Sunday, December 5, 2021

“ദിലീപിന് വേണ്ടി ആ സിനിമ നീട്ടിവെച്ചു” സംവിധായകന്‍ ലാല്‍ജോസ് പറയുന്നു…

ദിലീപ് എന്ന ജനപ്രിയ നടന്‌റെ തലവര തെളിയുന്നത് വരെ തന്‌റെ മനസ്സിലുണ്ടായിരുന്ന സിനിമയെ പുറം ലോകം അറിയാതെ ദിലീപിനായി കാത്ത് വെച്ചതിന്‌റെ ഓര്‍മ്മകള്‍ പങ്കവുവെയ്ക്കുകയാണ് സംവിധായകന്‍ ലാല്‍ജോസ്. ദിലീപ്-ബെന്നി പി നായരമ്പലം- ലാല്‍ജോസ് കൂട്ടുകെട്ടില്‍ 2005-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ചാന്ത്‌പൊട്ട്’. ‘ചാന്ത്‌പൊട്ട്’ താന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്ലാന്‍ ചെയ്തിരുന്നതാണെന്നും എന്നാല്‍ ദിലീപ് സ്റ്റാര്‍ എന്ന നിലയില്‍ വലിയ ഒരു ഇമേജ് സൃഷ്ടിക്കുമ്പോള്‍ അത് ചാന്ത്‌പൊട്ട് എന്ന സിനിമയ്ക്ക് ഗുണകരമാകുമെന്ന് തോന്നിയതിനാലാണ് ദിലീപ് സൂപ്പര്‍ താരമായി കഴിഞ്ഞ ശേഷം ആ സിനിമ ചെയ്തതെന്നും ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് ലാല്‍ ജോസ് പറയുന്നു.ബെന്നി പി. നായരമ്പലം തിരക്കഥ എഴുതി ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രം 2005 ല്‍ ആണ് റിലീസ് ചെയ്തത്. ലാല്‍ ക്രിയേഷന്‍സാണ് സിനിമ നിര്‍മ്മച്ചത്. ഗോപികയായിരുന്നു നായികയായി എത്തിയത്. ‘ചാന്തുപൊട്ട് എന്ന സിനിമ ദിലീപ് എന്ന നടനെ വച്ച് തന്നെ ചെയ്യണമെന്നു എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ദിലീപിനല്ലാതെ മറ്റൊരാള്‍ക്കും ആ റോള്‍ അത്ര സരസമായി അവതരിപ്പിക്കാന്‍ കഴിയില്ല. ദിലീപ് ഒരു ചെറിയ സ്റ്റാര്‍ ആയി തുടങ്ങിയപ്പോള്‍ തന്നെ ആ സിനിമയുടെ ചര്‍ച്ചകള്‍ നടന്നിരുന്നു. പക്ഷേ പിന്നീട്് ദിലീപിന്റെ വലിയൊരു വളര്‍ച്ചയ്ക്ക് വേണ്ടി ആ സിനിമ ഞങ്ങള്‍ നീട്ടിവയ്ക്കുകയായിരുന്നു. കാരണം വലിയ ക്യാന്‍വാസില്‍ പറയേണ്ട ഒരു സിനിമയാണ് ‘ചാന്തുപൊട്ട്’.‘അത് ചെയ്യണമെന്നു തീരുമാനിച്ചപ്പോള്‍ തന്നെ അതിനു തയ്യാറെടുത്തിരുന്നെങ്കില്‍ ദിലീപ് ഇപ്പോള്‍ അഭിനയിച്ചിരിക്കുന്ന ഒരു സ്റ്റാര്‍ഡം ഇമേജ് ആ സിനിമയ്ക്ക് ലഭിക്കില്ല. ദിലീപ് ഒരു സൂപ്പര്‍ താരമായിട്ടു ആ സിനിമ എടുക്കുന്നതാണ് അതിന്റെ ബിസിനസിനു നല്ലതെന്ന് മനസിലാക്കിയിട്ടാണ് പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞു ആ സിനിമ ചെയ്തത്’ ലാല്‍ ജോസ് പറയുന്നു. ദിലീപിന്‌റെ സിനിമാ ജീവിതത്തില്‍ തന്നെ ഒരു പൊന്‍തൂവല്‍ ആയിരുന്നു ചാന്ത്‌പൊട്ട് എന്ന സിനിമ.ദീലിപിനും ഗോപികയ്ക്കും ഒപ്പം ഭാവന, ഇന്ദ്രജിത്ത്, ബിജു മേനോന്‍, ഗോഭ മോഹന്‍, ലാല്‍ രാജന്‍ പി ദേവ്, സുകുമാരി എന്നിവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. സിനിമയ്‌ക്കൊപ്പം തന്നെ ഗാനങ്ങളും ഏറ ശ്രദ്ധിക്കപ്പെട്ടിരുന്നു. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയുടെ വരികള്‍ക്ക് വിദ്യാസാഗര്‍ ആയിരുന്നു സംഗീതം നല്‍കിയത്. എസ് ജാനകി, പി ജയചന്ദ്രന്‍, വിനീത് ശ്രീനിവാസന്‍, ഷഹബാസ് അമന്‍, സുജാത, ഫ്രങ്കോ, രഞ്ജനി എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്.

Latest news

കുഞ്ഞെൽ ദോയുടെ രണ്ടാമത്തെ ടീസർപുറത്തിറങ്ങി.പേര് പ്രശ്‍നം എന്ന് ആസിഫ്

ആസിഫ് അലിയുടെ പുതിയ സിനിമ കുഞ്ഞെൽദോയുടെ രണ്ടമത്തെ ടീസർ പുറത്തിറങ്ങി. ഈ ചിത്രം സംവിധാനം ചെയുന്നത്ആർ ജെ മാത്തുകുട്ടിയാണ് അദ്ദേഹം ആദ്യമായി ചെയുന്ന സിനിമകൂടിയാണ് കുഞ്ഞെൽ ദോ. പേരിലാണ് പ്രശ്നം എന്ന് വ്യക്തമാകുന്നതാണ്...

ടാപ്പിംഗ് തൊഴിലാളിആയി സണ്ണി വെയിൻ .അപ്പൻ ഫസ്റ്റ്ലുക്ക് പോസ്റ്റർപുറത്തിറങ്ങി

അപ്പൻ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ് സണ്ണിവെയിൻ ഒരു ടാപ്പിംഗ് തൊഴിലാളിയായി എത്തുന്നത്.ഒരു നല്ല വേറിട്ട ഗെറ്റപ്പിലാണ് സണ്ണി എത്തുന്നത്. അപ്പൻ എന്ന ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത് സണ്ണി വെയിൻ...

അമ്മ ഉറങ്ങി കഴിഞ്ഞു പുറത്തു വന്ന്എനിക്കൊരുമ്മ തരുമോ ?പേടിച്ചുഗൗരി കൃഷ്ണ.

ടി വി പ്രേക്ഷകർക്ക് കൂടതൽ പ്രിയങ്കരിയായ താരം ആണ് ഗൗരി കൃഷ്ണ .സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ തന്റെ ആദ്യ കാലത്തു നേരിടേണ്ടി വന്ന മോശ സ്വഭാവത്തെ കുറിച്ച് പറയുകയാണ് എനിക്ക്...

ഭർത്താവിനെ ഉപേക്ഷിച്ചു കാമുകനുമായി കെട്ടിപിടിച്ചു നിൽ ക്കുന്ന അർച്ചന സുശീലന്റെചിത്രങ്ങൾവൈറൽ ആകുന്നു.

ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്ത് എന്റെ മാനസപുത്രി എന്ന സീരിയലിൽ ഗ്ലോറിയെ പ്രേക്ഷകർക്ക് ഒരിക്കലുംമറക്കാൻ കഴിയില്ല.മിനി സ്ക്രീൻ ലോകത്തു തന്റേതായ വ്യക്തകത നേടിയെടുത്ത നടിയാണ് അർച്ചന സുശീലൻ.ഒരു നായികയെക്കാൾ കൂടുതൽ ഇഷ്ട്ടം വില്ലൻറോളുകൾ...

Related news

അഭിയുടെ ഓർമകൾക്ക് നാലാണ്ട് ; ഇന്നും ആരാധകർ നെഞ്ചോട് ചേർത്ത് അഭിയുടെ ആമിനാത്ത

മലയാളികൾ ഇന്നും നെഞ്ചോട് ചേർക്കുന്ന ഒരു മുഖമാണ് നടൻ അഭിയുടെത്. ഒട്ടേറെ ചലച്ചിത്രങ്ങളിൽ ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരത്തിന് നിരവധി ആരാധകരെയാണ് സ്വന്തമാക്കാൻ സാധിച്ചത്. അഭിയുടെ ഓർമ്മകൾക്ക് ഇന്ന് നാലു...

സിനിമയിൽ എത്തുന്നതിനു മുൻപ് ജയറാമിന്റെ ജോലി ഇതായിരുന്നു

മലയാള സിനിമയിലെ സൂപ്പർ താരമാണ് ജയറാം. ഒട്ടേറെ ഹിറ്റ് ചലച്ചിത്രങ്ങളിലൂടെ ജയറാം മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമായി മാറുകയായിരുന്നു. എന്നാൽ ഇന്ന് സിനിമയിൽ എത്തുന്നതിനു മുൻപുള്ള താരത്തിന്റെ ജോലി എന്തായിരുന്നു എന്ന ചോദ്യത്തിനുള്ള...

വളരെ ചെറുപ്പത്തിൽ തന്നെ സിനിമയില്‍ എത്തിയ ആളാണ് ഞാൻ ; മനസ്സ് തുറന്ന് ഭാവന

നമ്മൾ എന്ന മലയാള ചലച്ചിത്രത്തിലെ പരിമളം എന്ന കഥാപാത്രത്തിനെ ആർക്കും അത്ര പെട്ടെന്ന് മറക്കാൻ സാധിക്കില്ല. അക്കാലത്തെ പരിമളം വലിയൊരു ഓളം തന്നെയായിരുന്നു സൃഷ്ടിച്ചത്. ഇന്നും പരിമളം എന്ന പേര് പലപ്പോഴും നമ്മൾ...

എന്റെ പേരക്കുട്ടികളുടെ കൂടെ സമയം ചെലവിടണം ; രൺബീറിന്റെ വിവാഹത്തെ കുറിച്ച് ഋഷി കപൂർ

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും തമ്മിലുള്ള പ്രണയം കുറച്ച്‌ നാളുകളായി ബോല്‍വുഡിലേയും ഗോസിപ്പ് കോളങ്ങളിലേയും ചൂടേറിയ ചര്‍ച്ചാ വിഷയമാണ്. നേരത്തെ രണ്‍ബീറും ആലിയയും ഡിസംബറില്‍ വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അടുത്ത...

പുഷ്പായിൽ സാമന്ത എത്തുക അൾട്രാ ഗ്ലാമറസായി ; പ്രതിഫലം ഒന്നരക്കോടി

പുഷ്പ എന്ന അല്ലു അര്‍ജുന്‍ സിനിമയിലെ സാമന്തയുടെ ഐറ്റം ഡാൻസാണ് ഇപ്പോൾ സോഷ്യൽ ലോകത്തെ പ്രധാന ചർച്ച വിഷയം. കാരണം, അൾട്രാ ഗ്ലാമറസ് ആയാണ് ഡാൻസിൽ സാമന്ത പ്രത്യക്ഷപ്പെടുന്നത്. ഒന്നരക്കോടി രൂപയാണ് ഐറ്റം...

മഞ്ഞക്കിളിയായ് അപർണ ; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഒട്ടേറെ ആരാധകരുള്ള ഒരു താരമാണ് അപർണ തോമസ്. അവതാരകയായി എത്തി മലയാളി മനസ്സിൽ ഇടം നേടിയ താരം അവതാരകനും അഭിനേതാവുമായ ജീവയുടെ ഭാര്യ എന്നതിനപ്പുറം അവതാരക എന്ന നിലയിൽ സ്വന്തമായ വ്യക്തിത്വം തെളിയിക്കുവാൻ...

ഭാവനയുമായി റൊമാൻസ് നടക്കില്ല – കുഞ്ചാക്കോ ബോബൻ

മലയാള സിനിമയിലെ റൊമാന്റിക് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. ഒട്ടേറെ റൊമാന്റിക് ചിത്രങ്ങളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരത്തിന് ഒട്ടേറെ ആരാധകരാണ് ഉള്ളത്. ഇന്നിപ്പോൾ താരം പറഞ്ഞ ഒരു കാര്യമാണ് ചർച്ചയാകുന്നത്. നടി...

അതിലാണ് വാണി വീണുപോയത് ; വാണിയെ വീഴ്ത്തിയതെങ്ങനെയെന്ന് പറഞ്ഞ് ബാബുരാജ്

ഒരുകാലത്ത് ആക്ഷന്‍ സിനിമകളിലൂടെ ഞെട്ടിച്ച വാണി വിശ്വനാഥിന്റെയും നടൻ ബാബു രാജിന്റെയും കുടുംബ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് വലിയ താല്പര്യമാണ്. അത്തരത്തിൽ ബാബുരാജും വാണി വിശ്വനാഥും തമ്മിലുള്ള പ്രണയത്തെ കുറിച്ച് ബാബുരാജ് പറഞ്ഞ...