ഇക്കാര്യം കൊണ്ട് പുഷ്പ മികച്ച് നിൽക്കുന്നു ; പുഷ്‌പയ്‌ക്കായി കാത്തിരിയ്ക്കുവാനുള്ള കാരണം വ്യക്തമാക്കി ഡിഎസ്പി !

0
205

സൗത്ത് ഇന്ത്യൻ സിനിമാലോകം ഒന്നടനാകും അക്ഷമയോടെ കാത്തിരിയ്ക്കുന്ന ഒരു ചിത്രമാണ് അല്ലു അർജുൻ നായകനായി ഫഹദ് ഫാസിൽ വില്ലനായി എത്തുന്ന പുഷ്പ. അല്ലു അർജുൻ സിനിമ എന്ന് പറയുമ്പോൾ തന്നെ മലയാളി പ്രേക്ഷകർ അതിനായി കാത്തിരിയ്ക്കാറുള്ളത് പതിവ് സംഭവമാണ്. എന്നാൽ പുഷ്പ എന്ന ചലച്ചിത്രത്തിനായി കാത്തിരിയ്ക്കുന്നതിനു പിന്നിൽ ശക്തമായ വില്ലൻ കഥാപാത്രം ഉണ്ടെന്ന കാരണത്താലുമാണ്. ഒരുകാലത്ത് അഭിനയ കഴിവില്ല എന്നതിന്റെ പേരിൽ ഒരുപാട് അവഗണനകൾ നേരിടേണ്ടി വന്ന എന്നാൽ പിന്നീട് തന്റെ അഭിനയ മികവ് കൊണ്ട് തന്നെ ആരാധക മനസിലും സൗത്ത് ഇന്ത്യൻ സിനിമ മേഖലയിലും തന്റേതായ ഒരിടം കണ്ടെത്തിയ ഫഹദ് ഫാസിൽ ആണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. ഫഹദിന്റെ കഴിഞ്ഞ പിറന്നാൾ ദിവസം ആയിരുന്നു പുഷ്പായിലെ ഫഹദിന്റെ ക്യാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. തലമുടി മൊട്ട അടിച്ചുള്ള താരത്തിന്റെ ചിത്രത്തിലെ ക്യാരക്ടർ പോസ്റ്റർ വലിയ രീതിയിലുള്ള പ്രകമ്പനം തന്നെയാണ് ആരാധകർക്കിടയിൽ ഉണ്ടാക്കിയത്. എന്നാൽ ഇന്നിപ്പോൾ ചിത്രത്തിന്റെ സംഗീത സംവിധായകനായ ദേവി ശ്രീ പ്രസാദ് ചിത്രത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് വൈറൽ ആയിരിയ്ക്കുന്നത്. “ഹീറോയുടെയും വില്ലന്റെയും മൈൻഡ്ബ്ലോയിങ് ആയിട്ടുള്ള സീനുകൾ ചിത്രത്തിലുണ്ട്. ഒരുപാട് സർപ്രൈസ് എലമെന്റുകൾ നിറഞ്ഞ മൂവി കൂടിയാണ് പുഷ്പ.പ്രധാനമായും ഏത് താരം ഓഡിയൻസിനും ആസ്വദിയ്ക്കാൻ പറ്റുന്ന തരത്തിലാണ് സിനിമ ഒരുക്കിയിട്ടുള്ളത്.” അതുകൊണ്ട് തന്നെ ഇതിനോടകം ചിത്രം റിലീസ് ചെയ്യുന്നതിന് വേണ്ടി കാത്തിരിയ്ക്കുകയാണ് ഇരുവരുടെയും ആരാധകർ.