കേരളത്തിൻ്റെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ ഒരു ഗ്രാമമാണ് ചെല്ലാർകോവിൽ .ഒറ്റ വെള്ളച്ചാട്ടം അല്ല ഇത് .ഒരു കൂട്ടം വെള്ളച്ചാട്ടം ആണ് ചെല്ലാർകോവിൽ വെള്ളച്ചാട്ടം .കേരളത്തിൽ നിന്ന് ഉത്ഭവിച്ച് തമിഴ് നാട്ടിലെത്തുന്ന ഈ വെള്ളച്ചാട്ടത്തിലെ വെള്ളം ആണ് അവിടെയുള്ള കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് .മഴക്കാലത്ത് ആണ് ഇവിടെ സന്ദർശിക്കുവാൻ ഏറ്റവും ഉത്തമം .വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയും ഗ്രാമങ്ങളുടെ ഐശ്വര്യവും ആസ്വദിക്കാൻ ആഗ്രഹമുള്ളവർക്ക് പറ്റിയ ഇടമാണ് ചെല്ലാർകോവിൽ .
തിരക്കേറിയ നിത്യജീവിതത്തിൽ നിന്നും മനസ്സിനെയും ശരീരത്തെയും ഒരു പോലെ കുളിർക്കുന്ന കാഴ്ചകൾ കാണുവാൻ ആഗ്രഹിക്കുന്നവർ ചെല്ലാർകോവിൽ ഉറപ്പായും സന്ദർശിക്കണം .പ്രകൃതിയിലേക്കുള്ള ഈ യാത്ര നിങ്ങളുടെ സകല വിഷമങ്ങളും ഇല്ലാതാക്കുന്നു .ചെല്ലാർകോവിലേക്കുള്ള നിങ്ങളുടെ മനോഹരമായ യാത്രയെ എന്നെന്നും ഓർമയുടെ താളുകളിൽ സൂക്ഷിക്കാൻ നിങ്ങളെ സഹായിക്കുന്ന നിങ്ങളുടെ സുഹൃത്താണ് ഡ്രീം വാക്കർ .ആർച്ച സന്തോഷിനൊപ്പം ഡ്രീം വാക്കർ നടത്തുന്ന ഈ യാത്ര ഒന്ന് കണ്ടു നോക്കൂ .