രൺബീറും ആലിയയും ഒന്നിക്കുന്ന “ബ്രഹ്മാസ്ത്ര” ചിത്രീകരണം പുനരാരംഭിക്കുന്നു.

ലോക്ക് ഡൗൺ കാരണം ഉള്ള ആറു മാസത്തെ ക്വാറന്റൈനിനു ശേഷം രൺബീർ -ആലിയ ചിത്രം  “ബ്രഹ്മാസ്ത്ര”യുടെ ചിത്രീകരണം പുനരാരംഭിക്കുന്നു. സിനിമയുടെ ഡബ്ബിങ് ആരംഭിച്ചു എന്ന വാർത്തകൾ ആണിപ്പോൾ പ്രചരിക്കുന്നത് .ബാന്ദ്രയിലെ ഡബ്ബിങ് സ്റ്റുഡിയോയിൽ ഇരുവരും പോവുകയും പോസ്റ്റ് പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയും ചെയ്തു എന്ന വാർത്തകൾ പ്രചരിച്ചിരുന്നു . കഴിഞ്ഞ വ്യാഴാഴ്ച അയാനിനൊപ്പം രൺബീർ സ്റ്റുഡിയോയിൽ ഉണ്ടായിരുന്നു . ഡബ്ബിങ്ങിനും എഡിറ്റിംഗിനും പുറമെ സിനിമയുടെ റിലീസിന് തൊട്ട് മുമ്പ് പുറത്തിറക്കാൻ ഉള്ള വീഡിയോയുടെ പണിപ്പുരയിൽ ആണ് അണിയറപ്രവർത്തകർ.

10 തൊട്ട് 12 ദിസവം വരെയുള്ള ഷെഡ്യുൾ കൂടി ഇനി ബാക്കിയുണ്ട്. ഒരു സിറ്റി സ്റ്റുഡിയോയിൽ വെച്ചായിരിക്കും ഷൂട്ടിങ് നടത്തുക. സിനിമയുടെ ഫൈനൽ ഷെഡ്യുളിൽ അമിതാഭ് ബച്ചനും പങ്കു ചേരും. രൺബീറുമായുള്ള അമിതാഭിന്റെ ചില പ്രധാന രംഗങ്ങൾ കൂടി ചിത്രീകരിക്കാൻ ബാക്കിയുണ്ട്. സിനിമയുടെ റിലീസ് പല കാരണങ്ങളാൽ നീണ്ടു പോവുകയായിരുന്നു. ഏറ്റവും അവസാനം പ്രഖ്യാപിച്ച ഡിസംബർ 4 ,2020 എന്ന ഡേറ്റിൽ ഉറച്ചു നിൽക്കുകയാണ് അണിയറ പ്രവർത്തകർ . രൺബീർ കപൂർ,ആലിയ ഭട്ട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയെത്തുന്ന സിനിമയിൽ  അമിതാബ് ബച്ചൻ,ഡിംപിൾ കപാഡിയ,നാഗാർജുന അക്കിനേനി,മൗനി റോയ് എന്നിവരും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു .

Latest news

ആകാംക്ഷ നിറച്ച് ‘തുരുത്ത്’ ടൈറ്റിൽ അന്നൗൺസ്‌മെന്റ് ട്രൈലെർ

നിവിൻ പോളിയും രാജീവ് രവിയും ഒന്നിക്കുന്ന ചിത്രമായ "തുറമുഖ" ത്തിനു ശേഷം തെക്കേപാട്ട് ഫിലിംസിന്‍റെ ബാനറിൽ സുകുമാർ തെക്കേപാട്ട് നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമായ 'തുരുത്തി'ന്റെ ടൈറ്റിൽ അന്നൗൺസ്‌മെന്റ് ട്രൈലെർ അണിയറപ്രവർത്തകർ റിലീസ് ചെയ്തു....

മലയാളസിനിമയുടെ മികച്ച തിരക്കഥാകൃത്തുക്കൾക്ക് പ്രണാമം

മലയാളസിനിമക്ക് വീണ്ടും ഒരു തീരാനഷ്ടം സംഭവിച്ചിരിക്കുന്ന. അടുത്തടുത്ത 2 ദിവസങ്ങളിലായി മലയാളസിനിമയുടെ മുഖഛായ തന്നെ മാറ്റിയ 2 തിരക്കഥാകൃത്തുളെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസെഫും, തിരക്കഥാകൃത്തും സാഹിത്യകാരനുമായ മാടമ്പ് കുഞ്ഞുകുട്ടനും. സംവിധായകൻ...

ബസ്റ്റർ കീറ്റൺ-നെ കുറിച്ച് നിങ്ങൾക്ക് എന്തൊക്കെ അറിയാം?

ചാർളി ചാപ്ലിൻ എന്ന നടനെ നമ്മൾ മലയാളികൾ ഉൾപ്പടെ എല്ലാവർക്കും അറിയാവുന്നതാണ്. 1914 ൽ ആയിരുന്നു ചാപ്ലിന്റെ ആദ്യ ചിത്രമായ 'മേക്കിങ് എ ലിവിങ്' റിലീസ് ആവുന്നത്. അതിനു ശേഷം ചാപ്ലിൻ തന്റെ...

വീട്ടമ്മമാർക്ക് പ്രചോദനമായി ലിബാസ് സാദിഖ്

സ്വന്തം സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും ഒക്കെ ചിറകിലൊതുക്കി ജീവിക്കുന്ന ഒരുപാട് വീട്ടമ്മമാർ നമ്മുടെ ചുറ്റുമുണ്ട്. അവർക്കൊക്കെ ഒരു പ്രചോദനം ആണ് ലിബാസ് സാദിഖ് എന്ന വീട്ടമ്മ. പവർ ലിഫ്റ്റിങ്ങിൽ കേരളത്തെ പ്രതിനിതീകരിച്ചുകൊണ്ട് ദേശിയ തലത്തിൽ...

Related news

ആകാംക്ഷ നിറച്ച് ‘തുരുത്ത്’ ടൈറ്റിൽ അന്നൗൺസ്‌മെന്റ് ട്രൈലെർ

നിവിൻ പോളിയും രാജീവ് രവിയും ഒന്നിക്കുന്ന ചിത്രമായ "തുറമുഖ" ത്തിനു ശേഷം തെക്കേപാട്ട് ഫിലിംസിന്‍റെ ബാനറിൽ സുകുമാർ തെക്കേപാട്ട് നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമായ 'തുരുത്തി'ന്റെ ടൈറ്റിൽ അന്നൗൺസ്‌മെന്റ് ട്രൈലെർ അണിയറപ്രവർത്തകർ റിലീസ് ചെയ്തു....

പൊന്നിയിൻ സെൽവൻ അവസാന ഘട്ടത്തിലേക്ക് !

സിനിമാപ്രേക്ഷകർക്ക് എന്നും ഒരു ദൃശ്യവിസ്മയം തന്നെയാണ് മണിരത്നത്തിന്റെ സിനിമകൾ. മികച്ച അഭിനേതാക്കളും മികച്ച ഫ്രെയിമുകളും കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കവരുന്ന സംവിധായകനാണ് മണിരത്‌നം. ലോക്ക് ഡൗണിനു മുമ്പ് ആരാധകരെല്ലാം ഒന്നടങ്കം കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ...

“അലുവ പോലെയൊരു സ്വീറ്റ് സിനിമ”- വിജയ് ബാബു

വ്യത്യസ്തമാർന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നടനാണ് ഇന്ദ്രജിത് സുകുമാരൻ. നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ നിർമ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൊവ്സിന്റെ പുതിയ ചിത്രത്തിൽ ഇന്ദ്രജിത് സുകുമാരനാണ് പ്രധാന വേഷത്തിലെത്തുന്നത് എന്നുള്ളതാണ്...

റഹ്മാൻ വീണ്ടും പോലീസ് വേഷത്തിൽ !

നവാഗത സംവിധായകനായ അമൽ കെ ജോബി സംവിധാനം നിർവഹിച്ച്, സേതു തിരക്കഥ ഒരുക്കുന്ന 'എതിരെ' എന്ന ചിത്രത്തിൽ റഹ്മാൻ പ്രധാന കഥാപാത്രമായ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്നു. മെയ് പത്തിന് ചിത്രീകരണം ആരംഭിക്കുന്ന ഈ...

ത്രയം തുടങ്ങി !

ധ്യാൻ ശ്രീനിവാസൻ, സണ്ണി വെയ്ൻ, നിരഞ്ജ് മണിയൻപിള്ള രാജു, ഡേയ്ൻ ഡേവിസ്, രാഹുൽ മാധവ്, ശാലു റഹീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന "ത്രയം" എന്ന ചിത്രത്തിന്റെ പൂജയും...

ബ്ലൂ സട്ടൈ മാരന്റെ ‘ആന്റി ഇന്ത്യൻ’

രജനി, കമൽ, വിജയ്, അജിത്ത് എന്നിവരുൾപ്പെടെയുള്ള മുൻനിര താരങ്ങളുടെ സിനിമകളെ വിമർശിച്ചതിനെ തുടർന്ന് വിവാദങ്ങളുണ്ടാക്കിയ യൂട്യൂബ് നിരൂപകൻ ബ്ലൂ സട്ടൈ മാരന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ഒരുപാട് ആരാധകരുണ്ട്. താൻ ഒരു സംവിധായകനായി...

‘കൃഷ്ണൻകുട്ടി പണി തുടങ്ങി’ ഈ മാസം !

വിഷ്ണു ഉണ്ണികൃഷ്ണൻ, സാനിയ ഇയ്യപ്പൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കൃഷ്ണൻകുട്ടി പണി തുടങ്ങി' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒരേ സമയം സീ കേരളം ചാനലിലും സീഫൈവ് ആപ്ലിക്കേഷനിലൂടെയും സിനിമ...

‘നിഴൽ’ -ന് ക്ലീൻ U !!

പ്രശസ്ത ചിത്രസംയോജകൻ, അപ്പു എൻ ഭട്ടതിരിയുടെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ - നയൻ‌താര എന്നിവർ ഒന്നിക്കുന്ന 'നിഴലി'ന്റെ സെന്‍സറിങ് പൂര്‍ത്തിയായി. ക്ലീന്‍ U സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഒരു ക്രൈം ത്രില്ലെർ...