വസ്ത്രം അഴിയ്ക്കാൻ ആവശ്യപ്പെട്ട് ആരാധകൻ ; അർച്ചന ചെയ്തത് എന്താണെന്ന് കണ്ടോ ?

0
113

നീലത്താമര എന്ന ഒറ്റ ചിത്രത്തിലൂടെയെത്തി മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് അർച്ചന കവി. തുടർന്നങ്ങോട്ട് നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാനും താരത്തിന് സാധിച്ചു. എന്നാൽ 2016 ൽ അർച്ചന തന്റെ ബാല്യകാല സുഹൃത്തും നടനും സംഗീതജ്ഞനുമായ അബിഷിനെ വിവാഹം കഴിച്ചതോടെ അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. എന്നാൽ ഇടക്കാലത്ത് വെച്ച് ഇരുവരും ബന്ധം വേർപെടുത്തിയതോടെ താരം വീണ്ടും വെബ് സീരീസുകളിലൂടെയും വ്ലോഗുകളിലൂടെയും പ്രേക്ഷകരുടെ മുന്നിലേയ്ക് എത്തുവാൻ തുടങ്ങി. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. പലപ്പോഴും താരം സമൂഹമാധ്യമങ്ങളിലും പ്രേക്ഷകർക്കിടയിലും ഒരു ചർച്ച വിഷയമായി മാറാറുണ്ട്. കാരണം അർച്ചനയുടെ തിരിച്ചു വരവ് മുമ്പുള്ളതിൽ നിന്നും വ്യത്യസ്തമായി കുറച്ച് ബോൾഡ് ആൻഡ് ഗ്ലാമറസ് ലുക്കിലായിരുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും സൈബർ ആക്രമണങ്ങൾക്ക് താരം ഇരയാകാറുണ്ട്. ഇന്നിപ്പോൾ അത്തരത്തിൽ താരം പങ്കുവെച്ചിരിയ്ക്കുന്ന ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറി ആണ് വൈറൽ ആയിരിയ്ക്കുന്നത്. അശ്ളീല സംഭാഷണത്തിനായി എത്തിയ ഒരാൾക്കെതിരെ ശക്തമായ മറുപടി എന്നോണമാണ് ആ ചാറ്റിന്റെ സ്ക്രീൻഷോട്ട് താരം പങ്കുവെച്ചിരിയ്ക്കുന്നത്. എന്നാൽ ഏതോ ഫേക്ക് അക്കൗണ്ടിൽ നിന്നാണ് ഇത്തരം ആക്രമണം താരത്തിന് നേരിടേണ്ടി വന്നതെന്നാണ് നിഗമനം. അർച്ചനയോട് വസ്ത്രം അഴിച്ച് കാണിയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു ഇയാൾ ചാറ്റിലൂടെ. എന്തായാലും ഇങ്ങനെ തന്നെ വേണം ഇത്തരക്കാർക്ക് മറുപടി നല്കാൻ എന്നാണ് ആരാധകരുടെ അഭിപ്രായം.