Tuesday, July 27, 2021

ബസ്റ്റർ കീറ്റൺ-നെ കുറിച്ച് നിങ്ങൾക്ക് എന്തൊക്കെ അറിയാം?

ചാർളി ചാപ്ലിൻ എന്ന നടനെ നമ്മൾ മലയാളികൾ ഉൾപ്പടെ എല്ലാവർക്കും അറിയാവുന്നതാണ്. 1914 ൽ ആയിരുന്നു ചാപ്ലിന്റെ ആദ്യ ചിത്രമായ ‘മേക്കിങ് എ ലിവിങ്’ റിലീസ് ആവുന്നത്. അതിനു ശേഷം ചാപ്ലിൻ തന്റെ സിനിമകൾ ഒക്കെ നിർമ്മിക്കാൻ തുടങ്ങി. ചാപ്ലിന്റെ സിനിമകൾ ഒക്കെയും നമ്മൾ തിരഞ്ഞു പിടിച്ച് കാണാറാണ് പതിവ്. എന്നാൽ ഇതേ കാലയളവിൽ നിശബ്ദ ചിത്രങ്ങളിലൂടെയാണ് ശ്രെദ്ധേയനായ ഒരു അഭിനേതാവ് ഉണ്ടായിരുന്നു, അതായത് 1917 ൽ ചാപ്ലിന്റെ സിനിമകളോടൊപ്പം അല്ലെങ്കിൽ അതിനും മുകളിൽ സ്ഥാനം ഉറപ്പിച്ച ഒരു അഭിനേതാവ്. ‘ബസ്റ്റർ കീറ്റൺ’. എന്നാൽ കീറ്റൺ എന്ന് അഭിനയ പ്രതിഭയെ കുറിച്ച് നമ്മളിൽ എത്ര പേർക്ക് അറിയാം ?? ഇന്നും സിനിമ ലോകം ചെയ്യാൻ മടിക്കുന്ന പല ആക്ഷൻ രംഗങ്ങളും മറ്റും കീറ്റൺ പണ്ടുതന്നെ തന്റെ സിനിമകളിൽ ഉപയോഗിച്ചവയാണ്.

1917 ൽ ആണ് ബസ്റ്റർ കീറ്റൺ എന്ന അഭിനേതാവ് സിനിമ ഇൻഡസ്ട്രയിലേക്ക് കടന്നു വരുന്നത്. ഷോർട് ഫിലിമ്സിലൂടെയായിരുന്നു തുടക്കം. ദി ബുച്ചർ ബോയ് എന്ന ഷോർട് ഫിലിമിലാണ് ബസ്റ്റർ കീറ്റൺ ആദ്യമായി അഭിനയിക്കുന്നത്. 1917 മുതൽ 1920 വരെ 14 ഷോർട് ഫിലിമുകളിൽ കീറ്റൺ അഭിനേതാവായി എത്തി. ഇതിൽ ഒന്നിന്റെ സംവിധായകനും കീറ്റൺ തന്നെയായിരുന്നു. 1920 മുതൽ കീറ്റൺ ന്റെ സാന്നിധ്യം സിനിമകളിലേക്ക് കടന്നു. ഒരു അഭിനേതാവ് മാത്രമല്ല, കൊമേഡിയൻ, സംവിധായകൻ, നിർമ്മാതാവ്, സ്ക്രീൻ റൈറ്റർ, സ്റ്റണ്ട് പെർഫോർമർ അങ്ങനെ ലോക സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു കീറ്റൺ.

ഇന്ത്യൻ സിനിമയെ, പ്രധാനമായും സിനിമയിലെ കോമഡിയെ ഇന്ന് കാണുന്ന രൂപത്തിലാക്കിയ ചുരുക്കം പേരുകളിൽ ഒരാളാണ് ബസ്റ്റർ കീറ്റൺ. One of the three Great Silent കോമേഡിയൻസ്-ൽ ഒരാൾ ആയിരുന്നു കീറ്റൺ. അമേരിക്കൻ ഫിലിം ക്രിറ്റിക്കർ ആയ റോജർ എബെർട്, ബസ്റ്റർ കീറ്റൺ-നെ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഡയറക്ടർ ആക്ടർ എന്ന് വിളിച്ചു. എബെർട്ടിനെ ഗ്രേറ്റ് മൂവി ലിസ്റ്റിൽ കീറ്റൺ-ന്റെ എല്ലാ സിനിമകളും ഇടം പിടിച്ചിട്ടുണ്ട്, ദി ഫിലിംസ് ഓഫ് ബസ്റ്റർ കീറ്റൺ എന്ന തലക്കെട്ടിൽ. ഈ ലിസ്റ്റിൽ നമ്മൾ മികച്ചതെന്ന് കരുതുന്ന പല സംവിധായകരുടെയും അഭിനേതാക്കളുടെയും ഒന്നോ രണ്ടോ സിനിമകൾ മാത്രമാണ് ഇടം പിടിച്ചിട്ടുള്ളതും. ഏറ്റവും മികച്ചതെന്ന് എബെർട്ട് വിലയിരുത്തുന്ന 10 സിനിമകളിൽ ഒന്ന് കീറ്റൺ-ന്റെ ദി ജനറൽ എന്ന സിനിമ ആണ്. 1920 ൽ പുറത്തിറങ്ങിയ ‘വൺ വീക്ക്’ ആണ് ഒരു അഭിനേതാവായും, റൈറ്റർ ആയും, സംവിധായകനുമായുള്ള കീറ്റൺ ന്റെ ആദ്യ ഇൻഡിപെൻഡന്റ് ചിത്രം. 19 മിനിറ്റ് ആണ് ഈ സിനിമയുടെ ദൈർഖ്യം. ഇതിലെ ഓരോ സീനും കാണുമ്പോൾ നമുക്ക് മനസ്സിലാകും കീറ്റൺ ന് അല്ലാതെ മറ്റാർക്കും അത്തരത്തിലൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ സാധിക്കില്ല എന്ന്. അന്നത്തെ കാലത്തെ റിസ്‌ക്കി ആയിട്ടുള്ള പല കാര്യങ്ങളും ആ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്, ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ കീറ്റൺ ന് ചെറിയ തരത്തിലുള്ള പരുക്ക് സംഭവിക്കുകയും ചെയ്തിരുന്നു. കീറ്റൺ-ന്റെ രണ്ടാമത്തെ ഇൻഡിപെൻഡന്റ് ചിത്രം 1920 ൽ പുറത്തിറങ്ങിയ ‘കോൺവിക്ട 13 ‘ആണ്. 20 min ആണ് ഈ സിനിമയുടെ ദൈർഖ്യം. 1923 വരെ 17 ഓളം ചിത്രങ്ങൾ buster keaton production ബാനറിൽ പുറത്തിറങ്ങി.

സിനിമ എന്ന കലാരൂപം ഇവോൾവ് ആയി വരുന്ന അന്നത്തെ കാലത്ത് അദ്ദേഹം തന്റെ സിനിമകളിൽ ഉൾപ്പെടുത്തിയ സാങ്കേതികതയും, പരിമിതികളും ഇന്നത്തെ ഏറ്റവും പുതിയ സാങ്കേതിക വിദ്യ കൊണ്ടുപോലും അന്നത്തെ ആ റിസൾട്ട് എത്രത്തോളം നമുക്ക് നേടാൻ കഴിയുമെന്നത് സംശയകരമാണ്. ദിലീപിന്റെ ഇവൻ മര്യാദരാമൻ നമ്മൾ മലയാളികൾ പല തവണ കണ്ടിട്ടുള്ള സിനിമയാണ്, ഇവൻ മര്യാദരാമൻ കീറ്റൺ ന്റെ 1923 ൽ റിലീസായ ‘ഔർ ഹോസ്പിറ്റാലിറ്റി’ എന്ന ചിത്രത്തിന്റെ റീമേക്ക് ആണെന്ന് എത്ര പേർക്ക് അറിയാം?

തീർത്തും ഭാവങ്ങൾ അവഗണിച്ചുകൊണ്ടുള്ള, ഡെഡ് പാൻ മുഖവും, വളരെ innocent ആയുള്ള ഒരു കഥാപാത്രവും, വളരെയധികം പ്രയാസകരം ആയിട്ടുള്ള ചുറ്റുപാടുമാണ് കീറ്റൺ തന്റെ മിക്ക സിനിമകളിലും ഉപയോഗിച്ചിട്ടുള്ളത്. ഒരിക്കലും തമാശ ആയി നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത പല കാര്യങ്ങളും തമാശവാദകരിക്കുന്ന തരത്തിലായിരുന്നു കീറ്റൺ സിനിമകൾ. അതിനുള്ള ഉത്തമ ഉധാഹരങ്ങൾ ആണ് Our Hospitality, The Chemist, The General തുടങ്ങിയ ചിത്രങ്ങളൊക്കെ. കീറ്റൺ ന്റെ ജനറൽ എന്ന ചിത്രത്തിലെ ട്രെയിൻ തകരുന്ന സീൻ ആണ് സൈലന്റ് മൂവിസിലെ തന്നെ ഏറ്റവും ചിലവേറിയ സിംഗിൾ ഷോട്ട്. നൂറു വർഷങ്ങൾക്ക് ഇപ്പുറത്ത് നിന്ന് നോക്കുമ്പോൾ പോലും അത്രയും പെർഫെക്റ്റ്ലി ടൈംഡ് ആയിട്ടുള്ള, പെർഫെക്റ്റ് ആയി കൊറിയോ ചെയ്തിട്ടുള്ള ഷോട്ടുകൾ അപൂർവമാണ്.

കീറ്റൺ ന്റെ ശബ്ദ ചിത്രങ്ങൾക്ക് ഒന്നും തന്നെ അദ്ദേഹത്തിന്റെ നിശബ്ദ ചിത്രങ്ങളുടെ മികവ് ഉണ്ടായിരുന്നില്ല. 1930 കൾക്ക് ശേഷം കീറ്റൺ-ന്റെ സാന്നിധ്യം സിനിമയിൽ കുറഞ്ഞുതുടങ്ങി. വളരെയധികം പ്രേക്ഷകരെ ചിരിപ്പിച്ച കീറ്റൺ-ന്റെ അവസാനകാലഘട്ടം കഷ്ടം നിറഞ്ഞതായിരുന്നു. ക്യാൻസർ ബാധിതനായ അദ്ദേഹം 1966 ൽ കാലിഫോർണിയയിൽ വെച്ച് മരണമടഞ്ഞു. 1960 ൽ മോഷൻ പിക്ചേഴ്സ് അക്കാദമി അദ്ദേഹത്തിന് അക്കാദമി ഹോണറേറി അവാർഡ് നൽകി ആദരിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി 1957 ൽ പാരാമൗണ്ട് പിക്ചേഴ്സ് ‘ദി ബസ്റ്റർ കെൽട്രോൺ മൂവീസ്’ എന്ന സിനിമയും ഒരുക്കിയിട്ടുണ്ട്.

Latest news

ഹരികൃഷ്ണൻസിൽ രണ്ട് ക്ലൈമാക്സ് വന്നതിന്റെ കാരണം ഇതാരുന്നോ ?

മലയാളത്തിന്റെ താരരാജാക്കൻമാരായ മമ്മൂട്ടിയും മോഹന്‍ലാലും ഒരേ പോലെ വിസ്മയം തീർത്ത ചിത്രമായിരുന്നു 1998-ൽ പുറത്തിറങ്ങിയ ഹരികൃഷ്ണന്‍സ്.ആ കാലഘട്ടത്തിൽ ബോളിവുഡിലെ പ്രമുഖ താരം ജൂഹി ചൗളയാണ് ഹരികൃഷ്ണന്‍സിന്‍ നായികയായിയെത്തിയത്.ഈ ചിത്രത്തിന്റെ വലിയ ഒരു പ്രത്യേകതയായിരുന്നു ...

ആ പേരിൽ അറിയപ്പെടാൻ ഒരു താൽപര്യവുമില്ല, തുറന്ന് പറഞ്ഞ് അര്‍ഥന ബിനു

വളരെ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ മലയാള ചിത്രമായിരുന്നു മുദ്ദുഗൗ. ഈ ചിത്രത്തിലൂടെ നായികയായ അഭിനേത്രിയാണ് അര്‍ഥന ബിനു. താരത്തിന്  എതിരെയുള്ള വ്യാജ വാര്‍ത്തകളില്‍ ശക്തമായ പ്രതികരിച്ച്‌ എത്തിയിരിക്കുകയാണ് അര്‍ഥന ബിനു. അര്‍ഥനയെ...

ആദ്യത്തെ സിനിമയിൽ പ്രതിഫലം കിട്ടിയില്ല എന്നാൽ നായികയെ കുറിച്ചറിയാൻ കഴിഞ്ഞു, ചെമ്പൻ വിനോദ്

വളരെ വ്യത്യസ്ത അഭിനയശൈലി കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടി താരമാണ് ചെമ്പൻ വിനോദ്.ഇപ്പോളിതാ താരത്തിന്റെ ആദ്യ ചിത്രമായ നായകനെ കുറിച്ച് തുറന്ന് പറയുകയാണ്. 2010ൽ പുറത്തിറങ്ങിയ ഈ ചിത്രം ലിജോ ജോസ്...

ആ സിനിമയെ കുറിച്ച് വികാരിയച്ഛനോട് പറഞ്ഞപ്പോൾ മറുപടി ഇങ്ങനെയായിരുന്നു , തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബൻ

മലയാളികളുടെ പ്രിയപ്പെട്ട യുവ താരം കുഞ്ചാക്കോ ബോബന്‍ വളരെ വേറിട്ട കഥാപാത്രമായി അഭിനയിച്ച ചിത്രമായിരുന്നു രാമന്റെ ഏദന്‍ തോട്ടം. അതെ പോലെ  ഒരു അഭിനേതാവ് എന്ന നിലയിൽ താരത്തിന് കൂടുതൽ പുതുമ നൽകിയ...

Related news

ആദ്യത്തെ സിനിമയിൽ പ്രതിഫലം കിട്ടിയില്ല എന്നാൽ നായികയെ കുറിച്ചറിയാൻ കഴിഞ്ഞു, ചെമ്പൻ വിനോദ്

വളരെ വ്യത്യസ്ത അഭിനയശൈലി കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടി താരമാണ് ചെമ്പൻ വിനോദ്.ഇപ്പോളിതാ താരത്തിന്റെ ആദ്യ ചിത്രമായ നായകനെ കുറിച്ച് തുറന്ന് പറയുകയാണ്. 2010ൽ പുറത്തിറങ്ങിയ ഈ ചിത്രം ലിജോ ജോസ്...

ആ സിനിമയെ കുറിച്ച് വികാരിയച്ഛനോട് പറഞ്ഞപ്പോൾ മറുപടി ഇങ്ങനെയായിരുന്നു , തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബൻ

മലയാളികളുടെ പ്രിയപ്പെട്ട യുവ താരം കുഞ്ചാക്കോ ബോബന്‍ വളരെ വേറിട്ട കഥാപാത്രമായി അഭിനയിച്ച ചിത്രമായിരുന്നു രാമന്റെ ഏദന്‍ തോട്ടം. അതെ പോലെ  ഒരു അഭിനേതാവ് എന്ന നിലയിൽ താരത്തിന് കൂടുതൽ പുതുമ നൽകിയ...

പ്രേമത്തിൽ നിന്നും അങ്ങനെയൊരു അനുഭവം ഉണ്ടായപ്പോൾ ഞാൻ നല്ലവനായി, ഷറഫുദീന്‍ പറയുന്നു

പ്രേമം എന്ന സിനിമയിലൂടെ  അല്‍ഫോന്‍സ്‌ പുത്രന്‍ എന്ന സംവിധായകനാണ് തന്നെ നന്നാക്കിയതെന്നും തനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് ആ ചിത്രമെന്നും യാതൊരു മടിയും കൂടാതെ തുറന്ന് പറയുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ...

ദാമ്പത്യജീവിതത്തിന് ശേഷം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആര്യ

വളരെ ഏറെ വിവാദങ്ങൾക്ക് ശേഷമാണ് തമിഴ് സൂപ്പർ നടൻ ആര്യയുടെയും പ്രമുഖ നടി സയേഷയുടെയും വിവാഹം നടന്നത്. ആര്യ വധുവിനെ കണ്ടെത്തുന്നതിനായി നടത്തിയ റിയാലിറ്റി ഷോയിൽ നിന്നും ഒരു പെൺകുട്ടിയെ പോലും കണ്ടെത്താനായില്ല....

ഈ കാരണം കൊണ്ടാണോ മുകേഷും ദേവികയും തമ്മിൽ വേർപിരിയുന്നത്

മലയാള സിനിമാ ലോകത്തിലെ സജീവ നടനും അതെ പോലെ തന്നെ കൊല്ലം എം.എല്‍.എയുമായ എം.മുകേഷും പ്രമുഖ നര്‍ത്തകി മേതില്‍ ദേവികയും തമ്മിൽ വിവാഹബന്ധം വേർപ്പെടുത്താൻ പോകുന്നുവെന്ന വാർത്ത ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.പക്ഷെ എന്നാൽ...

വീണ്ടും ഒരു പ്രണയ ചിത്രത്തിൽ നായകനാകാനൊരുങ്ങി നിവിൻ പോളി

മലയാളത്തിന്റെ പ്രിയ യുവ നടൻ നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായിയെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് താരം. ഈ വർഷം ആദ്യമാണ് ഈ ചിത്രം പ്രഖ്യാപിച്ചത്. പ്രമുഖ സംവിധായകൻ വിനയ് ഗോവിന്ദ് കിളി പോയി,...

ആ ഒരു നടൻ കാരണമാണോ ദിവ്യ അഭിരാമിയായി മാറിയത്!

ഒരു സമയത്ത് മലയാള സിനിമാ ലോകത്ത് തന്റേതായ സ്ഥാനം നേടിയ നടിയാണ് അഭിരാമി. താരത്തിന്റെ യഥാർത്ഥ പേര് ദിവ്യ ഗോപികുമാര്‍യെന്നാണ്.അഭിരാമി  ഈ പേര് സ്വീകരിച്ചത് ടെലിവിഷൻ അവതാരകയായി ജീവിതം തുടങ്ങുന്ന സമയത്താണ്. വളരെ...

അച്ഛന്റെ ആ ഉപദേശം ഞാൻ കേൾക്കാൻ തയ്യാറായില്ല, തുറന്ന് പറഞ്ഞ് അഹാന കൃഷ്ണ

മലയാളികളുടെ പ്രിയ നടി അഹാന കൃഷ്ണ ഇപ്പോൾ അഭിനയ മേഖല തിരഞ്ഞെടുത്തപ്പോൾ പിതാവ് നൽകിയ ഉപദേശത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ്. അച്ഛൻ ആ സമയത്ത് നൽകിയ ഒരു ഉപദേശം ഈ നിമിഷം വരെ ചെവി...