Tuesday, July 27, 2021

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിലെ മലയാളി തിളക്കം !!

67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫീച്ചർ, നോൺ ഫീച്ചർ വിഭാഗങ്ങളിലായി 2019 ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ആണ് ജൂറി പ്രഖ്യാപിച്ചത്. മലയാളിക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങൾ ഇത്തവണ നേടിയിട്ടുണ്ട് നമ്മുടെ മലയാള സിനിമ. മികച്ച ഫീച്ചർ ചിത്രമായി പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ആണ് തിരഞ്ഞെടുക്കപ്പെട്ടത്. ഗിരീഷ് ഗംഗാധരന് ‘ജെല്ലിക്കെട്ട്’ എന്ന ചിത്രത്തിനായി മികച്ച ഛായാഗ്രാഹകനുള്ള അവാർഡും ലഭിച്ചു. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ‘ഹെലൻ’ എന്ന സിനിമയിലൂടെ മാത്തുക്കുട്ടി സേവിയർ സ്വന്തമാക്കി. ‘ഹെലൻ’ -ലെ മേക്കപ്പിന് രഞ്ജിത് അമ്പാടിക്ക് മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുള്ള പുരസ്കാരവും ലഭിച്ചു. മികച്ച കോസ്‌റ്റിയൂം ഡിസൈനറായി ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ -ത്തിനായി സുജിത് സുധാകരൻ തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’-ലെ മികച്ച സ്പെഷ്യൽ എഫക്ട്സിനായി സിദ്ധാർഥ് പ്രിയദർശനും അവാർഡ് ലഭിച്ചു. ടി കെ രാജീവ്കുമാറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘കോളാമ്പി’ എന്ന ചിത്രത്തിലെ ഗാനരചനയ്ക്ക് പ്രഭാവർമ്മ പുരസ്‌കാരം നേടി. കനി കുസൃതി പ്രധാന വേഷത്തിൽ എത്തിയ സജിൻ ബാബുവിന്റെ സംവിധാനത്തിൽ റിലീസായ ‘ബിരിയാണി’ എന്ന ചിത്രത്തിന് സ്പെഷ്യൽ മെൻഷൻ ലഭിച്ചു. രാഹുൽ റിജി നായറിന്റെ ‘കള്ളനോട്ടം’ എന്ന ചിത്രം മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. നോൺ ഫീച്ചർ ഫിലിം കാറ്റഗറിയിൽ മികച്ച കുടുംബ ചിത്രമായി ‘ഒരു പാതിരാ സ്വപ്നം പോലെ’ എന്ന സിനിമ തിരഞ്ഞെടുക്കപ്പെട്ടു. നദിയ മൊയ്തു കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ശരൺ വേണുഗോപാൽ ആണ്. കൂടാതെ മികച്ച നടിയായി ‘മണികര്‍ണ്ണിക’, ‘പങ്ക’ തുടങ്ങിയ സിനിമകളിലെ അഭിനയം പരിഗണിച്ച് കങ്കണയും, മികച്ച നടനായി ‘ഭോൺസ്ലേ’യിലൂടെ മനോജ് ബാജ്പേയും, ‘അസുരനി’ലൂടെ ധനുഷും സ്വന്തമാക്കി. മികച്ച സഹനടനുള്ള പുരസ്കാരം ‘സൂപ്പർ ഡീലക്സി’ലെ പ്രകടനത്തിലൂടെ വിജയ് സേതുപതി നേടി. റസൂല്‍ പൂക്കുട്ടിക്ക് മികച്ച റീറെക്കോഡിങിന് ഒത്ത സെരുപ്പ് സൈസ് 7 എന്ന ചിത്രത്തിന് അവാർഡ് ലഭിച്ചു. മികച്ച ഹിന്ദി ചിത്രമായി ചിച്ചോറെയും, തമിഴ് ചിത്രമായി അസുരനും തിരഞ്ഞെടുക്കപ്പെട്ടു.

Latest news

ഹരികൃഷ്ണൻസിൽ രണ്ട് ക്ലൈമാക്സ് വന്നതിന്റെ കാരണം ഇതാരുന്നോ ?

മലയാളത്തിന്റെ താരരാജാക്കൻമാരായ മമ്മൂട്ടിയും മോഹന്‍ലാലും ഒരേ പോലെ വിസ്മയം തീർത്ത ചിത്രമായിരുന്നു 1998-ൽ പുറത്തിറങ്ങിയ ഹരികൃഷ്ണന്‍സ്.ആ കാലഘട്ടത്തിൽ ബോളിവുഡിലെ പ്രമുഖ താരം ജൂഹി ചൗളയാണ് ഹരികൃഷ്ണന്‍സിന്‍ നായികയായിയെത്തിയത്.ഈ ചിത്രത്തിന്റെ വലിയ ഒരു പ്രത്യേകതയായിരുന്നു ...

ആ പേരിൽ അറിയപ്പെടാൻ ഒരു താൽപര്യവുമില്ല, തുറന്ന് പറഞ്ഞ് അര്‍ഥന ബിനു

വളരെ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ മലയാള ചിത്രമായിരുന്നു മുദ്ദുഗൗ. ഈ ചിത്രത്തിലൂടെ നായികയായ അഭിനേത്രിയാണ് അര്‍ഥന ബിനു. താരത്തിന്  എതിരെയുള്ള വ്യാജ വാര്‍ത്തകളില്‍ ശക്തമായ പ്രതികരിച്ച്‌ എത്തിയിരിക്കുകയാണ് അര്‍ഥന ബിനു. അര്‍ഥനയെ...

ആദ്യത്തെ സിനിമയിൽ പ്രതിഫലം കിട്ടിയില്ല എന്നാൽ നായികയെ കുറിച്ചറിയാൻ കഴിഞ്ഞു, ചെമ്പൻ വിനോദ്

വളരെ വ്യത്യസ്ത അഭിനയശൈലി കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടി താരമാണ് ചെമ്പൻ വിനോദ്.ഇപ്പോളിതാ താരത്തിന്റെ ആദ്യ ചിത്രമായ നായകനെ കുറിച്ച് തുറന്ന് പറയുകയാണ്. 2010ൽ പുറത്തിറങ്ങിയ ഈ ചിത്രം ലിജോ ജോസ്...

ആ സിനിമയെ കുറിച്ച് വികാരിയച്ഛനോട് പറഞ്ഞപ്പോൾ മറുപടി ഇങ്ങനെയായിരുന്നു , തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബൻ

മലയാളികളുടെ പ്രിയപ്പെട്ട യുവ താരം കുഞ്ചാക്കോ ബോബന്‍ വളരെ വേറിട്ട കഥാപാത്രമായി അഭിനയിച്ച ചിത്രമായിരുന്നു രാമന്റെ ഏദന്‍ തോട്ടം. അതെ പോലെ  ഒരു അഭിനേതാവ് എന്ന നിലയിൽ താരത്തിന് കൂടുതൽ പുതുമ നൽകിയ...

Related news

‘മാറ്റിനി’ പ്രകാശനം ചെയ്ത് ഫഹദ്

ദിവസം കഴിയുംതോറും ഓടിടി പ്ലാറ്റ്ഫോമുകളുടെ എണ്ണം കൂടി കൂടി വരികയാണ്. ഇപ്പോഴിതാ മലയാളത്തിൽ ഒരു പുതിയ ഓടിടി പ്ലാറ്റ്‌ഫോം കൂടെ എത്തിയിരിക്കുകയാണ്. പ്രോജക്റ്റ് ഡിസൈനർ ബാദുഷയും നിർമ്മാതാവ് ഷിനോയ് മാത്യുവും ആണ് 'മാറ്റിനി'...

ചലച്ചിത്രമേളയുടെ കൊച്ചി പതിപ്പ് ഇന്ന്

കേരള സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിനുവേണ്ടി ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 25ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ കൊച്ചി പതിപ്പ് ഇന്ന് വൈകുന്നേരം ആരംഭിക്കും. ഐ.എഫ്.എഫ്.കെ പോലെ ലോകശ്രദ്ധയാകര്‍ഷിച്ച ഒരു സാംസ്കാരിക പരിപാടി പൂര്‍ണമായും ഒഴിവാക്കുന്നത് ഉചിതമല്ലെന്ന്...

കൊച്ചിയിൽ IFFK – Covid Test

കൊച്ചിയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ - IFFK യിൽ പങ്കെടുക്കുന്നവര്‍ക്കുള്ള കോവിഡ് ആന്റിജന്‍ ടെസ്റ്റ് 2021 ഫെബ്രുവരി 15 തിങ്കളാഴ്ച്ച ആരംഭിക്കും. കൊച്ചിയില്‍ മേളയുടെ മുഖ്യവേദിയായ സരിത തിയേറ്ററില്‍ ക്രമീകരിച്ചിട്ടുള്ള നാല്...

തീവ്രമായ പ്രണയത്തിന്റെ ‘നിനവുകൾ’

തീവ്രമായ പ്രണയത്തിന്റെ മനോഹരമായ ഒരു ദൃശ്യാവിഷ്കാരമാണ് 'നിനവുകൾ' എന്ന മ്യൂസിക് വീഡിയോ. അവനീർ എന്റെർറ്റൈന്മെന്റ്സ് എന്ന യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തിരിക്കുന്ന ഈ മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു ഉദയൻ ആണ്....

‘അമ്മ’യ്ക്ക് ഇനി പുതിയ മന്ദിരം !

മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയാണ് 'അമ്മ'. അസോസിയേഷൻ ഓഫ് മലയാളം മൂവി ആര്‍ടിസ്റ്റ്സ് എന്ന അമ്മ സംഘടനയുടെ ഓഫീസ് തിരുവനന്തപുരത്താണ് പ്രവർത്തിച്ചു കൊണ്ടിരുന്നത്. എന്നാൽ സംഘടനയുടെ സുപ്രധാന മീറ്റിറ്റംഗികളെല്ലാം കൊച്ചിലാണ് നടക്കാറുള്ളത്. ആയതിനാൽ...

സിനിമ തിയേറ്ററുകളിൽ മുഴുവൻ ആളുകളേയും പ്രവേശിപ്പിക്കാം !

കൊറോണ വൈറസ് പകർച്ചവ്യാധി മൂലം കഴിഞ്ഞ പത്തു മാസമായി അടച്ചിട്ടിരുന്ന സിനിമ തിയേറ്ററുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചു എങ്കിലും കൊവി‍ഡ് മാനദണ്ഡങ്ങളുടെ ഭാഗമായി 50 ശതമാനം സീറ്റിങ് കപ്പാസിറ്റി മാത്രമേ അനുവദിച്ചിരുന്നുള്ളൂ. ഇപ്പോഴിതാ...

ഐ.എഫ്.എഫ്‍.കെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍

കേരള സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിനുവേണ്ടി ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 25ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള 2020 ഡിസംബറില്‍ നടക്കേണ്ടതായിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തെത്തുടർന്ന് മാറ്റിവെക്കുകയായിരുന്നു. ഐ.എഫ്.എഫ്.കെ പോലെ ലോകശ്രദ്ധയാകര്‍ഷിച്ച ഒരു സാംസ്കാരിക പരിപാടി പൂര്‍ണമായും...

തരംഗമായി അനുപമയുടെ ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’

2015 -ൽ അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ ഒരുങ്ങിയ. കേരളത്തിന് അകത്തും പുറത്തും ഒരുപോലെ തരംഗമായി മാറിയ ‘പ്രേമം’ എന്ന ഹിറ്റ് ചിത്രത്തിലൂടെ ഏവർക്കും പ്രിയങ്കരിയായി മാറിയ നടിയാണ് മേരി എന്ന അനുപമ പരമേശ്വരൻ....