെ പുതിയ സിനിമ കുഞ്ഞെൽദോയുടെ രണ്ടമത്തെ ടീസർ പുറത്തിറങ്ങി. ഈ ചിത്രം സംവിധാനം ചെയുന്നത്ആർ ജെ മാത്തുകുട്ടിയാണ് അദ്ദേഹം ആദ്യമായി ചെയുന്ന സിനിമകൂടിയാണ് കുഞ്ഞെൽ ദോ. പേരിലാണ് പ്രശ്നം എന്ന് വ്യക്തമാകുന്നതാണ്...

ടാപ്പിംഗ് തൊഴിലാളിആയി സണ്ണി വെയിൻ .അപ്പൻ ഫസ്റ്റ്ലുക്ക് പോസ്റ്റർപുറത്തിറങ്ങി

അപ്പൻ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ് സണ്ണിവെയിൻ ഒരു ടാപ്പിംഗ് തൊഴിലാളിയായി എത്തുന്നത്.ഒരു നല്ല വേറിട്ട ഗെറ്റപ്പിലാണ് സണ്ണി എത്തുന്നത്. അപ്പൻ എന്ന ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത് സണ്ണി വെയിൻ...

അമ്മ ഉറങ്ങി കഴിഞ്ഞു പുറത്തു വന്ന്എനിക്കൊരുമ്മ തരുമോ ?പേടിച്ചുഗൗരി കൃഷ്ണ.

ടി വി പ്രേക്ഷകർക്ക് കൂടതൽ പ്രിയങ്കരിയായ താരം ആണ് ഗൗരി കൃഷ്ണ .സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ തന്റെ ആദ്യ കാലത്തു നേരിടേണ്ടി വന്ന മോശ സ്വഭാവത്തെ കുറിച്ച് പറയുകയാണ് എനിക്ക്...

ഭർത്താവിനെ ഉപേക്ഷിച്ചു കാമുകനുമായി കെട്ടിപിടിച്ചു നിൽ ക്കുന്ന അർച്ചന സുശീലന്റെചിത്രങ്ങൾവൈറൽ ആകുന്നു.

ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്ത് എന്റെ മാനസപുത്രി എന്ന സീരിയലിൽ ഗ്ലോറിയെ പ്രേക്ഷകർക്ക് ഒരിക്കലുംമറക്കാൻ കഴിയില്ല.മിനി സ്ക്രീൻ ലോകത്തു തന്റേതായ വ്യക്തകത നേടിയെടുത്ത നടിയാണ് അർച്ചന സുശീലൻ.ഒരു നായികയെക്കാൾ കൂടുതൽ ഇഷ്ട്ടം വില്ലൻറോളുകൾ...

Related news

മരക്കാർ സിനിമയെ പിന്തുണച്ചെത്തിയ സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞുമോഹൻലാൽ.

സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞു മോഹൻലാൽ മരക്കാർ സിനിമയെ പിന്തുണച്ചതിന്. മരക്കാരിനു റിലീസ് ആശമ്സ അർപ്പിച്ചു സുരേഷ് ഗോപി എഴുതിയ കുറുപ്പിനാണ് മോഹൻലാൽ നന്ദി അറിയിപ്പിച്ചത്.സുരേഷ് ഗോപി എഴുതിയ കുറിപ്പ് ഇതായിരുന്നു ലോകം...

തൻറെ മകളെ കുറിച്ച് അപമാനിക്കരുത് ..അത് താൻ അനുവദിക്കത്തില്ലന്ന്അഭിഷേക്ബച്ചൻ

ബോളിവുഡ് നായികനായകനും ഒപ്പം ജീവിതത്തിലെ നായികയും നായകനും കൂടിയാണ് ഐശ്വര്യ റായ് യും അഭിഷേക് ബച്ചനും .സോഷ്യൽമീഡിയയിൽ കൂടുതൽ ട്രോളുകൾക്ക് ഇര ആകുന്ന ഒരു സിനിമ താരം കൂടിയാണ് അഭിഷേക് ബച്ചൻഎന്നാൽ അതിനെ...

ശരൺ തന്റെ ഭാര്യയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ വൈറൽ ആകുന്നു

ടി വി സീരിയൽ രംഗത്തു തന്റെ മികവ് തെളിയിച്ച നായകനാണ് ശരൺ പുതുമന .ഒരുപാടെ പരമ്പരകളിൽ പോസിറ്റീവും നെഗറ്റിവും റോളുകൾ സ്വീകരിച്ച നായകൻ കൂടിയാണ് ശരൺ.ഇപ്പോൾ താരം അഭിനയിച്ചു കൊണ്ടിരിക്കുന്ന സീരിയിലാണ് കയ്യെത്തും...

ജീവിതം കരപിടിക്കാൻ ബുദ്ധിമുട്ടായിരുന്നു തുറന്നുപറഞ്ഞു നടി കെപി എസിലളിത

മലയാള സിനിമയുടെപ്രിയ നായികമാരിൽ ഒരാളാണ് കെ പി എ സി ലളിത. നല്ല വത്യസ്ഥ  കഥാപാത്രങ്ങൾ ചെയ്തു പ്രക്ഷകരെ പ്രിയങ്കരിയായി മാറിയ നടിയാണ് കെ പി എ സി ലളിത.ആദ്യം നാടകത്തിലൂടെ ആയിരുന്നു...