‘വിഘ്നേശ്വരായ നമഹ’ എന്ന് തുടങ്ങുന്ന ഹൈന്ദവ ഭക്തി ഗാനവുമായി എത്തിയിരിക്കുകയാണ് 123 മ്യൂസിക്സ് യൂട്യൂബ് ചാനൽ. ജ്യോതിഷ് ടി കാശിയുടെ വരികൾക്ക് മലയാള ചലച്ചിത്ര സംഗീത സംവിധായകനായ രതീഷ് വേഗയാണ് മനോഹരമായ ഈണം പകർന്നിരിക്കുന്നത്. മഴവിൽ മനോരമയിലെ സൂപ്പർ ഫോർ എന്ന റിയാലിറ്റി ഷോയിലൂടെ ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്കെത്തിയ യദു എസ് മാരാർ ആണ് ഈ ഹൃദ്യമായ ഭക്തിഗാനം ആലപിച്ചിരിക്കുന്നത്.
ഇത് കൂടാതെ ‘ശരീത്’ എന്ന മാപ്പിള ഗാനവും, ‘നാഥാ നീ’ എന്ന ക്രിസ്ത്യൻ ഭക്തി ഗാനവും 123 മ്യൂസിക്സിൽ റിലീസായിട്ടുണ്ട്. ‘കോക്ടെയ്ൽ’, ‘ബ്യൂട്ടിഫുൾ’, ‘റൺ ബേബി റൺ’, ‘തൃശൂർ പൂരം’ തുടങ്ങി നിരവധി ചിത്രങ്ങളിലെ ഗാനങ്ങൾക്ക് ഈണം പകർന്നിട്ടിട്ടുണ്ട് രതീഷ് വേഗ.