Sunday, February 28, 2021

പാട്ടുകൾക്ക് പുതിയ പേരായി 123 മ്യൂസിക്സ് !

എന്നും കലയെ പ്രോത്സാഹിപ്പിക്കുന്ന കലസഹൃദയരാണ് നമ്മൾ മലയാളികൾ, പ്രത്യേകിച്ച് സംഗീതത്തെയും സംഗീതജ്ഞരെയും ഒരുപാട് ആദരിക്കുന്ന സമൂഹമാണ് നമ്മുടെത്. സിനിമ ഗാനങ്ങളും സിനിമേതര ഗാനങ്ങളും ഒരുപോലെ ഇരുകയ്യും നീട്ടി നമ്മൾ സ്വീകരിക്കാറുണ്ട്. നല്ല പാട്ടുകൾ നമ്മളിലേക്ക് എത്തിക്കാൻ പല തരം മ്യൂസിക് ലേബലുകളും നമ്മുടെ ചുറ്റുമുണ്ട്. ആ നിരയിലേക്ക് പുതിയതായി കടന്നു വരുന്ന സംരംഭമാണ് 123 മ്യൂസിക്ക്സ്.

https://www.youtube.com/c/123Musix

ഒരുകൂട്ടം യുവ സംരംഭകർ ഒന്നിക്കുന്ന 123 മ്യൂസിക്സ് കഴിഞ്ഞ ദിവസവുമാണ് പ്രവർത്തനം ആരംഭിച്ചത്. മലയാളത്തിലെ പ്രശസ്തരായ ഗായകരെയും സംഗീത സംവിധായകരെയും ഗാനരചയിതാക്കളും ഭാഗമായുള്ള മൂന്നു പാട്ടുകളാണ് ആദ്യം റീലീസ്സ് ചെയ്തിരിക്കുന്നത്. മൂന്നു മതവിഭാഗങ്ങൾ പ്രതിനിധീകരിക്കുന്ന ഭക്തി ഗാനങ്ങളാണ് ഇവയെന്നതും കൗതുകം ഉണർത്തുന്ന ഒരു പ്രത്യേകതയാണ്.

http://www.123musix.com/

ജ്യോതിഷ് ടി കാശി എഴുതി രതീഷ് വേഗ സംഗീത സംവിധാനം ചെയ്ത വിഘ്നേശ്വരായ നമ: എന്നതാണ് മേൽപ്പറഞ്ഞ ഈ നിരയിലെ ഒരു ഗാനം. യദു എസ മാരാരാണ് പ്രസ്തുത വിഘ്നേശ്വര ഭക്തി ഗാനം ആലപിച്ചിരിക്കുന്നത്.

പ്രശസ്ത പിന്നണി ഗായിക സുജാത മോഹൻ ആലപിച്ച നാഥാ നീ എന്ന ക്രിസ്തീയ ഭക്തി ഗാനമാണ് 123 മ്യൂസിക്‌സിലൂടെ എത്തിയിരിക്കുന്ന അടുത്ത ഗാനം. എഡ്ഡി ഐസക്ക് വരികൾ എഴുതിയിരിക്കുന്ന ഈ ഗാനവും സംഗീതം ചെയ്തത് രതീഷ് വേഗയാണ്.

ബാപ്പു വെള്ളിപ്പറമ്പയുടെ വരികൾക്ക് കോഴിക്കോട് അബൂബക്കർ സംഗീതം നൽകി പിന്നണി ഗായകൻ സിയാ ഉൽ ഹക്ക് ആലപിച്ചിരിക്കുന്നു ശരീയത്ത് എന്ന ഗാനമാണ് 123 മ്യൂസിക്‌സിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്.

ഇത് കൂടാതെ നിരവധി സിനിമ ഗാനങ്ങളും 123 മ്യൂസിക്‌സിലൂടെ എന്ന ചാനലിലൂടെ റിലീസ് ചെയ്യുന്നുണ്ട്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ആന്റണി വർഗീസ് ചിത്രം അജഗജാന്തരത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ ലുക്കും , അതിനു പിറകെ ഗാനങ്ങളും 123 മ്യൂസിക്‌സിലൂടെ റിലീസ് ചെയ്യും. 123 മ്യൂസിക്‌സ് എന്ന ലേബലിലൂടെ വിവിധ തരത്തിലുള്ള ഒരുപാട് ഗാനങ്ങൾ വരും ദിനം പ്രേക്ഷകർക്ക് ലഭിക്കും എന്ന് പ്രതീക്ഷിക്കാം.

Latest news

‘സാനി കായിധം’ ഒരുങ്ങുന്നു !!

23 വർഷത്തെ സംവിധായകജീവിതത്തിനൊടുവിൽ ആദ്യമായി ക്യാമറക്ക് മുന്നിൽ നിൽക്കുവാൻ ഒരുങ്ങുകയാണ് സെൽവരാഘവൻ. 'സാനി കായിധം' എന്ന ചിത്രത്തിലാണ് സെൽവരാഘവൻ അഭിനയിക്കുന്നത്. അരുൺ മാതേഷ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിൽ...

നമ്പി എഫക്ട് ഏപ്രിലിൽ ?

കോളിവുഡ് സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നടൻ മാധവൻ, തിരക്കഥയും, സംവിധാനവും, നിർമ്മാണവും നിർവഹിക്കുന്ന 'റോക്കറ്റ്‌റി ദി നമ്പി എഫ്ഫക്റ്റ്'. മാധവന്റെ ഏറെ നാളത്തെ പ്രയത്നത്തിന്റെ ഫലമാണ് ഈ ചിത്രം. കുറ്റാരോപിതനായ...

‘മുംബൈ സാഗ’ ഒഫീഷ്യൽ ട്രെയ്‌ലർ !!

ബോളിവുഡ് സ്റ്റാർസ് ഇമ്രാൻ ഹാഷ്മിയും ജോൺ എബ്രഹാമും ബിഗ് സ്‌ക്രീനിൽ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന 'മുംബൈ സാഗ'. ആക്ഷൻ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ ഇന്ന്...

ജീവിതത്തിന് പ്രതീക്ഷയായി ‘സ്വപ്നങ്ങൾക്കപ്പുറം’

ജീവിതത്തിന് പ്രതീക്ഷയുടെ ജാലകം നൽകുന്ന സ്വപ്നങ്ങൾക്ക് അപ്പുറത്തുള്ള കാഴ്ചകളെ കുറിച്ചുള്ള കഥ പറയുന്ന ചിത്രമാണ് ദിവ്യദർശൻ നായകനാകുന്ന 'സ്വപ്നങ്ങൾക്കപ്പുറം'. യുവതാരങ്ങളായ ഷൈൻ ടോം ചാക്കോയും അന്ന രേഷ്മ രാജനും ചേർന്ന് ഇരുവരുടെയും ഫേസ്ബുക്...

Related news

‘സിഗ്നൽ’ വരുന്നു

  ഛായാഗ്രാഹകനും ഫോട്ടോഗ്രാഫറുമായ മഹാദേവൻ തമ്പി ചെയ്ത ഫോട്ടോഷൂട്ടിലൂടെ ഏറെ ജനശ്രദ്ധ പിടിച്ച് പറ്റിയ ആസ്മാൻ എന്ന രാജസ്ഥാനി പെൺകുട്ടി വീണ്ടും ക്യാമറക്ക് മുന്നിൽ. അൻഷാദ് അസീസ് സംവിധാനം ചെയ്യുന്ന 'സിഗ്നൽ' എന്ന മ്യുസിക്ക്...

മാപ്പിളപ്പാട്ടിന്റെ താളവും ഭാവവും ആത്മീകതയും നിറഞ്ഞ ‘ശരിഅത്ത്’

ഒരു സംഗീത കുടുംബത്തിന്റെ പാരമ്പര്യത്തിൽ വളർന്ന് വന്ന്, തന്റേതായ ശൈലികൊണ്ട് ആകർഷണീയമായ ശബ്ദം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിക്കുന്ന പ്രിയ ഗായകനാണ് സിയ ഉൽ ഹഖ്. വൺ ടു ത്രീ മ്യൂസിക്‌സ് എന്ന...

അയ്യപ്പഭക്തിഗാനവുമായി 123 മ്യൂസിക്‌സ് !

'വിഘ്‌നേശ്വരായ നമഹ' എന്ന് തുടങ്ങുന്ന ഹൈന്ദവ ഭക്തി ഗാനവുമായി എത്തിയിരിക്കുകയാണ് 123 മ്യൂസിക്‌സ് യൂട്യൂബ് ചാനൽ. ജ്യോതിഷ് ടി കാശിയുടെ വരികൾക്ക് മലയാള ചലച്ചിത്ര സംഗീത സംവിധായകനായ രതീഷ് വേഗയാണ് മനോഹരമായ ഈണം...

സുജാതയുടെ ശബ്ദത്തിൽ ‘നാഥാ നീ…’

മലയാളികളുടെ പ്രിയപ്പെട്ട ഗായികയായ സുജാത മോഹന്റെ ശബ്ദത്തിൽ ഒരു പുതിയ ക്രൈസ്തവഗാനം. ക്രിസ്തുവിന്റെ സ്നേഹസന്ദേശത്തെ കുറിച്ചുള്ള ഈ ഗാനത്തിന്റെ പേര് 'നാഥാ നീ' എന്നാണ്. നിരവധി ഭക്തി ഗാനങ്ങൾക്ക് വരികൾ എഴുതിയിട്ടുള്ള എഡ്ഡി...

റഹ്മാന്റെ യാത്രകൾ…

ഇന്ത്യൻ സംഗീതത്തിന്റെ ഇൻറ്റർനാഷണൽ ശബ്ദം. മൂന്ന് ദശാബ്ദങ്ങളായി ഇന്ത്യൻ ജനതതയുടെ സംഗീതനിശകളിൽ പ്രണയവും, സന്തോഷവും, വിരഹവും ഒക്കെ മാറി മാറി കേട്ട് കൊണ്ടിരിക്കുന്ന, പാട്ടുകളുടെ പിന്നിലെ മാന്ത്രികവിരലുകൾ. എ ർ റഹ്മാൻ എന്ന...

ജുമാന മലയാളത്തിൽ !!

ജുമാന ഖാൻ കേന്ദ്ര വേഷത്തിലെത്തുന്ന മലയാളം മ്യുസിക്കൽ വീഡിയോ 'മൗനം', യൂട്യൂബിൽ റിലീസ് ചെയ്തു. ഷാജൻ കെ പാപ്പച്ചന്റെ സംവിധാനത്തിൽ ഒരുങ്ങിയിരിക്കുന്ന മ്യുസിക്കൽ വിഡിയോയുടെ ഗാനം പാടിയിരിക്കുന്നത് പിന്നണിഗായകൻ ഹരിശങ്കറാണ്. ജുമാനയ്‌ക്കൊപ്പം ജയകൃഷ്ണൻ...

കണ്ണാടി കവിളിൽ തിളങ്ങി മിന്റു

അവനീർ ടെക്നോളജിയുടെ ബാനറിൽ ഇർഷാദ് എം ഹസ്സൻ നിർമ്മിച്ച മ്യൂസിക് ആൽബം 'കതിരവൻ' റിലീസ് ചെയ്തു. ഇംത്തിയാസ് അബൂബക്കർ സംവിധാനം നിർവഹിക്കുന്ന ഈ മ്യൂസിക് വീഡിയോയിൽ സാഗർ, നായിക നായകൻ എന്ന റിയാലിറ്റി...

സിനിമാപ്രേമികൾക്ക് ഇത് സന്തോഷ വാർത്ത !

ബോളിവുഡ് നിർമ്മാണ കമ്പനിയായ 'യാഷ് രാജ് ഫിലിംസ്' പുതിയ ഒരു ആശയത്തിന് തിരികൊളുത്തുകയാണ്. പി.വി.ആർ സിനിമാസ്, ഐ.എൻ.ഓ.എക്സ്, സിനിപോളിസ് തുടങ്ങിയ മൾട്ടിപ്ലക്സുകളുമായി കൈ കോർത്ത് 'യാഷ് രാജ് ഫിലിംസ്' ഐകോണിക് ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ...