Monday, January 24, 2022

“സൗഹൃദങ്ങളാണ് നമ്മുടെ കഴിവുകളെ കണ്ടെത്തുന്നത്” – രാഹുൽ സുബ്രഹ്‌മണ്യൻ

2012 -ൽ പുറത്തിറങ്ങിയ ‘തട്ടത്തിൻ മറയത്ത്‌’ എന്ന റൊമാന്റിക് ഹിറ്റ് ചലച്ചിത്രത്തിലെ ‘അനുരാഗം’ എന്ന ഗാനം ആലപിച്ചു കൊണ്ട് മലയാളി മനസ്സിൽ ഇടം നേടിയ ഗായകനാണ് രാഹുൽ സുബ്രഹ്മണ്യൻ. പിന്നീട് സംഗീത സംവിധായകൻ എന്ന നിലയിൽ തന്റെ കഴിവ് ഏറ്റവും മികച്ച രീതിയിൽ തെളിയിക്കാൻ രാഹുലിന് സാധിച്ചു. ‘ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ’ എന്ന ചിത്രത്തിലെ ‘എൻ കണിമലരെ’, ‘ജോ ആൻഡ് ദി ബോയ്’ -ലെ മഞ്ജു വാര്യർ പാടിയ ഗാനങ്ങളിലൂടെയുമാണ് രാഹുൽ സിനിമ ആസ്വാദകർക്ക് കുറച്ചുകൂടുതൽ സുപരിചിതനായത്. എട്ട് ചിത്രങ്ങളുടെ സംഗീത സംവിധാനം പൂർത്തിയാക്കിയ രാഹുൽ സുബ്രഹ്മണ്യൻ തന്റെ സംഗീത യാത്രയെ കുറിച്ച് സിനിമ വില്ലയോട് മനസ്സ് തുറക്കുന്നു.

  •  പുതിയതായി ആരംഭിച്ച യൂട്യൂബ് ചാനലിനെ കുറിച്ചും അതിൽ ഏറ്റവും അവസാനം റിലീസ് ചെയ്ത ‘മായുന്നോ താനേ’ എന്ന ഗാനത്തെ പറ്റിയും എന്താണ് പറയാൻ ഉള്ളത് ?

“യൂട്യൂബ് ചാനൽ തുടങ്ങുക എന്നത് ലോക്ക്ഡൌൺ സമയത്ത്‌ ഉണ്ടായ ഒരു ആഗ്രഹം ആണ്. സ്വന്തമായി എന്തെങ്കിലും ചെയ്യണം, പുതിയ ആശയങ്ങൾ കൊണ്ട് വരണം എന്നൊക്കെ ഉള്ള തോന്നലാണ് യൂട്യൂബ് ചാനൽ തുടങ്ങാൻ പ്രേരണയായത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ‘മായുന്നോ താനേ’ എന്ന ഗാനം ഞാൻ സിനിമക്കു വേണ്ടി മുൻപ് ചെയ്തതാണ്. പക്ഷെ അന്ന് വിചാരിച്ച രീതിയിൽ അത് പ്രേക്ഷക ശ്രദ്ധ നേടിയില്ല. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ആ പാട്ട് പിന്നീട് പല തവണ കേട്ട് കഴിഞ്ഞപ്പോൾ എന്തുകൊണ്ട് അത് റീ-റിലീസ് ചെയ്തുകൂടാ എന്ന് ചോദിച്ചു. അങ്ങനെയാണ് ‘മായുന്നോ താനേ’ എന്ന മ്യൂസിക് സിംഗിൾ എന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്യുന്നത്. “

” ‘മായുന്നോ താനേ’ എന്ന ഗാനം പ്രണയവും അതിന്റെ നഷ്ടവും എന്നൊരു ഫീലിലാണ് പോകുന്നത്. സൂഫി ഇഷ്ടപ്പെടുന്നവർക്ക് ആ രീതിയിൽ ഒരു ഗാനം ചെയ്യണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെയാണ് ‘മായുന്നോ താനേ’ ചെയ്തത്.”  

  •  ‘മായുന്നോ താനേ’ എങ്ങനെയാണ് ഹരിശങ്കറിലേക്ക് എത്തിയത് ?

” ഈ അടുത്ത് നമ്മൾ കേട്ട ഹരിശങ്കറിന്റെ ജനപ്രിയ ഗാനങ്ങൾ ഉണ്ടാവുന്നതിനും രണ്ട് വർഷം മുൻപ് പാടിയ പാട്ടാണ് ഇത്. എല്ലാവർക്കും അറിയാവുന്ന പോലെ ഹരിശങ്കറിന്റേത് ഒരു സംഗീത കുടുംബമാണ്, അതുകൊണ്ടു തന്നെ ഈ ഗാനം എല്ലാവർക്കും പ്രിയപ്പെട്ട ഒന്നാണ്. പ്രത്യേകിച്ച് ഹരിയുടെ അച്ഛന്. അന്ന് ഈ ഗാനത്തിന് വേണ്ട രീതിയിൽ ഒരു റീച്ച് ലഭിക്കാത്തതിൽ ഏറെ സങ്കടമുണ്ടായിരുന്നു. അങ്ങനെയാണ് അത് ഹരിശങ്കറിനെ വെച്ച് ഒന്ന് കൂടി റീ-വർക്ക് ചെയ്യാൻ തീരുമാനിച്ചത്.”

  •  “ഇതുവരെ സംഗീതം ചെയ്ത സിനിമകളിൽ ഓർമ്മയിലേക്ക് ആദ്യം കടന്നു വരുന്ന ഒരു റെക്കോർഡിങ് അനുഭവം?”

” റെക്കോർഡിങ് അനുഭവങ്ങൾ ഒത്തിരി ഉണ്ട്. ആദ്യത്തെ സിനിമ ‘ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ’ മുതൽ ഒടുവിലായി ഇറങ്ങിയ ‘സെയ്ഫ്’ വരെ ഉള്ള എല്ലാ സിനിമകളിലും വ്യത്യസ്തമായ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ ‘1971 ബീയോണ്ട് ബോർഡേഴ്സ്’ എന്ന ചിത്രത്തിന് വേണ്ടി എം.ജി ശ്രീകുമാറുമായി വർക്ക് ചെയ്ത സമയം, അത്യാവശ്യം നല്ല ഭയത്തോടെയായിരുന്നു ചെന്നത്. ആ സമയത്ത്‌ അദ്ദേഹം പാടിയപ്പോൾ, താളത്തിന് അല്ലായിരുന്നു പാട്ട് എന്നൊരു തോന്നൽ ഉണ്ടായി. എന്നാൽ മുഴുവൻ പാടി കഴിഞ്ഞ ശേഷം അത് കേട്ട് നോക്കിയപ്പോഴാണ് താളത്തിലേക്ക് വന്നു എന്ന് മനസിലായത്. അത്രേം ലെജൻഡ് ആയിട്ടുള്ള ആൾക്കാരോടൊപ്പം വർക്ക് ചെയ്യുമ്പോൾ അത് വളരെ പുതിയൊരു അനുഭവം തന്നെയായിരുന്നു. “

  •  “സംഗീത സംവിധായൻ, ഗായകൻ എന്നതിലുപരി താത്പര്യമുള്ള മറ്റു മേഖലകൾ ഏതൊക്കെയാണ്?”

“സിനിമയുമായി ബന്ധപ്പെട്ട മേഖലകൾ തന്നെയാണ് ഏറ്റവും ഇഷ്ടം. ‘ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ’, ‘ജോ ആൻഡ് ദി ബോയ്’ തുടങ്ങി ഇപ്പോൾ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന ‘ഹോം’ ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ ലൊക്കേഷനുകളിൽ ഒക്കെ ഞാൻ സ്ഥിരം പോകാറുണ്ട്. നമ്മൾ ചെയ്യുന്ന സിനിമകളിൽ ക്രീയേറ്റീവ് ആയി എന്തെങ്കിലും ചെയ്യണം എന്നൊരു ചിന്തയുള്ള വ്യക്തിയാണ് ഞാൻ. ക്രീയേറ്റീവ് ഡയറക്ടർ എന്ന ഒരു ടൈറ്റിലിൽ നിന്നുകൊണ്ട് ഒരു ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ മുതൽ പോസ്റ്റ് പ്രൊഡക്ഷൻ വരെ ഒപ്പം നിൽക്കാനാണ് എനിക്ക് താല്പര്യം.”

  •  “ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ള ഒരു സംഗീത സംവിധായകൻ ആരാണ്?”

“ജോൺസൺ മാഷാണ് എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുള്ള ഒരു വ്യക്തി. രവീന്ദ്രൻ മാസ്റ്ററും പിന്നെ ജെയ്ക്സ് ചേട്ടനും എനിക്ക് ഒത്തിരി ഇഷ്ടമുള്ള രണ്ട് സംഗീത സംവിധായകരാണ്. അവരുടെ പാട്ടുകൾ ഞാൻ വളരെ ഇഷ്ടത്തോടെ കേൾക്കാറുണ്ട്.”

  •  “സംഗീതമാണ് തൻ്റെ മുന്നോട്ടുള്ള ജീവിതം എന്ന് രാഹുൽ തീരുമാനിച്ചത് എങ്ങനെയാണ്?”

“സംഗീതമാണ് എന്റെ കരിയർ എന്ന് എന്നെ മനസ്സിലാക്കി തന്നത് എന്റെ സുഹൃത്തുക്കൾ തന്നെയാണ്. മങ്കി പെൻ എന്ന ചിത്രത്തിന്റെ സംവിധായകരിൽ ഒരാളായ റോജിൻ തോമസ് എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. എന്നെ ഒരുപാട് സ്വാധീനിച്ച ഒരു വ്യക്തിയാണ് റോജിൻ. അദ്ദേഹമാണ്, എന്നെ കൊണ്ട് സംഗീത സംവിധാനം ചെയ്യാൻ കഴിയും എന്നൊരു ആത്മവിശ്വാസം എന്നിൽ ഉണ്ടാക്കിയത്. നമ്മൾ അറിയാത്ത നമ്മളിലെ കഴിവുകൾ നമുക്ക് മനസ്സിലാക്കി തരുന്നത് ആണല്ലോ ഫ്രണ്ട്ഷിപ്പ് “

  •  “ലോക്ക്ഡൌൺ എങ്ങനെയാണ് ചിലവഴിച്ചത്? “

“നല്ലോണം പാട്ട് പാടി. സാധാരണമായി ഞാൻ മുഖം മറച്ചു വെച്ചാണ് സമൂഹ മാധ്യമങ്ങളിൽ പാടിയിരുന്നത്. ലോക്ക്ഡൌൺ കാരണം ആ ഒരു അപകർഷതാ ബോധം മാറി കിട്ടി. ആദ്യത്തെ ഒന്ന് രണ്ട് മാസങ്ങളിൽ ഒരു ശ്വാസം മുട്ടൽ തോന്നിയിരുന്നു. ശേഷം ഒരുപാട് തിരിച്ചറിവുകൾ ഉണ്ടായി. ഏതൊരു സാഹചര്യവും എങ്ങനെ നേരിടണം എന്ന് പഠിക്കാൻ സാധിച്ചു. ദുഃഖങ്ങൾ ഉണ്ടായിരുന്നു എങ്കിലും വളരെ ഫലപ്രദമായി തന്നെ ഈ ഒരു സമയം ചിലവഴിക്കാൻ സാധിച്ചു.”

  •  “ഇനി വരാനിരിക്കുന്ന പുതിയ ചിത്രങ്ങൾ ഏതൊക്കെയാണ്?”

“റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ‘ഹോം’ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. പിന്നെ വിഷ്ണു മോഹൻ സംവിധാനം ചെയ്‌ത്‌ ഉണ്ണി മുകുന്ദൻ നായക വേഷത്തിലെത്തുന്ന ‘മേപ്പടിയാൻ’. ശേഷം വരാനിരിക്കുന്നത് ജയസൂര്യ നായകനാകുന്ന ‘കത്തനാർ’ ആണ്. ഇതുവരെ ചെയ്തതിൽ വെച്ചിട്ടുള്ള ഒരു വലിയ പ്രൊജക്റ്റ് ആണ് ‘കത്തനാർ’. ഈ സിനിമകളെല്ലാം സംഗീതത്തിന് പ്രാധാന്യം നൽകുന്നവയാണ്. ഇവയെല്ലാം ഒരുപാട് പ്രതീക്ഷയുള്ള ചിത്രങ്ങളാണ്.”

അഭിമുഖം തയ്യാറാക്കിയത് : ജിൻസി ക്രിസ്റ്റഫർ 

Latest news

രണ്ടു തലമുറക്കൊപ്പം അഭിനയിക്കാൻ സാധിച്ചത് തന്റെ ഭാഗ്യം ലാലു അലക്സ് തുറന്നു പറയുന്നു…

ബ്രോഡാഡി ഇപ്പോൾ  റിലീസിനെ ഒ രുങ്ങുകയാണ് ചിത്രത്തിന്റെഓ ടി ടി റിലീസിന്റെ കാത്തിരിപ്പിലാണ് ഇപ്പോൾ പ്രേക്ഷകർ. എന്നാൽ സിനിമയിൽ  ലാലു അലക്സ്ന്റെ സാനിദ്യവും ചർച്ചയാകുന്നുണ്ട്. ഈ ചിത്രത്തിൽ ഒരു അച്ഛന്റെ വേഷം ആണ്...

ഇത്രയും നല്ല ഒരു ഹൊറർചിത്രം കണ്ടിട്ടില്ല; ഭൂതകാലത്തെ വാനോളം പുകഴ്ത്തിരാംഗോപാൽവർമ്മ

വെത്യസ്ത വേഷത്തിൽ ഷെയിൻനിഗവും , രേവതി യും മത്സരിച്ച അഭിനയിച്ച ചിത്രമാണ്  ഭൂതകാലം. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ചിത്രത്തെ വാനോളം പുകഴ്ത്തി ബോളിവുഡ് സംവിധയകാൻ രാംഗോപാൽവർമ്മ. ഭൂത്, രാത്ത്, ട്വൽവ്...

ധാക്ക ഫിലിം ഫെസ്റ്റിവൽ,ഏഷ്യൻ മത്സര വിഭഗത്തിൽ ഏറ്റവും നല്ല നടനായി ജയസൂര്യ…

ധാക്ക രാജ്യന്തര ചലച്ചിത്ര മേളയിൽ ഏഷ്യൻ മത്സര വിഭാഗത്തിൽ മികച്ച നടനായി ജയസൂര്യയെ തേടി എത്തി. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയുന്ന സണ്ണി എന്ന ചിത്രത്തിന് ആണ് ഈ അവാർഡ് പുരസ്‌കാരംലഭിച്ചത്. ഈ...

ഹൃദയത്തെ പ്രശംസിച്ചു കൊണ്ട് രാഹുൽ മാങ്കൂട്ടത്തിന്റെ വാക്കുകൾ ഇങ്ങനെ…

മലയാളസിനിമപ്രേഷകരുടെ  ഹൃദയം കവർന്ന ഹൃദയം സിനിമയെ പ്രശംസിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടം. മറവിയിൽ  വല പിടിച്ചു കിടന്നിരുന്ന ഗൃഹാതുരത്തിന്റെ അറകൾ തുറക്കാൻ സഹായിച്ചതിനും പഴയകാലത്തിന്റെ ജീവിതത്തിന്റെ അഭിവാജ്യഘടകമായ മനുഷ്യരെ...

Related news

വീട്ടമ്മമാർക്ക് പ്രചോദനമായി ലിബാസ് സാദിഖ്

സ്വന്തം സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും ഒക്കെ ചിറകിലൊതുക്കി ജീവിക്കുന്ന ഒരുപാട് വീട്ടമ്മമാർ നമ്മുടെ ചുറ്റുമുണ്ട്. അവർക്കൊക്കെ ഒരു പ്രചോദനം ആണ് ലിബാസ് സാദിഖ് എന്ന വീട്ടമ്മ. പവർ ലിഫ്റ്റിങ്ങിൽ കേരളത്തെ പ്രതിനിതീകരിച്ചുകൊണ്ട് ദേശിയ തലത്തിൽ...

ഒടിടി റിലീസുകൾ മലയാളം സിനിമയിൽ കൊണ്ടുവന്ന മാറ്റങ്ങൾ

ഒടിടി പണ്ടുമുതൽ തന്നെ യാഥാർഥ്യമായിരുന്നു എങ്കിലും മലയാളസിനിമയിലേക്ക് വന്നത് ലോക്ക്ഡൗൺ സമയത്ത് ആണെന്നല്ലേ ഉള്ളൂ എന്ന് പ്രശസ്ത നടൻ അനൂപ് മേനോൻ. കൗമുതി ചാനലിന് കൊടുത്ത അഭിമുഖത്തിൽ ആണ് അനൂപ് മേനോൻ മലയാളത്തിലെ...

ഷാരൂഖ് ഖാനിൽ നിന്നും ദിനേശ് കാർത്തിക് പഠിച്ചത് എന്താണ്?

ക്രിക്കറ്റ് പ്രേമികളുടെ പ്രിയങ്കരനാണ് ദിനേശ് കാർത്തിക് എന്ന ഡി കെ. തമിഴ് നാട്ടുകാരനായ ദിനേശ് കാർത്തിക് ഇന്ത്യയ്ക്ക് വേണ്ടി ഒരുപാട് കളികൾ കളിച്ചിട്ടുള്ള വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനാണ്. ഈ വർഷത്തെ ഐ പി...

“സിനിമ ഒരു വലിയ സംഭവല്ലേ, ഒരുപാട് പഠിക്കാനുണ്ട്, എല്ലാം പഠിക്കണം”- അശ്വിൻ ജോസ്

നെഞ്ചിനകത്ത് ലാലേട്ടൻ എന്ന ഗാനത്തിലൂടെ ഏവർക്കും പ്രയങ്കരനായി മാറിയ അഭിനേതാവാണ് അശ്വിൻ. മൂന്നു വർഷത്തെ തന്റെ അഭിനയ ജീവിതത്തിൽ ക്വീൻ മുതൽ കുമ്പാരീസ് വരെ എത്തിനിൽക്കുന്ന സിനിമ സ്വപ്നങ്ങളെക്കുറിച്ച് അശ്വിൻ ജോസ് സിനിമ...

നസ്രിയയുടെ തകർപ്പൻ ഇന്റർവ്യൂ !

മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് നസ്രിയ.  കല്യാണത്തിന് ശേഷം താരം ഒരു ലോങ്ങ് ബ്രേക്ക് എടുത്തിരുന്നേലും അവസാനം ഇറങ്ങിയ ട്രാൻസ് -ൽ ഗംഭീര പെർഫോമൻസ് തന്നെയാണ്  താരം പുറത്ത് എടുത്തത്. ഭർത്താവ് ഫഹദ്...

അനുഷ്‌ക്ക ഷെട്ടിയുടെ ഒരു ഒന്നൊന്നര ഇന്റർവ്യൂ !

മലയാളത്തിന് പുറത്ത് മലയാളികൾ ഏറ്റവും ഇഷ്ട്ടപെടുന്ന ചിലപ്പോൾ മലയാളി നടിമാരോളം ഇഷ്ട്ടം വെച്ചുപുലർത്തുന്ന ഒരാളാണ് അനുഷ്‌ക്ക ഷെട്ടി. അഭിനയത്തിന്റെ കാര്യത്തിൽ തെന്നിന്ത്യൻ സുന്ദരി എന്ന് തന്നെ വിശേഷിപ്പിക്കാം. ഏതു റോളുകളും വളരെ മനോഹരമായ...

ദുൽകറും കല്യാണിയും ഒരു തകർപ്പൻ ഇൻ്റർവ്യൂ !

വരനെ ആവശ്യമുണ്ട് വിശേഷങ്ങളുമായി ആണ്  ദുൽഖറും കല്യാണിയും ചാറ്റ് ഷോ യിൽ എത്തിയിരിക്കുന്നത്. ഈ അടുത്ത് ഇറങ്ങിയതിൽ ഏറ്റവും മനോഹരമായ ഇന്റെർവ്യൂ തന്നെ ഇത്. ആരാധകരുടെ പ്രിയ dq വും പ്രിയൻ സർ...

ടോവിനോയും സംയുക്തയും – ഒരു തകർപ്പൻ ഇന്റർവ്യൂ

തീവണ്ടിയുടെ വിശേഷങ്ങളുമായി ടോവിനോയും സംയുക്തയും ചേർന്നാണ് എങ്കിൽ എന്നോട് പറ ചാറ്റ് ഷോ യിൽ പങ്കെടുത്തത്.  മലയാള സിനിമ ലോകത്ത് അടുപ്പിച്ചു മികച്ച ഒരു പറ്റം ചിത്രങ്ങളുടെ കൂട്ടവുമായി എത്തിയ നടൻ ആണ്...