Sunday, February 28, 2021

ചലച്ചിത്രമേളയുടെ കൊച്ചി പതിപ്പ് ഇന്ന്

കേരള സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിനുവേണ്ടി ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 25ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ കൊച്ചി പതിപ്പ് ഇന്ന് വൈകുന്നേരം ആരംഭിക്കും. ഐ.എഫ്.എഫ്.കെ പോലെ ലോകശ്രദ്ധയാകര്‍ഷിച്ച ഒരു സാംസ്കാരിക പരിപാടി പൂര്‍ണമായും ഒഴിവാക്കുന്നത് ഉചിതമല്ലെന്ന് തോന്നിയ സാഹചര്യത്തിലാണ് എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് മേള സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിന്റെ ചലച്ചിത്ര സംസ്കാരത്തിന് നിര്‍ണായകമായ സംഭാവനകള്‍ നല്‍കിയ ഐ.എഫ്.എഫ്.കെയുടെ രജതജൂബിലി പതിപ്പ് കൂടിയാണ് ഇത്. അതിനോടനുബന്ധിച്ച് സംവിധായകൻ കെ ജി ജോർജിന്‍റെ നേതൃത്വത്തിൽ മലയാളചലച്ചിത്രരംഗത്തെ 25 പ്രമുഖ വ്യക്തികൾ ചേർന്ന് 25 ദീപനാളങ്ങൾ തെളിയിച്ചുകൊണ്ടാണ് മേളയ്ക്ക് തുടക്കം കുറിക്കുന്നത്. സാംസ്കാരിക മന്ത്രി എ.കെ. ബാലനാണ് മേളയുടെ ഉദ്ഘാടന കർമ്മം ഓൺലൈനായി നിർവ്വഹിക്കുന്നത്. കൊച്ചിയിലെ പ്രധാന വേദിയായ സരിത തീയേറ്ററിൽ ടി.ജെ. വിനോദ് എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എംഎൽഎമാരായ പി.ടി. തോമസ്, എം. സ്വരാജ്, കെ.ജെ. മാക്സി, ജോൺ ഫെർണാണ്ടസ് എന്നിവർ ആശംസയർപ്പിക്കുകയും മേയർ എം. അനിൽകുമാർ ഫെസ്റ്റിവൽ ബുള്ളറ്റിനിന്‍റെ പ്രകാശനം ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് നൽകിക്കൊണ്ട് നിർവഹിക്കുകയും ചെയ്യും. ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ വൈസ് ചെയർപേഴ്സൺ ബീന പോൾ സെക്രട്ടറി അജോയ് ചന്ദ്രൻ ചലച്ചിത്ര സംഘടന പ്രതിനിധികൾ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. ഉദ്ഘാടന ചിത്രമായി ജാസ്മില സബാനിക്ക് സംവിധാനം ചെയ്ത ബോസ്നിയൻ ചിത്രം ക്വോ വാഡിസ്, ഐഡ? എന്ന ചിത്രം പ്രദർശിപ്പിക്കും. തിരുവനന്തപുരത്ത് സ്ഥിരം നടത്താറുള്ള മേളയില്‍ ഓരോ വര്‍ഷവും പതിനാലായിരത്തോളം പ്രതിനിധികളാണ് പങ്കെടുക്കാറുള്ളത്. കോവിഡിന്റെ സാഹചര്യത്തില്‍ ഇത് പ്രായോഗികമല്ലാത്തതിനാല്‍ ആണ് കേരളത്തിൻ്റെ നാലു മേഖലകളിലായി ഇത്തവണ ഐ.എഫ്.എഫ്.കെ സംഘടിപ്പിക്കുന്നത്. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തിരുവനന്തപുരം, എറണാകുളം, തലശ്ശേരി, പാലക്കാട് എന്നിവിടങ്ങളിലാണ് മേള നടക്കുക. തിരുവനന്തപുരത്ത് 2021 ഫെബ്രുവരി 10 മുതല്‍ 14 വരെ മേള നടന്നത്. കൊച്ചിയിൽ ഫെബുവരി 17 മുതല്‍ 21 വരെയും, തലശ്ശേരിയില്‍ ഫെബുവരി 23 മുതല്‍ 27 വരെയും, പാലക്കാട് മാര്‍ച്ച് 1 മുതല്‍ 5 വരെയും മേള നടക്കും. കൊവിഡ് സാഹചര്യത്തിലും ഡെലിഗേറ്റുകളുടെ സഹകരണത്താൽ തിരുവനന്തപുരത്ത് നടന്ന മേള പൂർണ വിജയമായിരുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ അറിയിച്ചു. ഓരോ മേഖലയിലും അഞ്ചു തിയേറ്ററുകളിലായി അഞ്ചു ദിവസങ്ങളില്‍ മേള നടക്കും. ഓരോ തിയേറ്ററിലും 200 പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. മേളയുടെ ഭാഗമായി പൊതുപരിപാടികളോ, ആള്‍ക്കൂട്ടം കൂടുന്ന സാംസ്കാരിക പരിപാടികളോ ഉണ്ടായിരിക്കുന്നതല്ല. ഉദ്ഘാടന, സമാപനച്ചടങ്ങുകളില്‍ പരമാവധി 200 പേരെ മാത്രമേ പങ്കെടുപ്പിക്കുകയുള്ളൂ. ഇന്‍റര്‍നാഷണൽ കോംപറ്റീഷൻ, മലയാള സിനിമ ഇന്ന്, ഇന്ത്യൻ സിനിമ ഇന്ന്, ലോക സിനിമ, കാലിഡോസ്കോപ്പ്, ഗൊദാർദ്- നിത്യയുവത്വം, സിനിമ കവിതയാകുമ്പോൾ – ലീ ഴാങ് ഡോങ്, ഹോമേജ് എന്നിങ്ങനെ എല്ലാ വിഭാഗങ്ങളും മേളയില്‍ ഉണ്ടായിരിക്കും.

Latest news

‘സാനി കായിധം’ ഒരുങ്ങുന്നു !!

23 വർഷത്തെ സംവിധായകജീവിതത്തിനൊടുവിൽ ആദ്യമായി ക്യാമറക്ക് മുന്നിൽ നിൽക്കുവാൻ ഒരുങ്ങുകയാണ് സെൽവരാഘവൻ. 'സാനി കായിധം' എന്ന ചിത്രത്തിലാണ് സെൽവരാഘവൻ അഭിനയിക്കുന്നത്. അരുൺ മാതേഷ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിൽ...

നമ്പി എഫക്ട് ഏപ്രിലിൽ ?

കോളിവുഡ് സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നടൻ മാധവൻ, തിരക്കഥയും, സംവിധാനവും, നിർമ്മാണവും നിർവഹിക്കുന്ന 'റോക്കറ്റ്‌റി ദി നമ്പി എഫ്ഫക്റ്റ്'. മാധവന്റെ ഏറെ നാളത്തെ പ്രയത്നത്തിന്റെ ഫലമാണ് ഈ ചിത്രം. കുറ്റാരോപിതനായ...

‘മുംബൈ സാഗ’ ഒഫീഷ്യൽ ട്രെയ്‌ലർ !!

ബോളിവുഡ് സ്റ്റാർസ് ഇമ്രാൻ ഹാഷ്മിയും ജോൺ എബ്രഹാമും ബിഗ് സ്‌ക്രീനിൽ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന 'മുംബൈ സാഗ'. ആക്ഷൻ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ ഇന്ന്...

ജീവിതത്തിന് പ്രതീക്ഷയായി ‘സ്വപ്നങ്ങൾക്കപ്പുറം’

ജീവിതത്തിന് പ്രതീക്ഷയുടെ ജാലകം നൽകുന്ന സ്വപ്നങ്ങൾക്ക് അപ്പുറത്തുള്ള കാഴ്ചകളെ കുറിച്ചുള്ള കഥ പറയുന്ന ചിത്രമാണ് ദിവ്യദർശൻ നായകനാകുന്ന 'സ്വപ്നങ്ങൾക്കപ്പുറം'. യുവതാരങ്ങളായ ഷൈൻ ടോം ചാക്കോയും അന്ന രേഷ്മ രാജനും ചേർന്ന് ഇരുവരുടെയും ഫേസ്ബുക്...

Related news

കൊച്ചിയിൽ IFFK – Covid Test

കൊച്ചിയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ - IFFK യിൽ പങ്കെടുക്കുന്നവര്‍ക്കുള്ള കോവിഡ് ആന്റിജന്‍ ടെസ്റ്റ് 2021 ഫെബ്രുവരി 15 തിങ്കളാഴ്ച്ച ആരംഭിക്കും. കൊച്ചിയില്‍ മേളയുടെ മുഖ്യവേദിയായ സരിത തിയേറ്ററില്‍ ക്രമീകരിച്ചിട്ടുള്ള നാല്...

തീവ്രമായ പ്രണയത്തിന്റെ ‘നിനവുകൾ’

തീവ്രമായ പ്രണയത്തിന്റെ മനോഹരമായ ഒരു ദൃശ്യാവിഷ്കാരമാണ് 'നിനവുകൾ' എന്ന മ്യൂസിക് വീഡിയോ. അവനീർ എന്റെർറ്റൈന്മെന്റ്സ് എന്ന യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തിരിക്കുന്ന ഈ മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു ഉദയൻ ആണ്....

‘അമ്മ’യ്ക്ക് ഇനി പുതിയ മന്ദിരം !

മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയാണ് 'അമ്മ'. അസോസിയേഷൻ ഓഫ് മലയാളം മൂവി ആര്‍ടിസ്റ്റ്സ് എന്ന അമ്മ സംഘടനയുടെ ഓഫീസ് തിരുവനന്തപുരത്താണ് പ്രവർത്തിച്ചു കൊണ്ടിരുന്നത്. എന്നാൽ സംഘടനയുടെ സുപ്രധാന മീറ്റിറ്റംഗികളെല്ലാം കൊച്ചിലാണ് നടക്കാറുള്ളത്. ആയതിനാൽ...

സിനിമ തിയേറ്ററുകളിൽ മുഴുവൻ ആളുകളേയും പ്രവേശിപ്പിക്കാം !

കൊറോണ വൈറസ് പകർച്ചവ്യാധി മൂലം കഴിഞ്ഞ പത്തു മാസമായി അടച്ചിട്ടിരുന്ന സിനിമ തിയേറ്ററുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചു എങ്കിലും കൊവി‍ഡ് മാനദണ്ഡങ്ങളുടെ ഭാഗമായി 50 ശതമാനം സീറ്റിങ് കപ്പാസിറ്റി മാത്രമേ അനുവദിച്ചിരുന്നുള്ളൂ. ഇപ്പോഴിതാ...

ഐ.എഫ്.എഫ്‍.കെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍

കേരള സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിനുവേണ്ടി ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 25ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള 2020 ഡിസംബറില്‍ നടക്കേണ്ടതായിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തെത്തുടർന്ന് മാറ്റിവെക്കുകയായിരുന്നു. ഐ.എഫ്.എഫ്.കെ പോലെ ലോകശ്രദ്ധയാകര്‍ഷിച്ച ഒരു സാംസ്കാരിക പരിപാടി പൂര്‍ണമായും...

തരംഗമായി അനുപമയുടെ ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’

2015 -ൽ അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ ഒരുങ്ങിയ. കേരളത്തിന് അകത്തും പുറത്തും ഒരുപോലെ തരംഗമായി മാറിയ ‘പ്രേമം’ എന്ന ഹിറ്റ് ചിത്രത്തിലൂടെ ഏവർക്കും പ്രിയങ്കരിയായി മാറിയ നടിയാണ് മേരി എന്ന അനുപമ പരമേശ്വരൻ....

ദാദാ സാഹിബ് ഫാൽകെ അവാർഡ്‌സ് സൗത്ത് 2020

ദാദാ സാഹിബ് ഫാൽകെ സൗത്ത് 2020 അവാർഡുകൾ ഇന്നലെ പുതുവർഷദിനത്തിൽ പ്രഖ്യാപിച്ചു. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ എന്നിവയുൾപ്പെടെ ഇന്ത്യൻ ചലച്ചിത്രരംഗത്ത് അഭിനേതാക്കൾ നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സർക്കാർ...

കിം കിം ഡുക് ഇനി ഓർമ്മ മാത്രം

അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ നിരവധി ബഹുമതികൾ നേടിയ കൊറിയൻ ചലച്ചിത്ര സംവിധായകൻ കിം കിം ഡുക് അന്തരിച്ചു. കഥാപാത്രങ്ങളുടെ വ്യക്തികേന്ദ്രീകൃതമായ സ്വഭാവസവിശേഷതകൾ കൊണ്ട് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയവയായിരുന്നു ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ. വ്യക്തിപരമായ മാനസിക സംഘർഷങ്ങളുടെയും...