Wednesday, April 21, 2021

തരംഗമായി അനുപമയുടെ ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’

2015 -ൽ അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ ഒരുങ്ങിയ. കേരളത്തിന് അകത്തും പുറത്തും ഒരുപോലെ തരംഗമായി മാറിയ ‘പ്രേമം’ എന്ന ഹിറ്റ് ചിത്രത്തിലൂടെ ഏവർക്കും പ്രിയങ്കരിയായി മാറിയ നടിയാണ് മേരി എന്ന അനുപമ പരമേശ്വരൻ. ശേഷം തെലുങ്ക് സിനിമയിലെ മുൻനിരനായികമാരിൽ ഒരാളായി മാറിയ അനുപമ പരമേശ്വരൻ ഒരു വലിയ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വർഷമാണ് മലയാളത്തിലേക്ക് തിരിച്ചെത്തിയത്. ഇപ്പോളിതാ ‘മൂന്നാമിടം’, ‘c/o സൈറ ഭാനു’ എന്നീ പ്രൊജെക്ടുകളിലൂടെ ശ്രദ്ധേയനായ ആർ.ജെ. ഷാൻ ഒരുക്കിയ ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ എന്ന ഹ്രസ്വ ചിത്രത്തിലൂടെ മലയാളത്തിലേക്ക് വീണ്ടും മടങ്ങി എത്തിയിരിക്കുകയാണ് അനുപമ. ഹക്കിം ഷാജഹാൻ നായകനായി എത്തുന്ന ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത് അഖില മിഥുൻ ആണ്. വളരെ ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെയാണ് അനുപമ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ചന്ദ്രയായി എത്തിയ അനുപമയുംദാസായി എത്തിയ ഹക്കീമും വളരെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രം റീലിസ് ചെയ്തത്. മലയാളം, തെലുഗ്, കന്നഡ എന്നീ ഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ആരധകർ ഇതിനോടകം തന്നെ ആഘോഷമാക്കിയിരിക്കുകയാണ് അനുപമ പരമേശ്വരന്റെ ഈ പുത്തൻ രൂപവും ഭാവവും.

Latest news

പൊന്നിയിൻ സെൽവൻ അവസാന ഘട്ടത്തിലേക്ക് !

സിനിമാപ്രേക്ഷകർക്ക് എന്നും ഒരു ദൃശ്യവിസ്മയം തന്നെയാണ് മണിരത്നത്തിന്റെ സിനിമകൾ. മികച്ച അഭിനേതാക്കളും മികച്ച ഫ്രെയിമുകളും കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കവരുന്ന സംവിധായകനാണ് മണിരത്‌നം. ലോക്ക് ഡൗണിനു മുമ്പ് ആരാധകരെല്ലാം ഒന്നടങ്കം കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ...

“അലുവ പോലെയൊരു സ്വീറ്റ് സിനിമ”- വിജയ് ബാബു

വ്യത്യസ്തമാർന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നടനാണ് ഇന്ദ്രജിത് സുകുമാരൻ. നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ നിർമ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൊവ്സിന്റെ പുതിയ ചിത്രത്തിൽ ഇന്ദ്രജിത് സുകുമാരനാണ് പ്രധാന വേഷത്തിലെത്തുന്നത് എന്നുള്ളതാണ്...

റഹ്മാൻ വീണ്ടും പോലീസ് വേഷത്തിൽ !

നവാഗത സംവിധായകനായ അമൽ കെ ജോബി സംവിധാനം നിർവഹിച്ച്, സേതു തിരക്കഥ ഒരുക്കുന്ന 'എതിരെ' എന്ന ചിത്രത്തിൽ റഹ്മാൻ പ്രധാന കഥാപാത്രമായ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്നു. മെയ് പത്തിന് ചിത്രീകരണം ആരംഭിക്കുന്ന ഈ...

ത്രയം തുടങ്ങി !

ധ്യാൻ ശ്രീനിവാസൻ, സണ്ണി വെയ്ൻ, നിരഞ്ജ് മണിയൻപിള്ള രാജു, ഡേയ്ൻ ഡേവിസ്, രാഹുൽ മാധവ്, ശാലു റഹീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന "ത്രയം" എന്ന ചിത്രത്തിന്റെ പൂജയും...

Related news

ലാലേട്ടനൊപ്പം അജിത്ത് !!!

ബറോസ് എന്ന ചിത്രം ഇതിനോടകം തന്നെ വാർത്തകളിൽ ഇടം നേടി കഴിഞ്ഞതാണ്. മലയാളസിനിമയുടെ അഭിമാനമായ മോഹൻലാലിൻറെ ആദ്യ സംവിധായകസംരംഭം എന്ന നിലയിൽ ഉറ്റുനോക്കപ്പെടുന്ന ചിത്രത്തിൽ വലിയ താരനിരയാണ് അഭിനയിക്കാൻ ഒരുങ്ങുന്നത്. 400 വർഷം...

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിലെ മലയാളി തിളക്കം !!

67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫീച്ചർ, നോൺ ഫീച്ചർ വിഭാഗങ്ങളിലായി 2019 ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ആണ് ജൂറി പ്രഖ്യാപിച്ചത്. മലയാളിക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങൾ ഇത്തവണ നേടിയിട്ടുണ്ട് നമ്മുടെ മലയാള...

വിഷ്ണു ഉണ്ണികൃഷ്ണന്റെ പുത്തൻ ചിത്രം !

സംവിധായകനും നടനുമായ ജോണി ആൻ്റണിയും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന മലയാള ചിത്രമാണ് 'സബാഷ് ചന്ദ്ര ബോസ്'. ദേശിയ അവാർഡ് ജേതാവായ വി.സി അഭിലാഷ് 'ആളൊരുക്കം' എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം...

‘മാറ്റിനി’ പ്രകാശനം ചെയ്ത് ഫഹദ്

ദിവസം കഴിയുംതോറും ഓടിടി പ്ലാറ്റ്ഫോമുകളുടെ എണ്ണം കൂടി കൂടി വരികയാണ്. ഇപ്പോഴിതാ മലയാളത്തിൽ ഒരു പുതിയ ഓടിടി പ്ലാറ്റ്‌ഫോം കൂടെ എത്തിയിരിക്കുകയാണ്. പ്രോജക്റ്റ് ഡിസൈനർ ബാദുഷയും നിർമ്മാതാവ് ഷിനോയ് മാത്യുവും ആണ് 'മാറ്റിനി'...

ജിവിഎം – എസ്ടിആർ കോംബോ വീണ്ടും !!

കോളിവുഡിലെ മികച്ച സംവിധായകരിൽ ഒരാളാണ് ഗൗതം വാസുദേവ് മേനോൻ. ഓർത്തുവയ്ക്കാവുന്ന പ്രണയസിനിമകൾ ഒരുപക്ഷെ ഏറ്റവും മികച്ച രീതിയിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് മണിരത്നത്തിന് ശേഷം എത്തിച്ചിട്ടുള്ളത് ജിവിഎം ആണെന്ന് നിസംശയം പറയാൻ സാധിക്കും. ഇന്നലെ...

‘ഡോക്ടർ’ റിലീസ് നീട്ടി

കോലമാവ് കോകില എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നെല്‍സന്‍ ദിലീപ്കുമാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഡോക്ടർ'. ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന ചിത്രത്തിൽ പ്രിയ മോഹനാണ് നായികയായി എത്തുന്നത്. ഇപ്പോഴിതാ ശിവ കാര്‍ത്തികേയന്റെ...

ചലച്ചിത്രമേളയുടെ കൊച്ചി പതിപ്പ് ഇന്ന്

കേരള സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിനുവേണ്ടി ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 25ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ കൊച്ചി പതിപ്പ് ഇന്ന് വൈകുന്നേരം ആരംഭിക്കും. ഐ.എഫ്.എഫ്.കെ പോലെ ലോകശ്രദ്ധയാകര്‍ഷിച്ച ഒരു സാംസ്കാരിക പരിപാടി പൂര്‍ണമായും ഒഴിവാക്കുന്നത് ഉചിതമല്ലെന്ന്...

കൊച്ചിയിൽ IFFK – Covid Test

കൊച്ചിയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ - IFFK യിൽ പങ്കെടുക്കുന്നവര്‍ക്കുള്ള കോവിഡ് ആന്റിജന്‍ ടെസ്റ്റ് 2021 ഫെബ്രുവരി 15 തിങ്കളാഴ്ച്ച ആരംഭിക്കും. കൊച്ചിയില്‍ മേളയുടെ മുഖ്യവേദിയായ സരിത തിയേറ്ററില്‍ ക്രമീകരിച്ചിട്ടുള്ള നാല്...