കോളിവുഡ് സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ‘ജഗമേ തന്തിരം’. ചിത്രത്തിന്റെ റിലീസിനെക്കുറിച്ചും റിലീസ് പ്ലാറ്റ്ഫോമിനെക്കുറിച്ചും നിരവധി അഭ്യുഗങ്ങൾ നിലനിന്നിരുന്നു. ശേഷം, ചിത്രത്തിന്റെ സംപ്രേക്ഷണാവകാശം നെറ്റ്ഫ്ലിക്സ് ഏറ്റെടുത്തു. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ.
ധനുഷ് നായകനായി കാർത്തിക്ക് സുബ്ബരാജ് ഒരുക്കുന്ന ഒരു ഡാർക്ക് കൊമെടിയാണ് ‘ജഗമേ തന്തിരം’. അമേരിക്കൻ മാഫിയ ബോസ്സുകളെ നെട്ടോട്ടമോടിക്കുന്ന ഒരു ഇന്ത്യൻ ഗ്യാങ്സ്റ്റർ വേഷത്തിലാണ് ടീസറിൽ ധനുഷിനെ കാണാൻ സാധിക്കുന്നത്. സുരുളി എന്നാണ് ചിത്രത്തിലെ ധനുഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
ധനുഷിനോടൊപ്പം ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ്, ജെയിംസ് കോസ്മോ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതെങ്കിലും ഇനിയും ചിത്രത്തിന്റെ റിലീസിംഗ് ഡെയ്റ്റ് പുറത്തു വന്നിട്ടില്ല.