Wednesday, April 21, 2021

ജി പി തിരിച്ചെത്തുന്നു

മലയാളിയുടെ സ്വന്തം ജി പി എന്ന ഗോവിന്ദ് പദ്മസൂര്യയെ നായകനാക്കി നവാഗതനായ പ്രശാന്ത് ശശി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ക്രിസ്റ്റഫർ കോളംബസ്’. ഒരു സസ്പെൻസ് ത്രില്ലെർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ നയന എൽസ ആണ് നായിക വേഷത്തിൽ എത്തുന്നത്. ‘ജൂൺ’, ‘മണിയറയിലെ അശോകൻ’, ‘ഗാർഡിയൻ’, ‘കുറുപ്പ് ‘ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് നയന എൽസ. വിദേശതാരവും സിങ്ങറുമായ നീൽ ലീ ലുക്ക് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ബിഗ് ജെ ഇന്റർനാഷനലിന്റെ ബാനറിൽ ജിൻസ് വർഗീസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ പ്രിത്വിരാജാണ് പുറത്തുവിട്ടത്. സൈബറിടത്തിലെ ആരാധകർ ഇരുകൈയ്യും നീട്ടിയാണ് പോസ്റ്റർ സ്വീകരിച്ചത്. ഏറെ നാളുകൾക്ക് ശേഷം ജി പി മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് ‘ക്രിസ്റ്റഫർ കൊളംബസ്’ -ന്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഫേബിൻ വർഗീസും, പ്രശാന്ത് ശശിയും ചേർന്നാണ്. ജിഷ്ണു കെ രാജ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് നീൽ ലീ ലൂക്കും , ദി എസ്‌കേപ്പ് മീഡിയം എന്ന ബാൻഡുമാണ്.

Latest news

പൊന്നിയിൻ സെൽവൻ അവസാന ഘട്ടത്തിലേക്ക് !

സിനിമാപ്രേക്ഷകർക്ക് എന്നും ഒരു ദൃശ്യവിസ്മയം തന്നെയാണ് മണിരത്നത്തിന്റെ സിനിമകൾ. മികച്ച അഭിനേതാക്കളും മികച്ച ഫ്രെയിമുകളും കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കവരുന്ന സംവിധായകനാണ് മണിരത്‌നം. ലോക്ക് ഡൗണിനു മുമ്പ് ആരാധകരെല്ലാം ഒന്നടങ്കം കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ...

“അലുവ പോലെയൊരു സ്വീറ്റ് സിനിമ”- വിജയ് ബാബു

വ്യത്യസ്തമാർന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നടനാണ് ഇന്ദ്രജിത് സുകുമാരൻ. നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ നിർമ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൊവ്സിന്റെ പുതിയ ചിത്രത്തിൽ ഇന്ദ്രജിത് സുകുമാരനാണ് പ്രധാന വേഷത്തിലെത്തുന്നത് എന്നുള്ളതാണ്...

റഹ്മാൻ വീണ്ടും പോലീസ് വേഷത്തിൽ !

നവാഗത സംവിധായകനായ അമൽ കെ ജോബി സംവിധാനം നിർവഹിച്ച്, സേതു തിരക്കഥ ഒരുക്കുന്ന 'എതിരെ' എന്ന ചിത്രത്തിൽ റഹ്മാൻ പ്രധാന കഥാപാത്രമായ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്നു. മെയ് പത്തിന് ചിത്രീകരണം ആരംഭിക്കുന്ന ഈ...

ത്രയം തുടങ്ങി !

ധ്യാൻ ശ്രീനിവാസൻ, സണ്ണി വെയ്ൻ, നിരഞ്ജ് മണിയൻപിള്ള രാജു, ഡേയ്ൻ ഡേവിസ്, രാഹുൽ മാധവ്, ശാലു റഹീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന "ത്രയം" എന്ന ചിത്രത്തിന്റെ പൂജയും...

Related news

ബ്ലൂ സട്ടൈ മാരന്റെ ‘ആന്റി ഇന്ത്യൻ’

രജനി, കമൽ, വിജയ്, അജിത്ത് എന്നിവരുൾപ്പെടെയുള്ള മുൻനിര താരങ്ങളുടെ സിനിമകളെ വിമർശിച്ചതിനെ തുടർന്ന് വിവാദങ്ങളുണ്ടാക്കിയ യൂട്യൂബ് നിരൂപകൻ ബ്ലൂ സട്ടൈ മാരന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ഒരുപാട് ആരാധകരുണ്ട്. താൻ ഒരു സംവിധായകനായി...

‘കൃഷ്ണൻകുട്ടി പണി തുടങ്ങി’ ഈ മാസം !

വിഷ്ണു ഉണ്ണികൃഷ്ണൻ, സാനിയ ഇയ്യപ്പൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കൃഷ്ണൻകുട്ടി പണി തുടങ്ങി' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒരേ സമയം സീ കേരളം ചാനലിലും സീഫൈവ് ആപ്ലിക്കേഷനിലൂടെയും സിനിമ...

‘നിഴൽ’ -ന് ക്ലീൻ U !!

പ്രശസ്ത ചിത്രസംയോജകൻ, അപ്പു എൻ ഭട്ടതിരിയുടെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ - നയൻ‌താര എന്നിവർ ഒന്നിക്കുന്ന 'നിഴലി'ന്റെ സെന്‍സറിങ് പൂര്‍ത്തിയായി. ക്ലീന്‍ U സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഒരു ക്രൈം ത്രില്ലെർ...

പി ബാലചന്ദ്രൻ അന്തരിച്ചു.

  പ്രശസ്ത നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു. മലയാളസിനിമയ്ക്കും മലയാളസാഹിത്യത്തിനും നിരവധി മികച്ച സംഭവങ്ങൾ നൽകിയിട്ടുള്ള അദ്ദേഹം കഴിഞ്ഞ എട്ട് മാസമായി മെനഞ്ചൈറ്റിസിനുള്ള ചികിത്സയിലായിരുന്നു. തുടർന്ന് ഇന്ന് രാവിലെ അഞ്ചിനാണ് മരണം സംഭവിച്ചത്. 90...