“സിനിമ ഒരു വലിയ സംഭവല്ലേ, ഒരുപാട് പഠിക്കാനുണ്ട്, എല്ലാം പഠിക്കണം”- അശ്വിൻ ജോസ്

നെഞ്ചിനകത്ത് ലാലേട്ടൻ എന്ന ഗാനത്തിലൂടെ ഏവർക്കും പ്രയങ്കരനായി മാറിയ അഭിനേതാവാണ് അശ്വിൻ. മൂന്നു വർഷത്തെ തന്റെ അഭിനയ ജീവിതത്തിൽ ക്വീൻ മുതൽ കുമ്പാരീസ് വരെ എത്തിനിൽക്കുന്ന സിനിമ സ്വപ്നങ്ങളെക്കുറിച്ച് അശ്വിൻ ജോസ് സിനിമ വില്ലയോട് മനസ്സ് തുറക്കുന്നു.

* ലോക്ക്ഡൗൺ തുടങ്ങിയിട്ട് 6 മാസം പിന്നിട്ടു. ഈ 6 മാസത്തെ അശ്വിന്റെ ജീവിതം എങ്ങനെ ആയിരുന്നു?

“അപ്രതീക്ഷിതമായി വന്ന ലോക്ക്ഡൗൺ എന്റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെ രണ്ടു രീതിയിൽ പറയാം. ആദ്യത്തെ 3 മാസം കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. തീരുമാനിച്ചു വെച്ചിരുന്ന പല കാര്യങ്ങളും നടക്കാതെ പോയി, പ്രേത്യേകിച്ചു‌ പുതിയ സിനിമകൾ. സങ്കടം, നിരാശ എല്ലാം ഉണ്ടായിരുന്നു ആദ്യത്തെ 3 മാസത്തോളം. തിയേറ്ററിൽ പോയി സിനിമ കാണാൻ കഴിയാത്തതിൽ ഒരുപാട് വിഷമം ഉണ്ടായിരുന്നു, കാരണം അതെന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. പിന്നീട് സാഹചര്യങ്ങൾ മനസ്സിലാക്കി അതിനനുസരിച്ചു പൊരുത്തപ്പെടാൻ തുടങ്ങി, ഈ സമയം എങ്ങനെ ഉപയോഗപ്രദമാക്കാമെന്ന് ചിന്തിച്ചു തുടങ്ങി. വീട്ടിൽ ഇരുന്നതുകൊണ്ട് കൂടുതൽ വായിക്കാൻ പറ്റി, കൂടുതൽ റിസർച്ച് ചെയ്യാൻ പറ്റി, കുറെ അധികം സിനിമകൾ കാണാൻ പറ്റി, ഒരുപാട് പേരുടെ അഭിമുഖങ്ങൾ കാണാൻ പറ്റി. ഇതോടൊപ്പം വീട്ടുകാരോട് ഒപ്പം കൂടുതൽ സമയം ചിലവഴിക്കാൻ പറ്റി. ജീവിതത്തിൽ മുൻപ് കണ്ടിട്ടുള്ള സന്തോഷങ്ങളിൽ നിന്നൊക്കെ വ്യത്യസ്തമായി വീട്ടുകാരോട് ഒപ്പം സന്തോഷമായി ഇരിക്കാൻ പറ്റി. ഇതൊക്കെ ആയിരുന്നു എന്റെ ലോക്ക് ഡൗൺ കാലത്തെ ജീവിതം”.

* ഒരു നടനാവണം എന്ന് അശ്വിനെ പ്രേരിപ്പിച്ചത് എന്തായിരുന്നു? ആദ്യ സിനിമയായ ക്വീനിലെ മുനീറായി എങ്ങനെയാണ് മാറിയത്?

“സിനിമയിൽ എത്താൻ ഉള്ള കാരണം തീവ്രമായ ആഗ്രഹം തന്നെയാണ്. ചെറുപ്പം മുതലെ കടുത്ത മമ്മൂട്ടി ആരാധകൻ ആയിരുന്നു, ആ ആരാധന ആണ് സിനിമയോടുള്ള ആഗ്രഹങ്ങളുടെ തുടക്കം. മമ്മൂക്കയുടെ എല്ലാ ചിത്രങ്ങളും ആദ്യ ദിവസം തന്നെ തിയേറ്ററിൽ പോയി കാണുമായിരുന്നു, പിന്നീട് ഇഷ്ടപ്പെട്ട മമ്മൂട്ടി ചിത്രങ്ങളുടെ സംവിധായകരുടെ ചിത്രങ്ങൾ കാണാനും ആരംഭിച്ചു. അങ്ങനെ പലതരം സിനിമകൾ കാണാൻ തുടങ്ങി. ഇതൊക്കെ ആയിരുന്നു സിനിമയെ കൂടുതൽ അറിയാൻ പ്രേരിപ്പിച്ചത്.

അതിലൂടെ ഒരു നടനാവണം എന്ന അതിയായ ആഗ്രഹം എനിക്ക് ഉണ്ടായി. അതിനു വേണ്ടി ഒരുപാട് ഓഡിഷനുകളിൽ പങ്കെടുത്തിട്ടുണ്ട്. ഒരു നടനാവണം എന്ന ആഗ്രഹം സ്ക്രിപ്റ്റ് എഴുതാൻ എനിക്ക് പ്രേരണ നൽകി. സ്വന്തമായി സിനിമ എഴുതുന്നതിലൂടെ നല്ലൊരു കഥാപാത്രം ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിച്ചായിരുന്നു എഴുതാൻ തുടങ്ങിയത്. ആ എഴുത്തു സിനിമകളെ കുറിച്ച് കൂടുതൽ വ്യക്തത നൽകി, ഇതൊക്കെയായിരുന്നു സിനിമയിലേക്ക് വരാനുള്ള എന്റെ ശ്രമങ്ങൾ. അതിനിടയിൽ ഒരു സുഹൃത്ത് പറഞ്ഞറിഞ്ഞാണ് ക്വീൻ ചിത്രത്തിന്റെ ഓഡിഷന് പോയത്. ഒഡിഷനിലൂടെ മുനീർ എന്ന കഥാപാത്രം എനിക്ക് ലഭിച്ചു. അവിടെ നിന്നും സിനിമാജീവിതത്തിനു തുടക്കം കുറിക്കുകയായിരുന്നു”.

* ക്വീൻ ചിത്രത്തിലെ മുനീർ കട്ട ലാലേട്ടൻ ഫാൻ, എന്നാൽ അശ്വിൻ ഒരു കട്ട മമ്മൂക്ക ആരാധകനും. മമ്മൂക്ക ഫാനായ അശ്വിൻ ലാലേട്ടൻ ഫാനായ മുനീറായി അഭിനയിച്ച അനുഭവം എങ്ങനെയായിരുന്നു?

“ലാലേട്ടൻ ഫാൻ എന്ന കഥാപാത്രം പറഞ്ഞപ്പോൾ ഒരു വ്യത്യസ്ത അനുഭവം ഒന്നും ഉണ്ടായിട്ടില്ല, കാരണം ഫാൻ ആയി അഭിനയിക്കാൻ പറഞ്ഞപ്പോൾ എന്തായാലും ഒരു ഫാൻ ആണല്ലോ, മമ്മൂക്കയെ പറ്റി പറയുമ്പോൾ കിട്ടുന്ന എനർജി തന്നെ ലാലേട്ടനെ പറ്റി പറയുമ്പോളും കിട്ടുന്നുണ്ട്. ഒരു കടുത്ത ആരാധകനായി അഭിനയിക്കാൻ പറയുമ്പോൾ, എന്തായാലും ഒരു ഫാൻ ആയതുകൊണ്ട് ആവേശം കൂടിയതെ ഉള്ളു, കുറഞ്ഞിട്ടില്ല. ആദ്യമായി ലാലേട്ടന് ജയ് വിളിച്ചപ്പോൾ ബാക്കി സീനുകൾ ചെയ്യുന്നതിനേക്കാൾ എനർജിയും ഉണ്ടായിരുന്നു. തിയേറ്ററിൽ ആളുകൾ ആ ഒരു സീൻ ഏറ്റെടുക്കുമെന്ന് അറിയാമായിരുന്നു, ആ ആത്മവിശ്വാസം ഉണ്ടായിരുന്നതുകൊണ്ട് ലാലേട്ടൻ ഫാൻ ആയി അഭിനയിച്ചപ്പോൾ ഭയങ്കര സന്തോഷവും തോന്നിയിരുന്നു”.

* അശ്വിന് ഇഷ്ടപ്പെട്ട മമ്മൂക്കയുടെ ഇഷ്ട ചിത്രങ്ങളും കഥാപാത്രങ്ങളും?

“മമ്മൂക്കയുടെ കടുത്ത ആരാധകനായത് കൊണ്ട് തന്നെ അദ്ധേഹത്തിന്റെ ഒട്ടുമിക്ക സിനിമകളും ഞാൻ കണ്ടിട്ടുണ്ട് .അദ്ധേഹത്തിന്റെ ഒരുപാടു സിനിമകളും കഥാപാത്രങ്ങളും ഇഷ്ടമാണ് . അത് കൊണ്ട് തന്നെ എടുത്തു പറയാൻ ബുദ്ധിമുട്ട് ആണെങ്കിലും, എപ്പോഴും കാണാൻ ആഗ്രഹിക്കുന്ന ചിലതുണ്ട് . ധ്രുവത്തിലെ നരസിംഹ മന്നാഡിയാർ എന്റെ ഇഷ്ട കഥാപാത്രമാണ്. അതേപോലെ പൊന്തൻ മാട, അംബേദ്‌കർ, കൗരവർ, രാജമാണിക്യം, കോട്ടയം കുഞ്ഞച്ചൻ എന്നിങ്ങനെയുള്ള പല ചിത്രങ്ങളിലെയും മമ്മൂക്കയുടെ കഥാപാത്രം പ്രിയപ്പെട്ടതാണ്”.

* അശ്വിന്റെ കുടുംബത്തെ കുറിച്ച്?

“എന്റെ വീട് എറണാകുളത്താണ്. അച്ഛൻ ഗൾഫിൽ ആയിരുന്നു, ഇപ്പോൾ റിട്ടയേർഡ് ആയി, ചേട്ടൻ ഗൾഫിൽ എഞ്ചിനീയർ ആയി ജോലി ചെയുന്നു, ചേട്ടന്റെ ഭാര്യ കൊറോണ ആയതുകാരണം ഗൾഫിലേക്ക് പോകാൻ പറ്റാത്തതുകൊണ്ട് ഇപ്പോൾ വീട്ടിൽ ഉണ്ട്. ഇതൊക്കെയാണ് ചെറിയ കുടുംബം. എല്ലാവരുമായി അടിച്ചു പൊളിച്ച് സന്തോഷമായി കഴിയുന്നു”.

* ഒരേസമയം പുതുമുഖസംവിധായകരുടെ കൂടെയും, സിനിമയിൽ പരിചയ സമ്പത്തുള്ള സംവിധായകരുടെ കൂടെയും സിനിമ ചെയ്യാൻ അശ്വിന് സാധിച്ചിട്ടുണ്ട്. അതിൽ ഉണ്ടായിരുന്ന വ്യത്യാസത്തെ എങ്ങനെ നോക്കി കാണുന്നു?

” ‘ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി’ ഹരിശ്രീ അശോകന്റെ ആദ്യ സംവിധാന ചിത്രം ആയിരുന്നു. അതിൽ നിന്നും കിട്ടിയ അനുഭവം പക്ഷെ വേറിട്ടതായിരുന്നു. ഹരിശ്രീ അശോകന്റെ സിനിമയിലെ സീൻ ഒക്കെ അഭിനയിക്കുമ്പോൾ പേടി ഉണ്ടായിരുന്നു. കാരണം അദ്ദേഹം ഒരു വലിയ നടൻ ആണ്. അദ്ദേഹത്തെ പോലെ ഒരാളുടെ മുന്നിൽ അഭിനയിക്കുമ്പോൾ, ചെയ്യുന്നതൊക്കെ ശെരിയാണോ എന്നൊരു പേടി ഉണ്ടായിരുന്നു, അതുകൊണ്ട് സീൻ ഒക്കെ പഠിക്കുമ്പോൾ എല്ലാം ശ്രെദ്ധിക്കുന്നുണ്ടായിരുന്നു. ഓരോ സീനും പഠിക്കുമ്പോൾ ഹാർഡ് വർക്ക് ചെയ്യാൻ ശ്രെമിക്കുമായിരുന്നു. കാരണം ഹരിശ്രീ അശോകനെ പോലുള്ള നടന്റെ മുന്നിൽ അഭിനയിക്കുമ്പോൾ അത്ര നല്ലതായിരിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു.

‘ആദ്യരാത്രി’ എന്ന സിനിമയിലൂടെയാണ് ജിബു ജേക്കബ് എന്ന ടെക്‌നീഷ്യനോടൊപ്പം എനിക്ക് വർക് ചെയ്യാൻ സാധിച്ചത്. ജിബു ചേട്ടന്റെ കാര്യം പറയുകയാണെങ്കിൽ ജിബു ചേട്ടൻ ക്യാമറാമാൻ, ഡയറക്ടർ എന്നീ നിലകളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ്. ജിബു ചേട്ടന്റെ പടത്തിൽ അഭിനയിക്കാൻ പോയപ്പോഴും പേടി ഉണ്ടായിരുന്നില്ല. കാരണം നല്ലൊരു സൗഹൃദം ഉണ്ടായിതുറന്നു മുഴുവൻ ടീമിന്റെ ഇടയ്ക്ക്. ക്വീനിന്റെ എഴുത്തുകാരായിരുന്നു ശാരിസ് – ജെബിൻ എന്നിവരാണ് ആദ്യരാത്രിയുടെയും സ്ക്രിപ്റ്റ് ഒരുക്കിയത്. അത് കൊണ്ട് തന്നെ ആ ലൊക്കേഷനിൽ ഞാൻ നല്ല കംഫർട്ട് ആയിരുന്നു. ജിബു ചേട്ടന്റെ ടീമിന്റെ കൂടെ അഭിനയിച്ചപ്പോൾ സ്വയം കാര്യങ്ങൾ ഒക്കെ ഒന്ന് മനസ്സിലാക്കി തയ്യാറാവാനും സാധിച്ചിട്ടുണ്ട്. ഒരു അഭിനേതാവായി നമുക്ക് തോന്നുന്ന കാര്യങ്ങൾ ഉൾപ്പെടുത്തി പെർഫോം ചെയ്യാനുള്ള സ്പേസ് ജിബു ചേട്ടൻ നൽകിയിരുന്നു

ക്വീൻ, കുമ്പാരീസിന്റെ എന്നീ സിനിമകളുടെ കാര്യം പറയുമ്പോൾ ക്വീൻ എന്റെ ആദ്യ ചിത്രമാണ്, അവസാനം അഭിനയിച്ചു നിർത്തിയ സിനിമയാണ് കുമ്പാരീസ്. ക്വീൻ എന്ന ചിത്രത്തിന്റെ ഡയറക്ടർ ഉൾപ്പടെ എല്ലാവരും പുതിയ ആളുകളായിരുന്നു. അഭിനയിക്കുന്ന കാര്യങ്ങൾ എങ്ങനെ വരും എന്നൊരു ധാരണ പോലും ഉണ്ടായിരുന്നില്ല. ക്വീൻ എന്ന ചിത്രം ഒരു അഭിനേതാവ് എന്ന നിലയിൽ ഞാൻ എന്നെ തന്നെ തിരിച്ചറിഞ്ഞ ഒരു സമയം ആയിരുന്നു. ഒരു കഥാപാത്രം തന്നു, അതിന്റെ കാര്യങ്ങൾ ഒക്കെ പറഞ്ഞു തന്നു, ഡിജോ ചേട്ടൻ ഇടയ്ക്ക് പറയും ഏത് രീതിയാണ് വേണ്ടത് എന്നൊക്കെ. അതുകൊണ്ട് അഭിനയിക്കുമ്പോൾ ക്വീൻ ഒരിക്കലും അഭിനയിക്കാൻ പ്രയാസം ആയിട്ട് ഒന്നും തോന്നിയിട്ടില്ല. എല്ലാം പറഞ്ഞു തരാൻ ഡിജോ ചേട്ടൻ എപ്പോഴും ഉണ്ടായിരുന്നു. അവിടെനിന്നും കുമ്പാരീസിലെ ശംഭുവിലേക്ക് എത്തിയപ്പോൾ കുറച്ചുകൂടെ ആത്മവിശ്വാസം ഉണ്ടായിരുന്നു”.

* ഏതുതരം സിനിമകളും, കഥാപാത്രങ്ങളും ചെയ്യാൻ ആണ് താല്പര്യം?

“എല്ലാ തരം സിനിമകളും ചെയ്യാൻ താല്പര്യം ഉണ്ട്. ചലഞ്ചിങ് റോൾസ് ചെയ്യാൻ കൂടുതൽ താല്പര്യം ഉണ്ട്. കിട്ടുന്ന കഥാപാത്രങ്ങളിൽ നിന്നും എപ്പോഴും സന്തോഷം കിട്ടണം, മുൻപ് ചെയ്ത കഥാപാത്രത്തേക്കാൾ ഒരുപടി മുകളിൽ അടുത്ത കഥാപാത്രം നിൽക്കണം എന്ന ആഗ്രഹം കൊണ്ട്. അതുകൊണ്ട് തന്നെ ചലഞ്ചിങ് ആയിട്ടുള്ള കഥാപാത്രങ്ങൾ ആണ് കൂടുതൽ ഇഷ്ടം. അതിനു വേണ്ടി ശ്രെമിക്കാറുണ്ട്. ക്വീൻ കഴിഞ്ഞ സമയത്ത് അത്തരം കഥാപാത്രത്തിന്റെ തന്നെ കുറച്ച് ഓഫറുകൾ വന്നിരുന്നു. പക്ഷെ ചലഞ്ചിങ് റോൾസ് ആണ് കിട്ടാൻ വേണ്ടി ആണ് ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്”.

* അഭിനയം അല്ലാതെ സിനിമയുമായി ബന്ധപ്പെട്ട മറ്റ് ആഗ്രഹങ്ങൾ എന്തൊക്കെയാണ്?

“സിനിമയിലെ എല്ലാ മേഖലയും ഇഷ്ടം ഉള്ളതുതന്നെയാണ്. സിനിമയ്ക്കു വേണ്ടി ശ്രെമിക്കാൻ തുടങ്ങിയപ്പോൾ തന്നെ എഴുത്തും തുടങ്ങിയിട്ടുണ്ടായിരുന്നു. ഇപ്പോഴും എഴുതാറുണ്ട്. എഴുത്ത് ഇഷ്ടമുള്ള ഒരു മേഖലയാണ്. അതുപോലെ തന്നെ പാട്ടും ഒരുപാട് ഇഷ്ടാമാണ്. പാട്ട് പഠിച്ചിട്ടില്ലെങ്കിലും ഇളയരാജ, ജോൺസൻ മാഷ്, എ ആർ റഹ്മാൻ തുടങ്ങിയ എല്ലാവരുടെയും എല്ലാ പാട്ടുകളും ഇഷ്ടമാണ്. നല്ലൊരു ബി ജി എം കേൾക്കുമ്പോൾ പോലും നന്നായി എഴുതാൻ സാധിക്കാറുണ്ട്. കൂടാതെ സിനിമയിൽ ആക്ഷൻ സീനുകൾ ഇഷ്ടമാണ്, അങ്ങനെ എല്ലാ മേഖലയും ഇഷ്ടമാണ്. സിനിമ ഒരു വലിയ സംഭവല്ലേ, ഒരുപാട് പഠിക്കാനുണ്ട്, എല്ലാം പഠിക്കണം”.

 

Latest news

പബ്‌ജി ഇന്ത്യയിൽ വീണ്ടും വരുന്നു

ഇന്ത്യയിൽ ഒരുപാട് ആരാധകരെ സൃഷ്ടിക്കാൻ സാധിച്ച ഗെയിമിങ് ആപ്പ്‌ളീക്കേഷനാണ് പബ്‌ജി . യുവജനങ്ങൾക്ക് ഇടയിൽ തരംഗമായി നിൽക്കുമ്പോഴാണ് പബ്‌ജിയ്ക്ക് ഇന്ത്യയിൽ നിരോധനം വന്നത്. ദക്ഷിണ കൊറിയന്‍ നിര്‍മിത ഗെയിം ആണെങ്കിലും അത് ഇന്ത്യയില്‍...

ശ്രദ്ധ നേടി ‘ആരാരോ’ മ്യൂസിക് വീഡിയോ

ഒരു കൂട്ടം ചെറുപ്പക്കാർ ഒരുക്കിയ ഒരു ചെറിയ മ്യൂസിക് വീഡിയോ ആയ 'ആരാരോ' ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടികൊണ്ടിരിക്കുകയാണ്. The Hangover Club യൂട്യൂബ് ചാനലിലൂടെയാണ് മ്യൂസിക് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. സൂപ്പർ...

പൊന്നിയിൻ സെൽവൻ അവസാന ഘട്ടത്തിലേക്ക് !

സിനിമാപ്രേക്ഷകർക്ക് എന്നും ഒരു ദൃശ്യവിസ്മയം തന്നെയാണ് മണിരത്നത്തിന്റെ സിനിമകൾ. മികച്ച അഭിനേതാക്കളും മികച്ച ഫ്രെയിമുകളും കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കവരുന്ന സംവിധായകനാണ് മണിരത്‌നം. ലോക്ക് ഡൗണിനു മുമ്പ് ആരാധകരെല്ലാം ഒന്നടങ്കം കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ...

“അലുവ പോലെയൊരു സ്വീറ്റ് സിനിമ”- വിജയ് ബാബു

വ്യത്യസ്തമാർന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നടനാണ് ഇന്ദ്രജിത് സുകുമാരൻ. നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ നിർമ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൊവ്സിന്റെ പുതിയ ചിത്രത്തിൽ ഇന്ദ്രജിത് സുകുമാരനാണ് പ്രധാന വേഷത്തിലെത്തുന്നത് എന്നുള്ളതാണ്...

Related news

ഒടിടി റിലീസുകൾ മലയാളം സിനിമയിൽ കൊണ്ടുവന്ന മാറ്റങ്ങൾ

ഒടിടി പണ്ടുമുതൽ തന്നെ യാഥാർഥ്യമായിരുന്നു എങ്കിലും മലയാളസിനിമയിലേക്ക് വന്നത് ലോക്ക്ഡൗൺ സമയത്ത് ആണെന്നല്ലേ ഉള്ളൂ എന്ന് പ്രശസ്ത നടൻ അനൂപ് മേനോൻ. കൗമുതി ചാനലിന് കൊടുത്ത അഭിമുഖത്തിൽ ആണ് അനൂപ് മേനോൻ മലയാളത്തിലെ...

“സൗഹൃദങ്ങളാണ് നമ്മുടെ കഴിവുകളെ കണ്ടെത്തുന്നത്” – രാഹുൽ സുബ്രഹ്‌മണ്യൻ

2012 -ൽ പുറത്തിറങ്ങിയ 'തട്ടത്തിൻ മറയത്ത്‌' എന്ന റൊമാന്റിക് ഹിറ്റ് ചലച്ചിത്രത്തിലെ 'അനുരാഗം' എന്ന ഗാനം ആലപിച്ചു കൊണ്ട് മലയാളി മനസ്സിൽ ഇടം നേടിയ ഗായകനാണ് രാഹുൽ സുബ്രഹ്മണ്യൻ. പിന്നീട് സംഗീത സംവിധായകൻ...

ഷാരൂഖ് ഖാനിൽ നിന്നും ദിനേശ് കാർത്തിക് പഠിച്ചത് എന്താണ്?

ക്രിക്കറ്റ് പ്രേമികളുടെ പ്രിയങ്കരനാണ് ദിനേശ് കാർത്തിക് എന്ന ഡി കെ. തമിഴ് നാട്ടുകാരനായ ദിനേശ് കാർത്തിക് ഇന്ത്യയ്ക്ക് വേണ്ടി ഒരുപാട് കളികൾ കളിച്ചിട്ടുള്ള വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനാണ്. ഈ വർഷത്തെ ഐ പി...

നസ്രിയയുടെ തകർപ്പൻ ഇന്റർവ്യൂ !

മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് നസ്രിയ.  കല്യാണത്തിന് ശേഷം താരം ഒരു ലോങ്ങ് ബ്രേക്ക് എടുത്തിരുന്നേലും അവസാനം ഇറങ്ങിയ ട്രാൻസ് -ൽ ഗംഭീര പെർഫോമൻസ് തന്നെയാണ്  താരം പുറത്ത് എടുത്തത്. ഭർത്താവ് ഫഹദ്...

അനുഷ്‌ക്ക ഷെട്ടിയുടെ ഒരു ഒന്നൊന്നര ഇന്റർവ്യൂ !

മലയാളത്തിന് പുറത്ത് മലയാളികൾ ഏറ്റവും ഇഷ്ട്ടപെടുന്ന ചിലപ്പോൾ മലയാളി നടിമാരോളം ഇഷ്ട്ടം വെച്ചുപുലർത്തുന്ന ഒരാളാണ് അനുഷ്‌ക്ക ഷെട്ടി. അഭിനയത്തിന്റെ കാര്യത്തിൽ തെന്നിന്ത്യൻ സുന്ദരി എന്ന് തന്നെ വിശേഷിപ്പിക്കാം. ഏതു റോളുകളും വളരെ മനോഹരമായ...

ദുൽകറും കല്യാണിയും ഒരു തകർപ്പൻ ഇൻ്റർവ്യൂ !

വരനെ ആവശ്യമുണ്ട് വിശേഷങ്ങളുമായി ആണ്  ദുൽഖറും കല്യാണിയും ചാറ്റ് ഷോ യിൽ എത്തിയിരിക്കുന്നത്. ഈ അടുത്ത് ഇറങ്ങിയതിൽ ഏറ്റവും മനോഹരമായ ഇന്റെർവ്യൂ തന്നെ ഇത്. ആരാധകരുടെ പ്രിയ dq വും പ്രിയൻ സർ...

ടോവിനോയും സംയുക്തയും – ഒരു തകർപ്പൻ ഇന്റർവ്യൂ

തീവണ്ടിയുടെ വിശേഷങ്ങളുമായി ടോവിനോയും സംയുക്തയും ചേർന്നാണ് എങ്കിൽ എന്നോട് പറ ചാറ്റ് ഷോ യിൽ പങ്കെടുത്തത്.  മലയാള സിനിമ ലോകത്ത് അടുപ്പിച്ചു മികച്ച ഒരു പറ്റം ചിത്രങ്ങളുടെ കൂട്ടവുമായി എത്തിയ നടൻ ആണ്...

ചിയാനുമായി ഒരു തകർപ്പൻ ചാറ്റ് ഷോ ! വീഡിയോ കാണാം

മലയാളികൾക്ക് ഇത്രയും പ്രിയമുള്ള ഒരു നടൻ അതാണ് നമ്മുടെ ചിയാൻ വിക്രം. സംസാര ശൈലി ആയാലും ചെയ്തിരിക്കുന്ന കഥാപാത്രങ്ങൾ ആയാലും അദ്ദേഹം എന്നും തന്റെ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. ആരും ചെയ്യാൻ മടിക്കുന്ന റോളുകൾ...