Wednesday, April 21, 2021

ജിവിഎം – എസ്ടിആർ കോംബോ വീണ്ടും !!

കോളിവുഡിലെ മികച്ച സംവിധായകരിൽ ഒരാളാണ് ഗൗതം വാസുദേവ് മേനോൻ. ഓർത്തുവയ്ക്കാവുന്ന പ്രണയസിനിമകൾ ഒരുപക്ഷെ ഏറ്റവും മികച്ച രീതിയിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് മണിരത്നത്തിന് ശേഷം എത്തിച്ചിട്ടുള്ളത് ജിവിഎം ആണെന്ന് നിസംശയം പറയാൻ സാധിക്കും. ഇന്നലെ തന്റെ ജന്മദിനത്തോട് അനുബന്ധിച്ച് പുതിയ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ അദ്ദേഹം പുറത്ത് വിടുകയുണ്ടായി. സിലമ്പരിസൻ നായകനായെത്തുന്ന ഈ ചിത്രത്തിന്റെ പേര് ‘നദികളിലെ നീരാടും സൂരിയൻ’ എന്നാണ്. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് എ ആർ റഹ്‌മാനാണെന്നും പോസ്റ്റർ സൂചിപ്പിക്കുന്നു.

എ ആർ റഹ്മാൻ – ഗൗതം വാസുദേവ് മേനോൻ – സിലമ്പരിസൻ കൊമ്പൊയിൽ എത്തുന്ന മൂന്നാമത്തെ ചിത്രമായിരിക്കും ‘നദികളിലെ നീരാടും സൂരിയൻ’. ‘വിണ്ണൈത്താണ്ടി വരുവായ’, ‘അച്ചം എമ്പത് മടമയ്യട’ എന്നിവയാണ് ഈ ഹിറ്റ് കോംബോ ഇതിന് മുൻപ് പ്രേക്ഷകർക്ക് സമ്മാനിച്ച ചിത്രങ്ങൾ. ഡോക്ടർ അസ്ഹരി കെ ഗണേഷാണ് ‘നദികളിലെ നീരാടും സൂരിയൻ’ നിർമ്മിക്കുന്നത്.

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ‘മാനാട്’ എന്ന ചിത്രമാണ് സിലമ്പരിസന്റെ അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം. പൊളിറ്റിക്കൽ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ കല്യാണി പ്രിയദര്ശനാണ് നായികയായി എത്തുന്നത്. എസ് ജെ സൂര്യയും ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കും.

Latest news

പൊന്നിയിൻ സെൽവൻ അവസാന ഘട്ടത്തിലേക്ക് !

സിനിമാപ്രേക്ഷകർക്ക് എന്നും ഒരു ദൃശ്യവിസ്മയം തന്നെയാണ് മണിരത്നത്തിന്റെ സിനിമകൾ. മികച്ച അഭിനേതാക്കളും മികച്ച ഫ്രെയിമുകളും കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കവരുന്ന സംവിധായകനാണ് മണിരത്‌നം. ലോക്ക് ഡൗണിനു മുമ്പ് ആരാധകരെല്ലാം ഒന്നടങ്കം കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ...

“അലുവ പോലെയൊരു സ്വീറ്റ് സിനിമ”- വിജയ് ബാബു

വ്യത്യസ്തമാർന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നടനാണ് ഇന്ദ്രജിത് സുകുമാരൻ. നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ നിർമ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൊവ്സിന്റെ പുതിയ ചിത്രത്തിൽ ഇന്ദ്രജിത് സുകുമാരനാണ് പ്രധാന വേഷത്തിലെത്തുന്നത് എന്നുള്ളതാണ്...

റഹ്മാൻ വീണ്ടും പോലീസ് വേഷത്തിൽ !

നവാഗത സംവിധായകനായ അമൽ കെ ജോബി സംവിധാനം നിർവഹിച്ച്, സേതു തിരക്കഥ ഒരുക്കുന്ന 'എതിരെ' എന്ന ചിത്രത്തിൽ റഹ്മാൻ പ്രധാന കഥാപാത്രമായ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്നു. മെയ് പത്തിന് ചിത്രീകരണം ആരംഭിക്കുന്ന ഈ...

ത്രയം തുടങ്ങി !

ധ്യാൻ ശ്രീനിവാസൻ, സണ്ണി വെയ്ൻ, നിരഞ്ജ് മണിയൻപിള്ള രാജു, ഡേയ്ൻ ഡേവിസ്, രാഹുൽ മാധവ്, ശാലു റഹീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന "ത്രയം" എന്ന ചിത്രത്തിന്റെ പൂജയും...

Related news

ലാലേട്ടനൊപ്പം അജിത്ത് !!!

ബറോസ് എന്ന ചിത്രം ഇതിനോടകം തന്നെ വാർത്തകളിൽ ഇടം നേടി കഴിഞ്ഞതാണ്. മലയാളസിനിമയുടെ അഭിമാനമായ മോഹൻലാലിൻറെ ആദ്യ സംവിധായകസംരംഭം എന്ന നിലയിൽ ഉറ്റുനോക്കപ്പെടുന്ന ചിത്രത്തിൽ വലിയ താരനിരയാണ് അഭിനയിക്കാൻ ഒരുങ്ങുന്നത്. 400 വർഷം...

വിഷ്ണു ഉണ്ണികൃഷ്ണന്റെ പുത്തൻ ചിത്രം !

സംവിധായകനും നടനുമായ ജോണി ആൻ്റണിയും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന മലയാള ചിത്രമാണ് 'സബാഷ് ചന്ദ്ര ബോസ്'. ദേശിയ അവാർഡ് ജേതാവായ വി.സി അഭിലാഷ് 'ആളൊരുക്കം' എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം...

‘ഡോക്ടർ’ റിലീസ് നീട്ടി

കോലമാവ് കോകില എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നെല്‍സന്‍ ദിലീപ്കുമാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഡോക്ടർ'. ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന ചിത്രത്തിൽ പ്രിയ മോഹനാണ് നായികയായി എത്തുന്നത്. ഇപ്പോഴിതാ ശിവ കാര്‍ത്തികേയന്റെ...

ആധിയുടെ കഥയുമായി ‘അൻബറിവ്‌’

  നിരവധി എന്റെർറ്റൈനെർ ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള ഹിപ്ഹോപ് ആദി കുടുംബപ്രേക്ഷകരുടെ ഇടയിലേക്കെത്താനുള്ള ഒരുക്കത്തിലാണ്. ആറ്റ്ലിയുടെ അസ്സോസിയേറ്റായിരുന്ന നവാഗത സംവിധയകാൻ അശ്വിൻ രാം സംവിധാനം ചെയ്യുന്ന അൻബറിവ്‌ എന്ന ചിത്രത്തിലൂടെയാണ് ആധിയുടെ ഈ പുതിയ കടന്നുവരവ്....

മലയാളവും തമിഴും കടന്ന് ഐശ്വര്യ

2017 ല്‍ അൽത്താഫ് സലീമിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. ശേഷം 'മായാനദി' -യിലൂടെ മലയാളികളുടെ മനസ്സിൽ ഇടം...

സക്കറിയ മൊഹമ്മദിന്റെ ‘മോമൊ ഇൻ ദുബായ്’

ഹലാൽ ലൗ സ്റ്റോറിക്ക് ശേഷം സക്കറിയ മൊഹമ്മദിന്റെ രക്കഥയിലും നിർമ്മാണത്തിലും ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മോമൊ ഇൻ ദുബായ്'. ഒരു ചിൽഡ്രൻസ് ഫാമിലി ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ അനീഷ് ജി. മേനോന്‍,...

തരംഗമായി അനുപമയുടെ ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’

2015 -ൽ അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ ഒരുങ്ങിയ. കേരളത്തിന് അകത്തും പുറത്തും ഒരുപോലെ തരംഗമായി മാറിയ ‘പ്രേമം’ എന്ന ഹിറ്റ് ചിത്രത്തിലൂടെ ഏവർക്കും പ്രിയങ്കരിയായി മാറിയ നടിയാണ് മേരി എന്ന അനുപമ പരമേശ്വരൻ....

ജി പി തിരിച്ചെത്തുന്നു

മലയാളിയുടെ സ്വന്തം ജി പി എന്ന ഗോവിന്ദ് പദ്മസൂര്യയെ നായകനാക്കി നവാഗതനായ പ്രശാന്ത് ശശി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ക്രിസ്റ്റഫർ കോളംബസ്'. ഒരു സസ്പെൻസ് ത്രില്ലെർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ...