ജുമാന ഖാൻ കേന്ദ്ര വേഷത്തിലെത്തുന്ന മലയാളം മ്യുസിക്കൽ വീഡിയോ ‘മൗനം’, യൂട്യൂബിൽ റിലീസ് ചെയ്തു. ഷാജൻ കെ പാപ്പച്ചന്റെ സംവിധാനത്തിൽ ഒരുങ്ങിയിരിക്കുന്ന മ്യുസിക്കൽ വിഡിയോയുടെ ഗാനം പാടിയിരിക്കുന്നത് പിന്നണിഗായകൻ ഹരിശങ്കറാണ്. ജുമാനയ്ക്കൊപ്പം ജയകൃഷ്ണൻ കൃഷ്ണകുമാർ, ആകാശ് സിംഗ് രാജ്പുത്ത് എന്നിവരും പാട്ടിൽ വേഷമിടുന്നുണ്ട്.
സൗഹൃദത്തിന്റെ കഥ പറയുന്ന ഈ മ്യുസിക് വീഡിയോയുടെ ചിത്രീകരണം നിർവഹിച്ചിരിക്കുന്നത് അജ്മൽ സാബുവാണ്. ചിത്രസംയോജനം ശ്രീനാഥ് എസ്. അസ്സോസിയേറ്റ് ഡയറക്ടർ ഷിബു നാസ, പ്രൊഡക്ഷൻ ഹെഡ് സജിത്ത് മലയാറ്റൂർ എന്നിവരാണ്.