ഷാരൂഖ് ഖാനിൽ നിന്നും ദിനേശ് കാർത്തിക് പഠിച്ചത് എന്താണ്?

ക്രിക്കറ്റ് പ്രേമികളുടെ പ്രിയങ്കരനാണ് ദിനേശ് കാർത്തിക് എന്ന ഡി കെ. തമിഴ് നാട്ടുകാരനായ ദിനേശ് കാർത്തിക് ഇന്ത്യയ്ക്ക് വേണ്ടി ഒരുപാട് കളികൾ കളിച്ചിട്ടുള്ള വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനാണ്. ഈ വർഷത്തെ ഐ പി എൽ മത്സരങ്ങൾ നടക്കുന്ന ഈ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റൻ കൂടിയാണ് ദിനേശ് കാർത്തിക്. കൊൽക്കത്ത ടീമുടമയായായ ഷാരൂഖ് ഖാന്റെ  കൂടെ സമയം ചിലവഴിക്കാൻ സാധിച്ചതും , അദ്ദേഹത്തിൽ നിന്ന് താൻ പഠിച്ച കാര്യങ്ങളും ഫിലിം കമ്പാനിയനിൽ ഭരദ്വാജ് രംഗനുമായുള്ള അഭിമുഖത്തിൽ പങ്കുവെച്ചത്.

“ഷാരൂഖിന് നിന്നും ഞാൻ പഠിച്ച കാര്യങ്ങൾ  വ്യക്തിപരമായി സൂക്ഷിച്ചു വെയ്ക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നാൽ അതിൽ നിന്നും ചിലത് ഞാൻ പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നു. ഷാരൂഖിന്റെ ഹൃദയത്തിൽ നല്ലൊരു നേതാവുണ്ട്. സ്വന്തം ടീമിനെ കുറിച്ച് ഒരുപാട് ചിന്തിക്കുകയും, അവരുടെ കാര്യങ്ങൾക്ക് പ്രവർത്തിക്കുകയും ചെയ്യുന്ന നല്ലൊരു ലീഡർ ഷാരൂഖിന്റെ ഉള്ളിലുണ്ട്. ഷാരൂഖിന്റെ നിർമ്മാണ കമ്പനിയായ റെഡ് ചില്ലീസിലെ പ്രവർത്തകരോടും, ഐ പി എൽ ടീമായ കൊൽക്കത്തയുടെ ടീം മെമ്പേഴ്സിനോടും ഒരുപാട് സ്നേഹം അദ്ധേഹത്തിന്റെ ഉള്ളിലുണ്ട്. കൊൽക്കത്തയുടെ ക്യാപ്റ്റൻ എന്ന നിലയിൽ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളെ കുറിച്ചും വ്യക്തിപരമായ സംസാരങ്ങൾക്ക് ഇടയിൽ ഷാരൂഖ് എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്.” `ഇത്തരത്തിലുള്ള ഒരുപാട് അനുഭവങ്ങളാണ് ഭരദ്വാജ് രംഗനുമായുള്ള അഭിമുഖത്തിൽ ദിനേശ് കാർത്തിക്ക് പങ്കുവെയ്ക്കുന്നത്.

Latest news

പബ്‌ജി ഇന്ത്യയിൽ വീണ്ടും വരുന്നു

ഇന്ത്യയിൽ ഒരുപാട് ആരാധകരെ സൃഷ്ടിക്കാൻ സാധിച്ച ഗെയിമിങ് ആപ്പ്‌ളീക്കേഷനാണ് പബ്‌ജി . യുവജനങ്ങൾക്ക് ഇടയിൽ തരംഗമായി നിൽക്കുമ്പോഴാണ് പബ്‌ജിയ്ക്ക് ഇന്ത്യയിൽ നിരോധനം വന്നത്. ദക്ഷിണ കൊറിയന്‍ നിര്‍മിത ഗെയിം ആണെങ്കിലും അത് ഇന്ത്യയില്‍...

ശ്രദ്ധ നേടി ‘ആരാരോ’ മ്യൂസിക് വീഡിയോ

ഒരു കൂട്ടം ചെറുപ്പക്കാർ ഒരുക്കിയ ഒരു ചെറിയ മ്യൂസിക് വീഡിയോ ആയ 'ആരാരോ' ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടികൊണ്ടിരിക്കുകയാണ്. The Hangover Club യൂട്യൂബ് ചാനലിലൂടെയാണ് മ്യൂസിക് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. സൂപ്പർ...

പൊന്നിയിൻ സെൽവൻ അവസാന ഘട്ടത്തിലേക്ക് !

സിനിമാപ്രേക്ഷകർക്ക് എന്നും ഒരു ദൃശ്യവിസ്മയം തന്നെയാണ് മണിരത്നത്തിന്റെ സിനിമകൾ. മികച്ച അഭിനേതാക്കളും മികച്ച ഫ്രെയിമുകളും കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കവരുന്ന സംവിധായകനാണ് മണിരത്‌നം. ലോക്ക് ഡൗണിനു മുമ്പ് ആരാധകരെല്ലാം ഒന്നടങ്കം കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ...

“അലുവ പോലെയൊരു സ്വീറ്റ് സിനിമ”- വിജയ് ബാബു

വ്യത്യസ്തമാർന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നടനാണ് ഇന്ദ്രജിത് സുകുമാരൻ. നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ നിർമ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൊവ്സിന്റെ പുതിയ ചിത്രത്തിൽ ഇന്ദ്രജിത് സുകുമാരനാണ് പ്രധാന വേഷത്തിലെത്തുന്നത് എന്നുള്ളതാണ്...

Related news

ഒടിടി റിലീസുകൾ മലയാളം സിനിമയിൽ കൊണ്ടുവന്ന മാറ്റങ്ങൾ

ഒടിടി പണ്ടുമുതൽ തന്നെ യാഥാർഥ്യമായിരുന്നു എങ്കിലും മലയാളസിനിമയിലേക്ക് വന്നത് ലോക്ക്ഡൗൺ സമയത്ത് ആണെന്നല്ലേ ഉള്ളൂ എന്ന് പ്രശസ്ത നടൻ അനൂപ് മേനോൻ. കൗമുതി ചാനലിന് കൊടുത്ത അഭിമുഖത്തിൽ ആണ് അനൂപ് മേനോൻ മലയാളത്തിലെ...

“സൗഹൃദങ്ങളാണ് നമ്മുടെ കഴിവുകളെ കണ്ടെത്തുന്നത്” – രാഹുൽ സുബ്രഹ്‌മണ്യൻ

2012 -ൽ പുറത്തിറങ്ങിയ 'തട്ടത്തിൻ മറയത്ത്‌' എന്ന റൊമാന്റിക് ഹിറ്റ് ചലച്ചിത്രത്തിലെ 'അനുരാഗം' എന്ന ഗാനം ആലപിച്ചു കൊണ്ട് മലയാളി മനസ്സിൽ ഇടം നേടിയ ഗായകനാണ് രാഹുൽ സുബ്രഹ്മണ്യൻ. പിന്നീട് സംഗീത സംവിധായകൻ...

“സിനിമ ഒരു വലിയ സംഭവല്ലേ, ഒരുപാട് പഠിക്കാനുണ്ട്, എല്ലാം പഠിക്കണം”- അശ്വിൻ ജോസ്

നെഞ്ചിനകത്ത് ലാലേട്ടൻ എന്ന ഗാനത്തിലൂടെ ഏവർക്കും പ്രയങ്കരനായി മാറിയ അഭിനേതാവാണ് അശ്വിൻ. മൂന്നു വർഷത്തെ തന്റെ അഭിനയ ജീവിതത്തിൽ ക്വീൻ മുതൽ കുമ്പാരീസ് വരെ എത്തിനിൽക്കുന്ന സിനിമ സ്വപ്നങ്ങളെക്കുറിച്ച് അശ്വിൻ ജോസ് സിനിമ...

നസ്രിയയുടെ തകർപ്പൻ ഇന്റർവ്യൂ !

മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് നസ്രിയ.  കല്യാണത്തിന് ശേഷം താരം ഒരു ലോങ്ങ് ബ്രേക്ക് എടുത്തിരുന്നേലും അവസാനം ഇറങ്ങിയ ട്രാൻസ് -ൽ ഗംഭീര പെർഫോമൻസ് തന്നെയാണ്  താരം പുറത്ത് എടുത്തത്. ഭർത്താവ് ഫഹദ്...

അനുഷ്‌ക്ക ഷെട്ടിയുടെ ഒരു ഒന്നൊന്നര ഇന്റർവ്യൂ !

മലയാളത്തിന് പുറത്ത് മലയാളികൾ ഏറ്റവും ഇഷ്ട്ടപെടുന്ന ചിലപ്പോൾ മലയാളി നടിമാരോളം ഇഷ്ട്ടം വെച്ചുപുലർത്തുന്ന ഒരാളാണ് അനുഷ്‌ക്ക ഷെട്ടി. അഭിനയത്തിന്റെ കാര്യത്തിൽ തെന്നിന്ത്യൻ സുന്ദരി എന്ന് തന്നെ വിശേഷിപ്പിക്കാം. ഏതു റോളുകളും വളരെ മനോഹരമായ...

ദുൽകറും കല്യാണിയും ഒരു തകർപ്പൻ ഇൻ്റർവ്യൂ !

വരനെ ആവശ്യമുണ്ട് വിശേഷങ്ങളുമായി ആണ്  ദുൽഖറും കല്യാണിയും ചാറ്റ് ഷോ യിൽ എത്തിയിരിക്കുന്നത്. ഈ അടുത്ത് ഇറങ്ങിയതിൽ ഏറ്റവും മനോഹരമായ ഇന്റെർവ്യൂ തന്നെ ഇത്. ആരാധകരുടെ പ്രിയ dq വും പ്രിയൻ സർ...

ടോവിനോയും സംയുക്തയും – ഒരു തകർപ്പൻ ഇന്റർവ്യൂ

തീവണ്ടിയുടെ വിശേഷങ്ങളുമായി ടോവിനോയും സംയുക്തയും ചേർന്നാണ് എങ്കിൽ എന്നോട് പറ ചാറ്റ് ഷോ യിൽ പങ്കെടുത്തത്.  മലയാള സിനിമ ലോകത്ത് അടുപ്പിച്ചു മികച്ച ഒരു പറ്റം ചിത്രങ്ങളുടെ കൂട്ടവുമായി എത്തിയ നടൻ ആണ്...

ചിയാനുമായി ഒരു തകർപ്പൻ ചാറ്റ് ഷോ ! വീഡിയോ കാണാം

മലയാളികൾക്ക് ഇത്രയും പ്രിയമുള്ള ഒരു നടൻ അതാണ് നമ്മുടെ ചിയാൻ വിക്രം. സംസാര ശൈലി ആയാലും ചെയ്തിരിക്കുന്ന കഥാപാത്രങ്ങൾ ആയാലും അദ്ദേഹം എന്നും തന്റെ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. ആരും ചെയ്യാൻ മടിക്കുന്ന റോളുകൾ...