Sunday, December 5, 2021

“ജീവിതത്തില്‍ ആരുമായും മത്സരിക്കരുത് എന്ന് കരുതി ജീവിക്കാനാണ് എനിക്കിഷ്ടം” അവാര്‍ഡില്‍ പ്രതികരിച്ച് ജയസൂര്യ

മികച്ച നടനുളള ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കിയതിന്റെ സന്തോഷത്തിലാണ് മലയാളികളുടെ പ്രിയനടന്‍ ജയസൂര്യ. ആ സന്തോഷം ആരാധകരുമായി പങ്കുവയ്ക്കുകയാണ് ജയസൂര്യ.
ഈ അവാര്‍ഡ് എന്റെ അല്ല… നിങ്ങളുടേതാണ്, അല്ല നമ്മുടേതാണ്.. എന്നാണ് ജയസൂര്യ ത്‌നറെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കുറിച്ചത്.ഇന്ന് എന്നെ ബെസ്റ്റ്ആക്ടര്‍ അവാര്‍ഡിന് അര്‍ഹമാക്കിയ മൂന്ന് സിനിമകള്‍ അതിന്റെ എല്ലാ അണിയറ സുഹൃത്തുക്കളുടെയും ആത്മാര്‍ത്ഥമായ പരിശ്രമം കൊണ്ട് മാത്രം സംഭവിച്ചതാണ് എന്ന് ജയസൂര്യ കുറിച്ചു. ജീവിതത്തില്‍ ആരുമായും മത്സരിക്കരുത് എന്ന് കരുതി ജീവിക്കാനാണ് എനിക്കിഷ്ടം. മത്സരം എപ്പോഴും ഒന്നാമന്‍ ആകാന്‍ വേണ്ടി ആണ്. അത് അസൂയ, നിരാശ,വിദ്വേഷം എല്ലാം ഉണ്ടാക്കും, എല്ലാത്തിനുപരി അത് നമ്മുടെ സ്വസ്ഥത നഷ്ടപ്പെടുത്തും…ഹൃദയം അറിഞ്ഞ് സമര്‍പ്പിക്കുക എന്നതാണ് ഞാന്‍ പഠിച്ചു കൊണ്ടിരിക്കുന്ന പാഠം.. അതാണ് ഞാന്‍ ഈ സിനിമകളില്‍ ചെയ്യാന്‍ ശ്രമിച്ചതും.ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്ന ബഹുമാനിക്കുന്ന പ്രതിഭാശാലികളായ കലാകാരന്‍മാര്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയുന്നതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം . ഒരുപാട്‌പേര്‍ വിളിച്ചിരുന്നു സിനിമാ സൗഹൃദങ്ങള്‍, പരിചയമുള്ള സുഹൃത്തുക്കള്‍,പരിചയമില്ലാത്ത സനേഹിതര്‍, നിങ്ങളുടെ സ്‌നേഹവും, പ്രാര്‍ത്ഥനകളും ആണ് ഇന്ന് ഞാന്‍ ഇവിടെ നില്‍ക്കാന്‍ കാരണം എന്ന തിരിച്ചറിവ് എന്നും ഉണ്ട്..ഈ സ്‌നേഹം എന്റെ സിനിമകളിലൂടെ ഞാന്‍ തിരിച്ചു തരും.. എന്നത് മാത്രമാണ് നിങ്ങള്‍ക്കെന്റെ ഗുരുദക്ഷിണ. എല്ലാവര്‍ക്കും എന്റെ സ്‌നേഹവും നന്ദിയും… ഒപ്പം ദുഖത്തിലും സന്തോഷത്തിലും ഒരുപോലെ എനിക്ക് താങ്ങായ എന്റെ കുടുംബത്തിനും എന്നും ജയസൂര്യ കുറിച്ചു.

Latest news

കുഞ്ഞെൽ ദോയുടെ രണ്ടാമത്തെ ടീസർപുറത്തിറങ്ങി.പേര് പ്രശ്‍നം എന്ന് ആസിഫ്

ആസിഫ് അലിയുടെ പുതിയ സിനിമ കുഞ്ഞെൽദോയുടെ രണ്ടമത്തെ ടീസർ പുറത്തിറങ്ങി. ഈ ചിത്രം സംവിധാനം ചെയുന്നത്ആർ ജെ മാത്തുകുട്ടിയാണ് അദ്ദേഹം ആദ്യമായി ചെയുന്ന സിനിമകൂടിയാണ് കുഞ്ഞെൽ ദോ. പേരിലാണ് പ്രശ്നം എന്ന് വ്യക്തമാകുന്നതാണ്...

ടാപ്പിംഗ് തൊഴിലാളിആയി സണ്ണി വെയിൻ .അപ്പൻ ഫസ്റ്റ്ലുക്ക് പോസ്റ്റർപുറത്തിറങ്ങി

അപ്പൻ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ് സണ്ണിവെയിൻ ഒരു ടാപ്പിംഗ് തൊഴിലാളിയായി എത്തുന്നത്.ഒരു നല്ല വേറിട്ട ഗെറ്റപ്പിലാണ് സണ്ണി എത്തുന്നത്. അപ്പൻ എന്ന ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത് സണ്ണി വെയിൻ...

അമ്മ ഉറങ്ങി കഴിഞ്ഞു പുറത്തു വന്ന്എനിക്കൊരുമ്മ തരുമോ ?പേടിച്ചുഗൗരി കൃഷ്ണ.

ടി വി പ്രേക്ഷകർക്ക് കൂടതൽ പ്രിയങ്കരിയായ താരം ആണ് ഗൗരി കൃഷ്ണ .സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ തന്റെ ആദ്യ കാലത്തു നേരിടേണ്ടി വന്ന മോശ സ്വഭാവത്തെ കുറിച്ച് പറയുകയാണ് എനിക്ക്...

ഭർത്താവിനെ ഉപേക്ഷിച്ചു കാമുകനുമായി കെട്ടിപിടിച്ചു നിൽ ക്കുന്ന അർച്ചന സുശീലന്റെചിത്രങ്ങൾവൈറൽ ആകുന്നു.

ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്ത് എന്റെ മാനസപുത്രി എന്ന സീരിയലിൽ ഗ്ലോറിയെ പ്രേക്ഷകർക്ക് ഒരിക്കലുംമറക്കാൻ കഴിയില്ല.മിനി സ്ക്രീൻ ലോകത്തു തന്റേതായ വ്യക്തകത നേടിയെടുത്ത നടിയാണ് അർച്ചന സുശീലൻ.ഒരു നായികയെക്കാൾ കൂടുതൽ ഇഷ്ട്ടം വില്ലൻറോളുകൾ...

Related news

അഭിയുടെ ഓർമകൾക്ക് നാലാണ്ട് ; ഇന്നും ആരാധകർ നെഞ്ചോട് ചേർത്ത് അഭിയുടെ ആമിനാത്ത

മലയാളികൾ ഇന്നും നെഞ്ചോട് ചേർക്കുന്ന ഒരു മുഖമാണ് നടൻ അഭിയുടെത്. ഒട്ടേറെ ചലച്ചിത്രങ്ങളിൽ ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരത്തിന് നിരവധി ആരാധകരെയാണ് സ്വന്തമാക്കാൻ സാധിച്ചത്. അഭിയുടെ ഓർമ്മകൾക്ക് ഇന്ന് നാലു...

സിനിമയിൽ എത്തുന്നതിനു മുൻപ് ജയറാമിന്റെ ജോലി ഇതായിരുന്നു

മലയാള സിനിമയിലെ സൂപ്പർ താരമാണ് ജയറാം. ഒട്ടേറെ ഹിറ്റ് ചലച്ചിത്രങ്ങളിലൂടെ ജയറാം മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമായി മാറുകയായിരുന്നു. എന്നാൽ ഇന്ന് സിനിമയിൽ എത്തുന്നതിനു മുൻപുള്ള താരത്തിന്റെ ജോലി എന്തായിരുന്നു എന്ന ചോദ്യത്തിനുള്ള...

വളരെ ചെറുപ്പത്തിൽ തന്നെ സിനിമയില്‍ എത്തിയ ആളാണ് ഞാൻ ; മനസ്സ് തുറന്ന് ഭാവന

നമ്മൾ എന്ന മലയാള ചലച്ചിത്രത്തിലെ പരിമളം എന്ന കഥാപാത്രത്തിനെ ആർക്കും അത്ര പെട്ടെന്ന് മറക്കാൻ സാധിക്കില്ല. അക്കാലത്തെ പരിമളം വലിയൊരു ഓളം തന്നെയായിരുന്നു സൃഷ്ടിച്ചത്. ഇന്നും പരിമളം എന്ന പേര് പലപ്പോഴും നമ്മൾ...

എന്റെ പേരക്കുട്ടികളുടെ കൂടെ സമയം ചെലവിടണം ; രൺബീറിന്റെ വിവാഹത്തെ കുറിച്ച് ഋഷി കപൂർ

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും തമ്മിലുള്ള പ്രണയം കുറച്ച്‌ നാളുകളായി ബോല്‍വുഡിലേയും ഗോസിപ്പ് കോളങ്ങളിലേയും ചൂടേറിയ ചര്‍ച്ചാ വിഷയമാണ്. നേരത്തെ രണ്‍ബീറും ആലിയയും ഡിസംബറില്‍ വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അടുത്ത...

പുഷ്പായിൽ സാമന്ത എത്തുക അൾട്രാ ഗ്ലാമറസായി ; പ്രതിഫലം ഒന്നരക്കോടി

പുഷ്പ എന്ന അല്ലു അര്‍ജുന്‍ സിനിമയിലെ സാമന്തയുടെ ഐറ്റം ഡാൻസാണ് ഇപ്പോൾ സോഷ്യൽ ലോകത്തെ പ്രധാന ചർച്ച വിഷയം. കാരണം, അൾട്രാ ഗ്ലാമറസ് ആയാണ് ഡാൻസിൽ സാമന്ത പ്രത്യക്ഷപ്പെടുന്നത്. ഒന്നരക്കോടി രൂപയാണ് ഐറ്റം...

മഞ്ഞക്കിളിയായ് അപർണ ; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഒട്ടേറെ ആരാധകരുള്ള ഒരു താരമാണ് അപർണ തോമസ്. അവതാരകയായി എത്തി മലയാളി മനസ്സിൽ ഇടം നേടിയ താരം അവതാരകനും അഭിനേതാവുമായ ജീവയുടെ ഭാര്യ എന്നതിനപ്പുറം അവതാരക എന്ന നിലയിൽ സ്വന്തമായ വ്യക്തിത്വം തെളിയിക്കുവാൻ...

ഭാവനയുമായി റൊമാൻസ് നടക്കില്ല – കുഞ്ചാക്കോ ബോബൻ

മലയാള സിനിമയിലെ റൊമാന്റിക് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. ഒട്ടേറെ റൊമാന്റിക് ചിത്രങ്ങളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരത്തിന് ഒട്ടേറെ ആരാധകരാണ് ഉള്ളത്. ഇന്നിപ്പോൾ താരം പറഞ്ഞ ഒരു കാര്യമാണ് ചർച്ചയാകുന്നത്. നടി...

അതിലാണ് വാണി വീണുപോയത് ; വാണിയെ വീഴ്ത്തിയതെങ്ങനെയെന്ന് പറഞ്ഞ് ബാബുരാജ്

ഒരുകാലത്ത് ആക്ഷന്‍ സിനിമകളിലൂടെ ഞെട്ടിച്ച വാണി വിശ്വനാഥിന്റെയും നടൻ ബാബു രാജിന്റെയും കുടുംബ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് വലിയ താല്പര്യമാണ്. അത്തരത്തിൽ ബാബുരാജും വാണി വിശ്വനാഥും തമ്മിലുള്ള പ്രണയത്തെ കുറിച്ച് ബാബുരാജ് പറഞ്ഞ...