രുചി വൈവിധ്യങ്ങൾക്ക് പേര് കേട്ട കേരളത്തിന്റെ പ്രധാന ആകർഷണം ആണ് കേരള സദ്യ .ഓണം ,വിഷു തുടങ്ങി വിവാഹങ്ങൾക്കും മറ്റു പുണ്യ പരിപാടികൾക്കും എല്ലാം കേരളത്തിൽ ഉടനീളം സദ്യ തന്നെയാണ് വിളമ്പാറുള്ളത് .പച്ചക്കറിയുടെ ഒരുപാട് വിഭവങ്ങൾ ചേർത്തുള്ള കേരള സദ്യ ഇഷ്ടം അല്ലാത്തവർ ആയി ആരും ഉണ്ടാവില്ല .
കേരള സദ്യയിൽ പ്രധാന സ്ഥാനമുള്ള വിഭവമാണ് അവിയൽ .പച്ചക്കറികൾ കൊണ്ടുള്ള ഈ വിഭവം ഒരുപാട് ആരോഗ്യ ഗുണങ്ങളും രുചിയും ഉള്ള ഒന്നാണ് .വീട്ടിൽ പച്ചക്കറി ഉണ്ടങ്കിൽ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന ആരോഗ്യഗുണങ്ങൾ നിറഞ്ഞ വിഭവം ആണ് അവിയൽ . എല്ലാവർക്കും ഇഷ്ടപ്പെടുന്ന വിഭവം പ്രേക്ഷകർക്ക് ആയി പരിചയപ്പെടുത്തുകയാണ് രുചി ദി ഫ്ലേവർസ് ഓഫ് കിച്ചൻ .