Monday, January 24, 2022

‘ഇതൊക്കെ മയക്ക് മരുന്ന് അടിച്ച് പറയുന്നതാണോ’ ? കങ്കണ റണൗത്തിന് നേരെ രൂക്ഷ വിമര്‍ശനം, പത്മശ്രീ തിരിച്ചെടുക്കാന്‍ ആവശ്യം!

ബോളിവുഡ് നായിക കങ്കണ റണൗത്തിന്റെ വിവാദ പരാമര്‍ശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിഷയമായിരിക്കുന്നത്. തന്റെ അഭിപ്രായങ്ങളും പ്രതികരണങ്ങളും ആളും തരവും സ്ഥലവും കാലവും നോക്കാതെ പറയുന്നതിന് നടിക്ക് ഇതിന് മുന്‍പും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ നടി ഇന്നലെ നടത്തിയ പരാമര്‍ശമാണ് കത്തിപടരുന്നത്.കങ്കണയുടെ കയ്യില്‍ നിന്ന് പത്മശ്രീ തിരിച്ചെടുക്കണം എന്നടക്കമുള്ള ആരോപണങ്ങളാണ് എല്ലാ ഭാഗങ്ങളില്‍ നിന്നും ഉയരുന്നത്. 2014ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായപ്പോഴാണ് യഥാര്‍ഥത്തില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടയതെന്നും 1947ല്‍ കിട്ടിയ സ്വാതന്ത്ര്യം ഭിക്ഷയായിരുന്നെന്നുമാണ് കങ്കണാ റണൗത്ത് ഒരു ടിവി അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതാണ് വന്‍വിവാദങ്ങള്‍ക്ക് വഴിവെച്ചത്. വിഷയത്തില്‍ നടിയെ അറസ്റ്റ് ചെയ്യണമെന്നും പത്മശ്രീ പുരസ്‌കാരം തിരിച്ചെടുക്കണമെന്നും അടക്കമുള്ള മുറവിളികളാണ് ഉയരുന്നത്. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും നടിയ്ക്ക് എതിരെ രംഗത്തുണ്ട്. കങ്കണക്ക് നല്‍കിയ പത്മ പുരസ്‌കാരം തിരിച്ചെടുക്കണമെന്നും സിവിലിയന്‍ പുരസ്‌കാരം നല്‍കും മുമ്പ് മാനസിക നില പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ അഭിപ്രായപ്പെട്ടു.രാജ്യത്തെയും മഹാന്മാരെയും അവമതിക്കുന്നവര്‍ക്ക് പുരസ്‌കാരം നല്‍കാതെ നോക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ വല്ലഭായി പട്ടേല്‍ തുടങ്ങിയ ഉന്നത നേതാക്കളെയും ഭഗത് സിങ്, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയ രക്തസാക്ഷികളെ അപമാനിക്കുന്നതുമാണ് നടിയുടെ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു. രാജ്യദ്രോഹമെന്നാണ് കങ്കണയുടെ പ്രസ്താവനയെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. മയക്കുമരുന്ന് ഉപയോഗിച്ച ശേഷമാണ് കങ്കണ വിവാദ പരാമര്‍ശം നടത്തിയതെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ആരോപിച്ചു. മലാന ക്രീം എന്ന മയക്കുമരുന്ന് ഉപയോഗിച്ച ശേഷമാണ് നടിയുടെ പ്രസ്താവനയെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. കങ്കണയുടെ പ്രസ്താവനയെ അപലപിക്കുന്നു. സ്വാതന്ത്ര്യ സമര പോരളികളെ അവര്‍ അപമാനിച്ചു. അവരില്‍ നിന്ന് പത്മ പുരസ്‌കാരം തിരിച്ചുവാങ്ങി അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കങ്കണക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആംആദ്മി പാര്‍ട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ മുംബൈ പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കങ്കണയ്ക്ക് നല്‍കിയ പത്മശ്രീ തിരിച്ചെടുക്കണം എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ഹാഷ്ടാഗുകകള്‍ കൊണ്ട് നിറയുകയാണ്.

Latest news

ഇത്രയും നല്ല ഒരു ഹൊറർചിത്രം കണ്ടിട്ടില്ല; ഭൂതകാലത്തെ വാനോളം പുകഴ്ത്തിരാംഗോപാൽവർമ്മ

വെത്യസ്ത വേഷത്തിൽ ഷെയിൻനിഗവും , രേവതി യും മത്സരിച്ച അഭിനയിച്ച ചിത്രമാണ്  ഭൂതകാലം. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ചിത്രത്തെ വാനോളം പുകഴ്ത്തി ബോളിവുഡ് സംവിധയകാൻ രാംഗോപാൽവർമ്മ. ഭൂത്, രാത്ത്, ട്വൽവ്...

ധാക്ക ഫിലിം ഫെസ്റ്റിവൽ,ഏഷ്യൻ മത്സര വിഭഗത്തിൽ ഏറ്റവും നല്ല നടനായി ജയസൂര്യ…

ധാക്ക രാജ്യന്തര ചലച്ചിത്ര മേളയിൽ ഏഷ്യൻ മത്സര വിഭാഗത്തിൽ മികച്ച നടനായി ജയസൂര്യയെ തേടി എത്തി. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയുന്ന സണ്ണി എന്ന ചിത്രത്തിന് ആണ് ഈ അവാർഡ് പുരസ്‌കാരംലഭിച്ചത്. ഈ...

ഹൃദയത്തെ പ്രശംസിച്ചു കൊണ്ട് രാഹുൽ മാങ്കൂട്ടത്തിന്റെ വാക്കുകൾ ഇങ്ങനെ…

മലയാളസിനിമപ്രേഷകരുടെ  ഹൃദയം കവർന്ന ഹൃദയം സിനിമയെ പ്രശംസിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടം. മറവിയിൽ  വല പിടിച്ചു കിടന്നിരുന്ന ഗൃഹാതുരത്തിന്റെ അറകൾ തുറക്കാൻ സഹായിച്ചതിനും പഴയകാലത്തിന്റെ ജീവിതത്തിന്റെ അഭിവാജ്യഘടകമായ മനുഷ്യരെ...

സീരിയൽ നടി ദേവിക നമ്പ്യാർ വിവാഹിതയായി

മലയാളി ടി വി പ്രേഷകരുടെ പ്രിയ നടി ദേവിക നമ്പ്യാർ വിവാഹിതയായി. കുറച്ചു നാളുകൾക്കു മുൻപ് തന്നെ ദേവികയുടെ വിവാഹത്തിന്റെ വാർത്തകൾ വന്നിരുന്നു. അവസാനം ഗുരുവായൂർ അമ്പലനടയിൽ വെച്ച്ലളിതമായ രീതിയിലാണ് വിവാഹം നടന്നത്....

Related news

അമ്മയുടെ പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളുടെ കൂട്ടത്തിൽ ബറോസ് ലുക്കിൽ മോഹൻലാലും

അമ്മയുടെ പുതിയ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ ആദ്യ മീറ്റിംഗ് കൊച്ചിയിൽ നടന്നു .ഇലക്ഷന് ശേഷം  ആദ്യമായി നടന്ന മീറ്റിംഗ് ആണ് ഇത് .സിനിമയിൽ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഇന്റേർണൽ കമ്മറ്റിയും സംഘടനയിൽ ഉണ്ടെന്നു  മോഹൻലാൽ...

അഭിയുടെ ഓർമകൾക്ക് നാലാണ്ട് ; ഇന്നും ആരാധകർ നെഞ്ചോട് ചേർത്ത് അഭിയുടെ ആമിനാത്ത

മലയാളികൾ ഇന്നും നെഞ്ചോട് ചേർക്കുന്ന ഒരു മുഖമാണ് നടൻ അഭിയുടെത്. ഒട്ടേറെ ചലച്ചിത്രങ്ങളിൽ ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരത്തിന് നിരവധി ആരാധകരെയാണ് സ്വന്തമാക്കാൻ സാധിച്ചത്. അഭിയുടെ ഓർമ്മകൾക്ക് ഇന്ന് നാലു...

സിനിമയിൽ എത്തുന്നതിനു മുൻപ് ജയറാമിന്റെ ജോലി ഇതായിരുന്നു

മലയാള സിനിമയിലെ സൂപ്പർ താരമാണ് ജയറാം. ഒട്ടേറെ ഹിറ്റ് ചലച്ചിത്രങ്ങളിലൂടെ ജയറാം മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമായി മാറുകയായിരുന്നു. എന്നാൽ ഇന്ന് സിനിമയിൽ എത്തുന്നതിനു മുൻപുള്ള താരത്തിന്റെ ജോലി എന്തായിരുന്നു എന്ന ചോദ്യത്തിനുള്ള...

വളരെ ചെറുപ്പത്തിൽ തന്നെ സിനിമയില്‍ എത്തിയ ആളാണ് ഞാൻ ; മനസ്സ് തുറന്ന് ഭാവന

നമ്മൾ എന്ന മലയാള ചലച്ചിത്രത്തിലെ പരിമളം എന്ന കഥാപാത്രത്തിനെ ആർക്കും അത്ര പെട്ടെന്ന് മറക്കാൻ സാധിക്കില്ല. അക്കാലത്തെ പരിമളം വലിയൊരു ഓളം തന്നെയായിരുന്നു സൃഷ്ടിച്ചത്. ഇന്നും പരിമളം എന്ന പേര് പലപ്പോഴും നമ്മൾ...

എന്റെ പേരക്കുട്ടികളുടെ കൂടെ സമയം ചെലവിടണം ; രൺബീറിന്റെ വിവാഹത്തെ കുറിച്ച് ഋഷി കപൂർ

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും തമ്മിലുള്ള പ്രണയം കുറച്ച്‌ നാളുകളായി ബോല്‍വുഡിലേയും ഗോസിപ്പ് കോളങ്ങളിലേയും ചൂടേറിയ ചര്‍ച്ചാ വിഷയമാണ്. നേരത്തെ രണ്‍ബീറും ആലിയയും ഡിസംബറില്‍ വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അടുത്ത...

പുഷ്പായിൽ സാമന്ത എത്തുക അൾട്രാ ഗ്ലാമറസായി ; പ്രതിഫലം ഒന്നരക്കോടി

പുഷ്പ എന്ന അല്ലു അര്‍ജുന്‍ സിനിമയിലെ സാമന്തയുടെ ഐറ്റം ഡാൻസാണ് ഇപ്പോൾ സോഷ്യൽ ലോകത്തെ പ്രധാന ചർച്ച വിഷയം. കാരണം, അൾട്രാ ഗ്ലാമറസ് ആയാണ് ഡാൻസിൽ സാമന്ത പ്രത്യക്ഷപ്പെടുന്നത്. ഒന്നരക്കോടി രൂപയാണ് ഐറ്റം...

മഞ്ഞക്കിളിയായ് അപർണ ; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഒട്ടേറെ ആരാധകരുള്ള ഒരു താരമാണ് അപർണ തോമസ്. അവതാരകയായി എത്തി മലയാളി മനസ്സിൽ ഇടം നേടിയ താരം അവതാരകനും അഭിനേതാവുമായ ജീവയുടെ ഭാര്യ എന്നതിനപ്പുറം അവതാരക എന്ന നിലയിൽ സ്വന്തമായ വ്യക്തിത്വം തെളിയിക്കുവാൻ...

ഭാവനയുമായി റൊമാൻസ് നടക്കില്ല – കുഞ്ചാക്കോ ബോബൻ

മലയാള സിനിമയിലെ റൊമാന്റിക് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. ഒട്ടേറെ റൊമാന്റിക് ചിത്രങ്ങളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരത്തിന് ഒട്ടേറെ ആരാധകരാണ് ഉള്ളത്. ഇന്നിപ്പോൾ താരം പറഞ്ഞ ഒരു കാര്യമാണ് ചർച്ചയാകുന്നത്. നടി...