Monday, January 24, 2022

ജൂനിയര്‍ ദാസനും വിജയനും ഒന്നിച്ചു ‘ദര്‍ശന’ വമ്പന്‍ ഹിറ്റ്

മലയാളികള്‍ക്ക് എന്നും പ്രിയങ്കരനായ ഗായകനും നടനും സംവിധായകനും ഒക്കെയാണ് വിനീത് ശ്രീനിവാസന്‍. അച്ഛനെ പോലെ തന്നെ മകനും സിനിമയിലെ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച് കൊണ്ടിരിക്കുകയാണ്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ഹൃദയം. ചിത്രത്തിലെ ആദ്യ ഗാനം ഇന്നലെ പുറത്ത് വിട്ടിരുന്നു. പ്രണവ് മോഹന്‍ലാല്‍ നായകന്‍ ആവുന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന് തന്നെ വമ്പന്‍ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ദര്‍ശന എന്ന ഗാനം ഹൃദയത്തിലേത്ത് എറ്റെടുത്തതിന് പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. ഊഷ്മളമായ പ്രതികരണത്തിന് നന്ദി. ദര്‍ശന എന്ന ഗാനത്തിന്റെ സംഗീതം 2019 ജൂലായിലാണ് ചെയ്തത്.സംഗീത സംവിധായകനായ ഹേഷം അബ്ദുള്‍ വഹാബിന്റെ വീട്ടിലെ ചെറിയ മുറിയില്‍ വെച്ച്. മൈക്കിന്റെ മുന്നില്‍ നിന്ന് അദ്ദേഹം പാടിയേപ്പാള്‍ എനിക്ക് ഗാനത്തിന്റെ മാജിക് അനുഭവിക്കാനായത് ഓര്‍മയുണ്ട്. ഇതിനായി ഞങ്ങള്‍ രണ്ട് വര്‍ഷത്തോളമാണ് കാത്തിരുന്നത്. ഹൃദയത്തിനായി ഒരുപാട് വിസ്മയകരമായ സാങ്കേതിക പ്രവര്‍ത്തകരും സംഗീതസംവിധായകരും വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചു. ഞങ്ങള്‍ ആസ്വദിച്ച അതേ തരത്തിലുള്ള അനുഭവം പ്രേക്ഷകര്‍ക്കും നല്‍കാന്‍ ആഗ്രഹിച്ചു.ദൈവത്തിന്റെ അനുഗ്രഹത്താല്‍ ഹൃദയമെന്ന ചിത്രത്തിന്റെ ഓഡിയോ കാസറ്റുകളും ജനുവരിയില്‍ പുറത്തിറങ്ങും. ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുക എന്നുമാണ് ആശംസകള്‍ക്ക് മറുപടിയായി വിനീത് ശ്രീനിവാസന്‍ എഴുതിയരിക്കുന്നത്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളായി ഹൃദയത്തിലുണ്ട്.വിനീത് ശ്രീനിവാസന്റെ ഹൃദയമെന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വഹിക്കുന്നു. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്, ചമയം ഹസന്‍ വണ്ടൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്റണി, ഗാനരചന തോമസ് മാങ്കാലി, കൈതപ്രം, അരുണ്‍ ആലാട്ട് എന്നിവരുമാണ്. പ്രണവ് മോഹന്‍ലാലിന്റെ ഹൃദയമെന്ന ചിത്രം 2022 ജനുവരിയിലാണ് റിലീസ് ചെയ്യുക. ദാസന്റെയും വിജയന്റെയും മക്കള്‍ ഒരുമിച്ചു, പാട്ട് സൂപ്പര്‍ എന്നൊക്കെയാണ് ആരാധകര്‍ പാട്ടിന് കമന്റുകള്‍ അറിയിച്ചിരിക്കുന്നത്.

Latest news

രണ്ടു തലമുറക്കൊപ്പം അഭിനയിക്കാൻ സാധിച്ചത് തന്റെ ഭാഗ്യം ലാലു അലക്സ് തുറന്നു പറയുന്നു…

ബ്രോഡാഡി ഇപ്പോൾ  റിലീസിനെ ഒ രുങ്ങുകയാണ് ചിത്രത്തിന്റെഓ ടി ടി റിലീസിന്റെ കാത്തിരിപ്പിലാണ് ഇപ്പോൾ പ്രേക്ഷകർ. എന്നാൽ സിനിമയിൽ  ലാലു അലക്സ്ന്റെ സാനിദ്യവും ചർച്ചയാകുന്നുണ്ട്. ഈ ചിത്രത്തിൽ ഒരു അച്ഛന്റെ വേഷം ആണ്...

ഇത്രയും നല്ല ഒരു ഹൊറർചിത്രം കണ്ടിട്ടില്ല; ഭൂതകാലത്തെ വാനോളം പുകഴ്ത്തിരാംഗോപാൽവർമ്മ

വെത്യസ്ത വേഷത്തിൽ ഷെയിൻനിഗവും , രേവതി യും മത്സരിച്ച അഭിനയിച്ച ചിത്രമാണ്  ഭൂതകാലം. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ചിത്രത്തെ വാനോളം പുകഴ്ത്തി ബോളിവുഡ് സംവിധയകാൻ രാംഗോപാൽവർമ്മ. ഭൂത്, രാത്ത്, ട്വൽവ്...

ധാക്ക ഫിലിം ഫെസ്റ്റിവൽ,ഏഷ്യൻ മത്സര വിഭഗത്തിൽ ഏറ്റവും നല്ല നടനായി ജയസൂര്യ…

ധാക്ക രാജ്യന്തര ചലച്ചിത്ര മേളയിൽ ഏഷ്യൻ മത്സര വിഭാഗത്തിൽ മികച്ച നടനായി ജയസൂര്യയെ തേടി എത്തി. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയുന്ന സണ്ണി എന്ന ചിത്രത്തിന് ആണ് ഈ അവാർഡ് പുരസ്‌കാരംലഭിച്ചത്. ഈ...

ഹൃദയത്തെ പ്രശംസിച്ചു കൊണ്ട് രാഹുൽ മാങ്കൂട്ടത്തിന്റെ വാക്കുകൾ ഇങ്ങനെ…

മലയാളസിനിമപ്രേഷകരുടെ  ഹൃദയം കവർന്ന ഹൃദയം സിനിമയെ പ്രശംസിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടം. മറവിയിൽ  വല പിടിച്ചു കിടന്നിരുന്ന ഗൃഹാതുരത്തിന്റെ അറകൾ തുറക്കാൻ സഹായിച്ചതിനും പഴയകാലത്തിന്റെ ജീവിതത്തിന്റെ അഭിവാജ്യഘടകമായ മനുഷ്യരെ...

Related news

അഭിയുടെ ഓർമകൾക്ക് നാലാണ്ട് ; ഇന്നും ആരാധകർ നെഞ്ചോട് ചേർത്ത് അഭിയുടെ ആമിനാത്ത

മലയാളികൾ ഇന്നും നെഞ്ചോട് ചേർക്കുന്ന ഒരു മുഖമാണ് നടൻ അഭിയുടെത്. ഒട്ടേറെ ചലച്ചിത്രങ്ങളിൽ ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരത്തിന് നിരവധി ആരാധകരെയാണ് സ്വന്തമാക്കാൻ സാധിച്ചത്. അഭിയുടെ ഓർമ്മകൾക്ക് ഇന്ന് നാലു...

സിനിമയിൽ എത്തുന്നതിനു മുൻപ് ജയറാമിന്റെ ജോലി ഇതായിരുന്നു

മലയാള സിനിമയിലെ സൂപ്പർ താരമാണ് ജയറാം. ഒട്ടേറെ ഹിറ്റ് ചലച്ചിത്രങ്ങളിലൂടെ ജയറാം മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമായി മാറുകയായിരുന്നു. എന്നാൽ ഇന്ന് സിനിമയിൽ എത്തുന്നതിനു മുൻപുള്ള താരത്തിന്റെ ജോലി എന്തായിരുന്നു എന്ന ചോദ്യത്തിനുള്ള...

വളരെ ചെറുപ്പത്തിൽ തന്നെ സിനിമയില്‍ എത്തിയ ആളാണ് ഞാൻ ; മനസ്സ് തുറന്ന് ഭാവന

നമ്മൾ എന്ന മലയാള ചലച്ചിത്രത്തിലെ പരിമളം എന്ന കഥാപാത്രത്തിനെ ആർക്കും അത്ര പെട്ടെന്ന് മറക്കാൻ സാധിക്കില്ല. അക്കാലത്തെ പരിമളം വലിയൊരു ഓളം തന്നെയായിരുന്നു സൃഷ്ടിച്ചത്. ഇന്നും പരിമളം എന്ന പേര് പലപ്പോഴും നമ്മൾ...

എന്റെ പേരക്കുട്ടികളുടെ കൂടെ സമയം ചെലവിടണം ; രൺബീറിന്റെ വിവാഹത്തെ കുറിച്ച് ഋഷി കപൂർ

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും തമ്മിലുള്ള പ്രണയം കുറച്ച്‌ നാളുകളായി ബോല്‍വുഡിലേയും ഗോസിപ്പ് കോളങ്ങളിലേയും ചൂടേറിയ ചര്‍ച്ചാ വിഷയമാണ്. നേരത്തെ രണ്‍ബീറും ആലിയയും ഡിസംബറില്‍ വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അടുത്ത...

പുഷ്പായിൽ സാമന്ത എത്തുക അൾട്രാ ഗ്ലാമറസായി ; പ്രതിഫലം ഒന്നരക്കോടി

പുഷ്പ എന്ന അല്ലു അര്‍ജുന്‍ സിനിമയിലെ സാമന്തയുടെ ഐറ്റം ഡാൻസാണ് ഇപ്പോൾ സോഷ്യൽ ലോകത്തെ പ്രധാന ചർച്ച വിഷയം. കാരണം, അൾട്രാ ഗ്ലാമറസ് ആയാണ് ഡാൻസിൽ സാമന്ത പ്രത്യക്ഷപ്പെടുന്നത്. ഒന്നരക്കോടി രൂപയാണ് ഐറ്റം...

മഞ്ഞക്കിളിയായ് അപർണ ; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഒട്ടേറെ ആരാധകരുള്ള ഒരു താരമാണ് അപർണ തോമസ്. അവതാരകയായി എത്തി മലയാളി മനസ്സിൽ ഇടം നേടിയ താരം അവതാരകനും അഭിനേതാവുമായ ജീവയുടെ ഭാര്യ എന്നതിനപ്പുറം അവതാരക എന്ന നിലയിൽ സ്വന്തമായ വ്യക്തിത്വം തെളിയിക്കുവാൻ...

ഭാവനയുമായി റൊമാൻസ് നടക്കില്ല – കുഞ്ചാക്കോ ബോബൻ

മലയാള സിനിമയിലെ റൊമാന്റിക് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. ഒട്ടേറെ റൊമാന്റിക് ചിത്രങ്ങളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരത്തിന് ഒട്ടേറെ ആരാധകരാണ് ഉള്ളത്. ഇന്നിപ്പോൾ താരം പറഞ്ഞ ഒരു കാര്യമാണ് ചർച്ചയാകുന്നത്. നടി...

അതിലാണ് വാണി വീണുപോയത് ; വാണിയെ വീഴ്ത്തിയതെങ്ങനെയെന്ന് പറഞ്ഞ് ബാബുരാജ്

ഒരുകാലത്ത് ആക്ഷന്‍ സിനിമകളിലൂടെ ഞെട്ടിച്ച വാണി വിശ്വനാഥിന്റെയും നടൻ ബാബു രാജിന്റെയും കുടുംബ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് വലിയ താല്പര്യമാണ്. അത്തരത്തിൽ ബാബുരാജും വാണി വിശ്വനാഥും തമ്മിലുള്ള പ്രണയത്തെ കുറിച്ച് ബാബുരാജ് പറഞ്ഞ...