കടൽ കടന്ന് ജോർജുകുട്ടിയും കുടുംബവും ; വീണ്ടും റീമേക്കിനൊരുങ്ങി ദൃശ്യം !

0
103

വളരെയധികം ആരാധക പിന്തുണ ലഭിച്ച മികച്ച പ്രതികരണം ലഭിച്ച ഒരു മലയാള ചലച്ചിത്രം ആയിരുന്നു ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന എക്കാലത്തെയും ഹിറ്റ് ചലച്ചിത്രമായ ദൃശ്യം. 2013 ൽ ആയിരുന്നു ദൃശ്യത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്തത്. തുടർന്ന് 2021 ൽ രണ്ടാം ഭാഗവും എത്തി. പ്രേക്ഷകരുടെ ആകാംഷയുടെ മുൾമുനയിൽ നിർത്തി കൊണ്ടായിരുന്നു ദൃശ്യം ഒന്ന് അവസാനിച്ചത്. എന്നാൽ ദൃശ്യം രണ്ട് എത്തിയതോടെ അതിലും ആകാംക്ഷയോടെയാണ് ഓരോ സീനും മലയാളികൾ കണ്ടത്. കോവിഡ് പശ്ചാത്തലത്തിൽ ഒടിടി റിലീസ് ആയിരുന്നെങ്കിലും പ്രേക്ഷകർക്കിടയിൽ വലിയ ഒരു കോളിളക്കം തന്നെ ഉണ്ടാക്കുവാൻ ചിത്രത്തിന് സാധിച്ചു. ശേഷം പല അന്യഭാഷകളിലേയ്ക്കും ചിത്രം റീമേക്ക് ചെയ്യുകയും ചെയ്തു. ഇന്ത്യൻ ഭാഷകൾക്ക് പുറത്തേയ്ക്കും ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ഇന്നിപ്പോൾ അത്തരത്തിൽ വീണ്ടും റീമേക്കിന് ഒരുങ്ങുകയാണ് ദൃശ്യം. ഇന്നിപ്പോൾ ഇൻഡോനേഷ്യൻ ഭാഷയിലേക്കാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. ചിത്രത്തിന്റെ നിർമാതാവായ ആന്റണി പെരുമ്പാവൂരാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ഇന്നിപ്പോൾ പ്രേക്ഷകരെ അറിയിച്ചിരിയ്ക്കുന്നത്. ജക്കാർത്തയിൽ പിടി ഫാൽക്കൺ കമ്പനിയാണ് ചിത്രം ഇന്തോനേഷ്യയിൽ അവതരിപ്പിയ്ക്കുന്നത്. ചൈനീസ് ഭാഷയടക്കം 4 ഇന്ത്യൻ ഭാസഹകളിലും 2 വിദേശഭാഷകളിലും ദൃശ്യം റീമേക്ക് ചെയ്തു കഴിഞ്ഞിരുന്നു. ചൈനീസ് ഭാഷയിൽ റീമേക്ക് ചെയ്യപ്പെടുന്ന ആദ്യ മലയാള ചലച്ചിത്രം കൂടിയാണ് ദൃശ്യം.