Wednesday, April 21, 2021

‘കടുവ’യ്ക്ക് പിന്നിൽ കോളിവുഡ് കൈകളും !!

മലയാളസിനിമയ്ക്ക് ഓർത്ത് വയ്ക്കാൻ കുറെ മാസ്സ് കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ഷാജി കൈലാസ്. പ്രിത്വിരാജിനെ നായകനാക്കി അദ്ദേഹം ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കടുവ’. 90 കളിലെ ഒരു പീരീഡ്‌ സിനിമയായ ‘കടുവ’യിൽ കോട്ടയംകാരൻ പ്ലാന്റർ ആയ കടുവക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തെയാണ് പ്രിത്വി അവതരിപ്പിക്കുന്നത്. ജിനു എബ്രഹാമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് ‘കടുവ’യ്ക്ക് വേണ്ടി സംഗീതസംവിധാനം നിർവഹിക്കുന്നത്, കോളിവുഡ് സംഗീത സംവിധായകൻ തമനാണ്. ഹൈദെരാബാദിൽ അദ്ദേഹവുമായുള്ള കൂടികാഴ്ചകളിലാണത്രെ സംവിധായകനും തിരക്കഥാകൃത്തും.

ഇതിനിടയ്ക്ക് ചില പ്രശ്നങ്ങളുടെ കുരുക്കിൽ ചെന്ന് പെട്ടിരുന്നു ‘കടുവ’. സുരേഷ് ഗോപി നായകനായി ‘ഒറ്റക്കൊമ്പൻ’ എന്നൊരു ചിത്രം അന്നൗൻസ് ചെയ്തിരുന്നു. ആ ചിത്രത്തിൽ സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേര് കടുവക്കുന്നേൽ കുറുവച്ചൻ എന്ന് തന്നെയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പ്രഖ്യാപിച്ചത്. തുടർന്ന് നടന്ന നിയമയുദ്ധത്തിൽ ജിനു എബ്രഹാം വിജയിക്കുകയായിരുന്നു.

പ്രിത്വിരാജിനാകട്ടെ ഒന്നിന് പുറകെ മറ്റൊന്നായി കൈനിറയെ ചിത്രങ്ങളുടെ തിരക്കുകളിലാണ്. ബോളിവുഡ് ചിത്രം അംധാതുനിന്റെ റീമേയ്ക്കായ രവി കെ ചന്ദ്രന്റെ ഭ്രമം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് അദ്ദേഹം ഇപ്പോൾ. ഉണ്ണി മുകുന്ദൻ, രാശി ഖന്ന, മമത മോഹൻദാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഈ ഷൂട്ടിന്ശേഷം രതീഷ് അമ്പാട്ടിന്റെ ‘തീർപ്പ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലായിരിക്കും പ്രിത്വി. മുരളിഗോപിയാണ് തീർപ്പിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിൽ ഇന്ദ്രജിത് വിജയ് ബാബു, സൈജു കുറുപ്, ഇഷ തൽവാർ, ഹന്നാ രജി കോശി എന്നിങ്ങനെ ഒരു വലിയ താര നിര തന്നെയുണ്ട്.

ടിജോ ജോസ് ആന്റണിയുടെ ‘ജന ഗണ മന’ മന എന്ന ചിത്രത്തിന്റെ അവസാന സ്കെഡ്യുൾ ബാക്കിയാണ്. കൂടാതെ പ്രിത്വി നായകനായി എത്തുന്ന കോൾഡ് കേസ്, കുരുതി എന്നി രണ്ട് ചിത്രങ്ങളുടെ പോസ്റ്റ് പ്രൊഡക്ഷനും അണിയറയിൽ പുരോഗമിക്കുന്നുണ്ട്.

Latest news

പൊന്നിയിൻ സെൽവൻ അവസാന ഘട്ടത്തിലേക്ക് !

സിനിമാപ്രേക്ഷകർക്ക് എന്നും ഒരു ദൃശ്യവിസ്മയം തന്നെയാണ് മണിരത്നത്തിന്റെ സിനിമകൾ. മികച്ച അഭിനേതാക്കളും മികച്ച ഫ്രെയിമുകളും കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കവരുന്ന സംവിധായകനാണ് മണിരത്‌നം. ലോക്ക് ഡൗണിനു മുമ്പ് ആരാധകരെല്ലാം ഒന്നടങ്കം കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ...

“അലുവ പോലെയൊരു സ്വീറ്റ് സിനിമ”- വിജയ് ബാബു

വ്യത്യസ്തമാർന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നടനാണ് ഇന്ദ്രജിത് സുകുമാരൻ. നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ നിർമ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൊവ്സിന്റെ പുതിയ ചിത്രത്തിൽ ഇന്ദ്രജിത് സുകുമാരനാണ് പ്രധാന വേഷത്തിലെത്തുന്നത് എന്നുള്ളതാണ്...

റഹ്മാൻ വീണ്ടും പോലീസ് വേഷത്തിൽ !

നവാഗത സംവിധായകനായ അമൽ കെ ജോബി സംവിധാനം നിർവഹിച്ച്, സേതു തിരക്കഥ ഒരുക്കുന്ന 'എതിരെ' എന്ന ചിത്രത്തിൽ റഹ്മാൻ പ്രധാന കഥാപാത്രമായ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്നു. മെയ് പത്തിന് ചിത്രീകരണം ആരംഭിക്കുന്ന ഈ...

ത്രയം തുടങ്ങി !

ധ്യാൻ ശ്രീനിവാസൻ, സണ്ണി വെയ്ൻ, നിരഞ്ജ് മണിയൻപിള്ള രാജു, ഡേയ്ൻ ഡേവിസ്, രാഹുൽ മാധവ്, ശാലു റഹീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന "ത്രയം" എന്ന ചിത്രത്തിന്റെ പൂജയും...

Related news

ബ്ലൂ സട്ടൈ മാരന്റെ ‘ആന്റി ഇന്ത്യൻ’

രജനി, കമൽ, വിജയ്, അജിത്ത് എന്നിവരുൾപ്പെടെയുള്ള മുൻനിര താരങ്ങളുടെ സിനിമകളെ വിമർശിച്ചതിനെ തുടർന്ന് വിവാദങ്ങളുണ്ടാക്കിയ യൂട്യൂബ് നിരൂപകൻ ബ്ലൂ സട്ടൈ മാരന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ഒരുപാട് ആരാധകരുണ്ട്. താൻ ഒരു സംവിധായകനായി...

‘കൃഷ്ണൻകുട്ടി പണി തുടങ്ങി’ ഈ മാസം !

വിഷ്ണു ഉണ്ണികൃഷ്ണൻ, സാനിയ ഇയ്യപ്പൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കൃഷ്ണൻകുട്ടി പണി തുടങ്ങി' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒരേ സമയം സീ കേരളം ചാനലിലും സീഫൈവ് ആപ്ലിക്കേഷനിലൂടെയും സിനിമ...

‘നിഴൽ’ -ന് ക്ലീൻ U !!

പ്രശസ്ത ചിത്രസംയോജകൻ, അപ്പു എൻ ഭട്ടതിരിയുടെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ - നയൻ‌താര എന്നിവർ ഒന്നിക്കുന്ന 'നിഴലി'ന്റെ സെന്‍സറിങ് പൂര്‍ത്തിയായി. ക്ലീന്‍ U സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഒരു ക്രൈം ത്രില്ലെർ...

പി ബാലചന്ദ്രൻ അന്തരിച്ചു.

  പ്രശസ്ത നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു. മലയാളസിനിമയ്ക്കും മലയാളസാഹിത്യത്തിനും നിരവധി മികച്ച സംഭവങ്ങൾ നൽകിയിട്ടുള്ള അദ്ദേഹം കഴിഞ്ഞ എട്ട് മാസമായി മെനഞ്ചൈറ്റിസിനുള്ള ചികിത്സയിലായിരുന്നു. തുടർന്ന് ഇന്ന് രാവിലെ അഞ്ചിനാണ് മരണം സംഭവിച്ചത്. 90...