മഹേഷ് നാരായണന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ മുഖ്യ വേഷത്തിലെത്തുന്ന ‘മാലിക്’ മെയ് 31 ന് തീയേറ്ററുകളിൽ എത്തും. ഫഹദിന്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലൊരുങ്ങിയ പിരീഡ് ത്രില്ലർ പെരുന്നാൾ റിലീസായിരിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ഇരുപത്തിയഞ്ചു മുതൽ എഴുപത്തിയഞ്ച് വയസ്സ് വരെയുളള ഒരാളുടെ ജീവിതയാത്രയാണ് മാലിക് പറയുന്നത്. ഈ സിനിമക്കുവേണ്ടി 20 കിലോയോളം ശരീരഭാരം ആണ് ഫഹദ് ഫാസിൽ കുറച്ചത്. ഫഹദ് ആദ്യമായാണ് ഒരു സിനിമക്കുവേണ്ടി ഇത്തരം തയ്യാറെടുപ്പുകൾ എടുക്കുന്നതും. 57 വയസുകാരനായ സുലൈമാൻ, തീരദേശ ജനതയുടെ നായകൻ, ഇരുപത് വയസ് മുതൽ 57 വയസ് വരെയുള്ള സുലൈമാന്റെയും അയാളുടെ തുറയുടെയും ജീവിതത്തിന്റെ കഥ പറയുന്നതാണ് മാലിക്. സിനിമയുടെ സെൻസറിങ് പൂർത്തിയായി ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സെൻസറിംഗിലും പ്രീവ്യൂവിലും മികച്ച റിപ്പോർട്ടാണ് മാലിക്കിന് ലഭിച്ചതെന്ന് സിനിമാ കേന്ദ്രങ്ങൾ സൂചന നൽകുന്നു. ഒരു പൊളിറ്റിക്കൽ ത്രില്ലെർ ചിത്രം എന്നാണ് സംവിധായകൻ മഹേഷ് നാരായണൻ മാലിക്കിനെ കുറിച്ച് പറയുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് ആണ് ചിത്രം നിർമ്മിക്കുന്നത്. 27 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. ജോജു ജോർജ്, ദിലീഷ് പോത്തൻ, നിമിഷ സജയൻ, വിനയ് ഫോർട്ട്, ചന്ദു നാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. സാനു ജോൺ ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. സുഷിൻ ശ്യാം ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഗാനരചന അൻവർ അലി, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, കോസ്റ്റുംസ് ധന്യ ബാലകൃഷ്ണൻ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
Latest news
Film News
‘സാനി കായിധം’ ഒരുങ്ങുന്നു !!
23 വർഷത്തെ സംവിധായകജീവിതത്തിനൊടുവിൽ ആദ്യമായി ക്യാമറക്ക് മുന്നിൽ നിൽക്കുവാൻ ഒരുങ്ങുകയാണ് സെൽവരാഘവൻ. 'സാനി കായിധം' എന്ന ചിത്രത്തിലാണ് സെൽവരാഘവൻ അഭിനയിക്കുന്നത്. അരുൺ മാതേഷ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിൽ...
Film News
നമ്പി എഫക്ട് ഏപ്രിലിൽ ?
കോളിവുഡ് സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നടൻ മാധവൻ, തിരക്കഥയും, സംവിധാനവും, നിർമ്മാണവും നിർവഹിക്കുന്ന 'റോക്കറ്റ്റി ദി നമ്പി എഫ്ഫക്റ്റ്'. മാധവന്റെ ഏറെ നാളത്തെ പ്രയത്നത്തിന്റെ ഫലമാണ് ഈ ചിത്രം. കുറ്റാരോപിതനായ...
Bollywood
‘മുംബൈ സാഗ’ ഒഫീഷ്യൽ ട്രെയ്ലർ !!
ബോളിവുഡ് സ്റ്റാർസ് ഇമ്രാൻ ഹാഷ്മിയും ജോൺ എബ്രഹാമും ബിഗ് സ്ക്രീനിൽ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന 'മുംബൈ സാഗ'. ആക്ഷൻ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ ഇന്ന്...
Film News
ജീവിതത്തിന് പ്രതീക്ഷയായി ‘സ്വപ്നങ്ങൾക്കപ്പുറം’
ജീവിതത്തിന് പ്രതീക്ഷയുടെ ജാലകം നൽകുന്ന സ്വപ്നങ്ങൾക്ക് അപ്പുറത്തുള്ള കാഴ്ചകളെ കുറിച്ചുള്ള കഥ പറയുന്ന ചിത്രമാണ് ദിവ്യദർശൻ നായകനാകുന്ന 'സ്വപ്നങ്ങൾക്കപ്പുറം'. യുവതാരങ്ങളായ ഷൈൻ ടോം ചാക്കോയും അന്ന രേഷ്മ രാജനും ചേർന്ന് ഇരുവരുടെയും ഫേസ്ബുക്...
Related news

നിമിഷയുടെ ചിത്രത്തിൽ റസൂൽ പൂക്കുട്ടി !!
‘തൊണ്ടിമുതലും ദൃസാക്ഷിയും എന്ന മലയാള ചിത്രത്തിലൂടെ സിനിമാലോകത്തേക്കെത്തിയ നിമിഷ സജയൻ ഒരു ഇംഗ്ലീഷ് സിനിമയിൽ അഭനയിക്കാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ‘ഫൂട്ട്പ്രിന്റ്സ് ഓണ് വാട്ടര്’ എന്ന ചിത്രത്തിലാണ്...
Film News
പിസാസ് 2 ൽ വിജയ് സേതുപതിയും
നായകനോ പ്രതിനായകനോ സപ്പോർട്ടിങ് കാരക്ടറോ എന്തുമാകട്ടെ അവയെല്ലാം ബിഗ് സ്ക്രീനിൽ പൂർണതയോടെ അവതരിപ്പിക്കാൻ കഴിവുള്ള നടനാണ് വിജയ് സേതുപതി. അഭിനയിക്കാൻ ലഭിക്കുന്ന ഏത് കഥാപാത്രത്തെയും അത്രയധികം ലാഘവത്തോടെയാണ് അദ്ദേഹം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുക....
Film News
സെൽവരാഘവൻ ക്യാമറക്ക് മുന്നിലേക്ക്
ഒരു സംവിധായകൻ എന്ന നിലയിൽ തമിഴ് സിനിമയ്ക്ക് നിരവധി മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള പ്രഗത്ഭനായ സംവിധായകനാണ് സെൽവരാഘവൻ. 23 വർഷത്തെ സംവിധായകജീവിതത്തിനൊടുവിൽ അദ്ദേഹം ഇപ്പോഴിതാ ആദ്യമായി ക്യാമറക്ക് മുന്നിൽ നിൽക്കുവാൻ ഒരുങ്ങുകയാണ്. പിതാവ്...
Film News
‘ഉടുമ്പ്’ -നൊപ്പം സുരേഷ് ഗോപിയും
സംവിധായകൻ കണ്ണൻ താമരക്കുളം ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഉടുമ്പ്'. ഡാർക്ക് ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രത്തിൽ പ്രിയനടൻ കലാഭവൻ മണിയുടെ ജീവിതകഥ പറഞ്ഞ ‘ചാലക്കുടിക്കാരൻ ചങ്ങാതി’ എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ...